ലണ്ടൻ – ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്സനലും ലീഗ് വൺ കൊമ്പന്മാരായ പി.എസ്.ജി യും ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് ആഴ്സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി അരങ്ങേറുന്നത്. രാജാക്കന്മാരായ റയൽ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയാണ് ഗണ്ണേഴ്സ് സെമി ഫൈനൽ രംഗപ്രവേശം നടത്തിയിരിക്കുന്നത്. ഫുട്ബോൾ ബുദ്ധിരാക്ഷസന്മാരായ ലൂയി എൻറിക്വയും, മൈക്കിൾ ആർടേറ്റയും തങ്ങൾക്കായി എന്ത് വിരുന്നായിരിക്കും ഒരുക്കിയിരിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.
2017 ൽ പി.എസ്.ജിക്ക് തീര കളങ്കമായി മാറിയ 6-5 ന്റെ പരാജയത്തിന് കാരണക്കാരനായ ലൂയി എൻറിക്വയാണ് നിലവിൽ പി.എസ്.ജിയുടെ കോച്ച്. ഹൈ പ്രഷർ ഡിഫൻസീവ് ഗെയിമും ക്വിക് കൗണ്ടർ അറ്റാക്കുകൾ കൊണ്ടും എതിരാളികളെ പൂട്ടുന്ന പി.എസ്.ജിക്ക്, ആർടേറ്റ മറുമരുന്ന് ഒരുക്കി കാത്തിരിക്കുകയാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ. ബുധനാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇരമ്പിയാർക്കുന്ന കാണികൾ തന്നെ ആയിരിക്കും പി.എസ്.ജി നേരിടുന്ന ആദ്യത്തെ വെല്ലുവിളി.
അതിവേഗ ഫുട്ബോൾ കാഴ്ച്ചവെക്കുന്ന പ്രീമിയർ ലീഗിൽ, അതിലും വേഗ ഫുട്ബോൾ കളിക്കുന്ന ആഴ്സനലിന്റെ കളി ശൈലി പി.എസ്.ജിക്ക് അത്ര പരിചിതമായിരിക്കില്ല. പൊടുന്നനെ മാറുന്ന പൊസിഷനും, സെറ്റ്പീസ് ഫുട്ബോളും, എമിറേറ്റ്സ് സ്റ്റേഡിയം പോലെ ഭയക്കേണ്ടതാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കോച്ച് ആർടേറ്റയുടെ വാക്കുകൾ ഇങ്ങനെ ആണ്: “നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യണം, ഞാൻ വലുതാക്കി പറയുകയല്ല. നിങ്ങളുടെ ബൂട്ട് കൊണ്ട് വരൂ, നിങ്ങളുടെ ഷോർട്ട്സ് കൊണ്ട് വരൂ, നിങ്ങളുടെ ഷർട്ട്സ് കൊണ്ട് വരൂ, എന്നിട്ട് എല്ലാ കളികളും ഒരുമിച്ച് കളിക്കാം.”
റിപ്പോർട്ടുകൾ പ്രകാരം, ആഴ്സനലിന് 9 പേർക്ക് ചാമ്പ്യൻസ് ലീഗ് ആദ്യ പാദം നഷ്ടമാവും. ജീസസ്, ടോമിയാസു, ഹവാർട്സ്, മെഗലസ് തുടങ്ങിയ പ്രമുഖരല്ലാം പുറത്തായിരിക്കും. അതിനുപുറമേ തോമസ് പാർട്ടി, ജോർജിന്യോ, ബെൻ വെെറ്റ് തുടങ്ങിയവരും പുറത്തായിരിക്കും. മറുപുറത്ത് ശക്തമായ പി.എസ്.ജിയുടെ സ്ക്വാഡിൽ ഡെംബലെ മാത്രമായിരിക്കും പുറത്തിരിക്കുക.
ഒമ്പത് ഗോളും പതിനാറ് അസിസ്റ്റുമുള്ള സാകയാണ് ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള ഇംഗ്ലീഷ് താരം. ഡെക്ലാറൻ റൈസ് പി.എസ്.ജി യുമായുള്ള മത്സരത്തിൽ ഗോൾ നേടിയാൽ, ഹാരി കൈനിനും, ലംപാർഡിനും ശേഷം ഒറ്റ സീസണിൽ അവസാന പതിനാറിലും, ക്വാർട്ടർ ഫൈനലിലും ഗോൾ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാകും. റയൽ മാഡ്രിഡിനും, ബൊറുസിയ ഡോർട്മുണ്ടിനും ശേഷം ഡിഫറന്റ് ഗോൾ സ്കോറേഴ്സ് (13) ഉള്ള ടീമാണ് ആഴ്സനൽ. പി.എസ്.ജി ക്കായി ഡെംബലെ ഗോൾ നേടിയാൽ,
പി.എസ്.ജിക്കായി കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള താരം എന്ന പദവി എംമ്പാപ്പെക്കൊപ്പം(11) ഡെംബലെക്ക് പങ്കിട്ടെടുക്കാം.
കണക്ക് പരിശോധിച്ചാൽ, ഗണ്ണേഴ്സ് അവസാനമായി ഫ്രഞ്ച് ടീമുകളുമായി ഏറ്റുമുട്ടിയപ്പോൾ11-0 എന്ന വലിയ മാർജിനിൽ ജയം ആഴ്സനലിന് ആയിരുന്നു. എന്നാല് പി.എസ്.ജി അവസാനമായി ഇംഗ്ലീഷ് ടീമുകളെ നേരിട്ടപ്പോൾ ആറിൽ അഞ്ചും തോൽക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഏഴു ജയവും, ഒരു സമനിലയുമായി അപരാജിതരായി കുതിക്കുകയാണ് ആഴ്സനൽ സ്ക്വാഡ്. എന്നിരുന്നാലും ഇരു ടീമുകളും ഇന്നുവരെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല. ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ; ഗണ്ണേഴ്സും പി.എസ്.ജിയും ഇന്ന് പോരിനിറങ്ങും.
ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ആഴ്സനലും ലീഗ് വൺ കൊമ്പന്മാരായ പി.എസ്.ജി യും ഏറ്റുമുട്ടുന്നു. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് ആഴ്സനലിന്റെ ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് കളി അരങ്ങേറുന്നത്. രാജാക്കന്മാരായ റയൽ മാഡ്രിഡിനെ നിഷ്പ്രഭരാക്കിയാണ് ഗണ്ണേഴ്സ് സെമി ഫൈനൽ രംഗപ്രവേശം നടത്തിയിരിക്കുന്നത്. ഫുട്ബോൾ ബുദ്ധിരാക്ഷസന്മാരായ ലൂയി എൻറിക്വയും, മൈക്കിൾ ആർടേറ്റയും തങ്ങൾക്കായി എന്ത് വിരുന്നായിരിക്കും ഒരുക്കിയിരിക്കുക എന്ന ആകാംക്ഷയിലാണ് ഫുട്ബോൾ ലോകം.
2017 ൽ പി.എസ്.ജിക്ക് തീര കളങ്കമായി മാറിയ 65 ന്റെ പരാജയത്തിന് കാരണക്കാരനായ ലൂയി എൻറിക്വയാണ് നിലവിൽ പി.എസ്.ജിയുടെ കോച്ച്. ഹൈ പ്രഷർ ഡിഫൻസീവ് ഗെയിമും ക്വിക് കൗണ്ടർ അറ്റാക്കുകൾ കൊണ്ടും എതിരാളികളെ പൂട്ടുന്ന പി.എസ്.ജിക്ക്, ആർടേറ്റ മറുമരുന്ന് ഒരുക്കി കാത്തിരിക്കുകയാണ് എമിറേറ്റ്സ് സ്റ്റേഡിയത്തിൽ. ബുധനാഴ്ച്ച നടക്കുന്ന മത്സരത്തിൽ ഇരമ്പിയാർക്കുന്ന കാണികൾ തന്നെ ആയിരിക്കും പി.എസ്.ജി നേരിടുന്ന ആദ്യത്തെ വെല്ലുവിളി.
അതിവേഗ ഫുട്ബോൾ കാഴ്ച്ചവെക്കുന്ന പ്രീമിയർ ലീഗിൽ, അതിലും വേഗ ഫുട്ബോൾ കളിക്കുന്ന ആഴ്സനലിന്റെ കളി ശൈലി പി.എസ്.ജിക്ക് അത്ര പരിചിതമായിരിക്കില്ല. പൊടുന്നനെ മാറുന്ന പൊസിഷനും, സെറ്റ്പീസ് ഫുട്ബോളും, എമിറേറ്റ്സ് സ്റ്റേഡിയം പോലെ ഭയക്കേണ്ടതാണ്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ കോച്ച് ആർടേറ്റയുടെ വാക്കുകൾ ഇങ്ങനെ ആണ്: “നമുക്ക് എന്തെങ്കിലും സ്പെഷ്യൽ ആയി ചെയ്യണം, ഞാൻ വലുതാക്കി പറയുകയല്ല. നിങ്ങളുടെ ബൂട്ട് കൊണ്ട് വരൂ, നിങ്ങളുടെ ഷോർട്ട്സ് കൊണ്ട് വരൂ, നിങ്ങളുടെ ഷർട്ട്സ് കൊണ്ട് വരൂ, എന്നിട്ട് എല്ലാ കളികളും ഒരുമിച്ച് കളിക്കാം.”
റിപ്പോർട്ടുകൾ പ്രകാരം, ആഴ്സനലിന് 9 പേർക്ക് ചാമ്പ്യൻസ് ലീഗ് ആദ്യ പാദം നഷ്ടമാവും. ജീസസ്, ടോമിയാസു, ഹവാർട്സ്, മെഗലസ് തുടങ്ങിയ പ്രമുഖരല്ലാം പുറത്തായിരിക്കും. അതിനുപുറമേ തോമസ് പാർട്ടി, ജോർജിന്യോ, ബെൻ വെറ്റെ് തുടങ്ങിയവരും പുറത്തായിരിക്കും. മറുപുറത്ത് ശക്തമായ പി.എസ്.ജിയുടെ സ്ക്വാഡിൽ ഡെംബലെ മാത്രമായിരിക്കും പുറത്തിരിക്കുക.
ഒമ്പത് ഗോളും പതിനാറ് അസിസ്റ്റുമുള്ള സാകയാണ് ആദ്യ രണ്ട് ചാമ്പ്യൻസ് ലീഗ് സീസണിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള ഇംഗ്ലീഷ് താരം. ഡെക്ലാറൻ റൈസ് പി.എസ്.ജി യുമായുള്ള മത്സരത്തിൽ ഗോൾ നേടിയാൽ, ഹാരി കൈനിനും, ലംപാർഡിനും ശേഷം ഒറ്റ സീസണിൽ അവസാന പതിനാറിലും, ക്വാർട്ടർ ഫൈനലിലും ഗോൾ നേടുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാകും. റയൽ മാഡ്രിഡിനും, ബൊറുസിയ ഡോർട്മുണ്ടിനും ശേഷം ഡിഫറന്റ് ഗോൾ സ്കോറേഴ്സ് (13) ഉള്ള ടീമാണ് ആഴ്സനൽ. പി.എസ്.ജി ക്കായി ഡെംബലെ ഗോൾ നേടിയാൽ,
പി.എസ്.ജിക്കായി കൂടുതൽ ഗോൾ പങ്കാളിത്തം ഉള്ള താരം എന്ന പദവി എംമ്പാപ്പെക്കൊപ്പം(11) ഡെംബലെക്ക് പങ്കിട്ടെടുക്കാം.
കണക്ക് പരിശോധിച്ചാൽ, ഗണ്ണേഴ്സ് അവസാനമായി ഫ്രഞ്ച് ടീമുകളുമായി ഏറ്റുമുട്ടിയപ്പോൾ110 എന്ന വലിയ മാർജിനിൽ ജയം ആഴ്സനലിന് ആയിരുന്നു. എന്നാല് പി.എസ്.ജി അവസാനമായി ഇംഗ്ലീഷ് ടീമുകളെ നേരിട്ടപ്പോൾ ആറിൽ അഞ്ചും തോൽക്കുകയായിരുന്നു. ചാമ്പ്യൻസ് ലീഗിൽ ഏഴു ജയവും, ഒരു സമനിലയുമായി അപരാജിതരായി കുതിക്കുകയാണ് ആഴ്സനൽ സ്ക്വാഡ്. എന്നിരുന്നാലും ഇരു ടീമുകളും ഇന്നുവരെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടില്ല.