Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, July 27
    Breaking:
    • വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    • അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    • കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    • ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    • ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    പ്രീമിയർ ലീഗ്; വമ്പന്മാർക്കെല്ലാം ജയം, ലിവർപൂളിന്റെ തോൽവിയിൽ പീരങ്കികൾ തലപ്പത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/10/2025 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ചെൽസി - ലിവർപൂൾ മത്സരത്തിനിടെ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ – പ്രീമിയർ ലീഗിന്റെ ഏഴാം റൗണ്ട് മത്സരത്തിൽ വമ്പന്മാർക്കെല്ലാം ജയം. ടോട്ടൻഹാം, മാഞ്ചസ്റ്റർ യുണൈറ്റഡ്, ആർസണൽ എന്നിവരെല്ലാം വിജയം സ്വന്തമാക്കിയപ്പോൾ ചെൽസിക്കെതിരെ പരാജയപ്പെട്ട് ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ലിവർപൂൾ.

    ടോട്ടൻഹാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ലീഡ്‌സ് യുണൈറ്റഡിനെയാണ് തകർത്തത്. ലീഡ്‌സിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ  23-ാം മിനുറ്റിൽ മാത്തിയാസ് ടെല്ലിന്റെ ഗോളിൽ സ്പർസ് മുന്നിലെത്തി. 11 മിനിറ്റുകൾക്ക് ശേഷം നോഹ ഒകാഫോറിലൂടെ ലീഡ്സ് ആദ്യപകുതിയിൽ തന്നെ ഒപ്പമെത്തി. 57-ാം മിനുറ്റിൽ മുഹമ്മദ് കുഡൂസാണ് സന്ദർശകരുടെ വിജയഗോൾ നേടിയത്. തിരിച്ചടിക്കാനായി ആതിഥേർ പലതവണ ശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. വിജയത്തോടെ 14 പോയിന്റുമായി മൂന്നാമതാണ് ടോട്ടൻഹാം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞു കഴിഞ്ഞ മത്സരത്തിൽ ബ്രെന്റ്ഫോഡിനോട് വഴങ്ങിയ  തോൽവിക്ക് ശേഷം ജയം പിടിച്ചെടുത്തിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. നിർണ്ണായക മത്സരത്തിൽ സണ്ടർലാന്റിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ചെകുത്താന്മാരുടെ വിജയം. ആദ്യപകുതിയിൽ തന്നെയാണ് രണ്ടു ഗോളുകളും ആതിഥേയരായ യുണൈറ്റഡ് നേടിയത്. എട്ടാം മിനുറ്റിൽ  തന്നെ എംബ്യൂമോ നൽകിയ മികച്ചൊരു പന്തിൽ മൗണ്ടാണ് ആദ്യ ഗോൾ നേടിയത്. 31-ാം മിനുറ്റിൽ സെസ്‌കോയും പന്ത് വലയിൽ എത്തിച്ചതോടെ യുണൈറ്റഡ് വിജയം ഉറപ്പിച്ചു. വീണ്ടും പല വർഷങ്ങൾ ലഭിച്ച എങ്കിലും മുതലെടുക്കാൻ ചെകുത്താന്മാർക്കായില്ല.

    മറ്റൊരു മത്സരത്തിൽ ആർസണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വെസ്റ്റ്ഹാമിനെ തകർത്തു. വിജയത്തോടെ ഒന്നാമതെത്തിയ പീരങ്കികൾക്കുവേണ്ടി ഗോൾ നേടിയത് ഡെക്ലാൻ റൈസും, ബുകയോ സാകയുമാണ്. 31-ാം മിനുറ്റിലാണ് റൈസ് ഗോൾ നേടിയത്. 67-ാം മിനുറ്റിൽ പെനാൽറ്റി യിലൂടെ സാകയും പന്തു വലയിൽ എത്തിച്ചതോടെ പോയിന്റ് പട്ടികയിൽ തലപ്പത്തെത്താൻ ആർസണലിന് കഴിഞ്ഞു.

    ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ചെൽസി ലിവർപൂളിനെ പരാജയപ്പെടുത്തിയത്. ഈ പരാജയത്തോടെ തലപ്പത്ത് ഉണ്ടായിരുന്ന നിലവിലെ ചാമ്പ്യന്മാർ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. അവസാന നിമിഷത്തിൽ വഴങ്ങിയ ഗോളാണ് ലിവർപൂളിന് തിരിച്ചടിയായത്. 14-ാം മിനുറ്റിൽ കൈസെഡോയുടെ ബോക്സിന്റെ പുറത്തുനിന്നുള്ള ഒരു ഷോട്ട് വല തുളച്ചു കയറി ബ്ലൂസ് മുന്നിലെത്തി. തിരിച്ചടിക്കാനായുള്ള ലിവർപൂളിന്റെ ശ്രമം ഫലം കണ്ടത് 63-ാം മിനുറ്റിൽ ഗാക്പോയിലൂടെയായിരുന്നു. സമനിലയിലേക്ക് നീങ്ങുമെന്ന കരുതിയ മത്സരത്തിൽ ഇഞ്ചുറി സമയത്തിന്റെ ആറാം മിനുറ്റിൽ കുക്കുറെല്ല വെച്ചു കൊടുത്ത പന്ത് എസ്റ്റേവോ ഗോളാക്കി മാറ്റിയതോടെ ലീഗിലെ തുടർച്ചയായി രണ്ടാമത്തെ മത്സരവും സീസണിലെ മൂന്നാമത്തെ മത്സരവും ലിവർപൂൾ പരാജയപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Chelsea vs Liverpool Football liverpool man untd match results Premier League
    Latest News
    വിദ്യാഭ്യാസ മേഖലയിൽ അടിമുടി പരിഷ്കാരത്തിന് മോഡിയുടെ ടാസ്ക് ഫോഴ്സ്
    26/07/2026
    അടരുവാൻ വയ്യ, ക്യാമറമാനെ വിവാഹം ചെയ്ത് മൂന്നു സഹോദരിമാർ, വിമർശനവുമായി ഹൈന്ദവ സംഘടനകൾ
    26/07/2026
    കരുണാകരൻ ചാരിറ്റബിൾ ട്രസ്റ്റ് ജനപ്രതിനിധികൾക്ക് ആദരവും ഉന്നത വിജയം നേടിയവർക്ക് ബഹുമതിയും സമ്മാനിച്ചു
    26/07/2026
    ഹദീസ് പഠന വഴിയിൽ സൗദി അറേബ്യയുടെ സേവനം മഹത്തരം: ഫൈസൽ മൗലവി
    26/07/2026
    ഇതാണ് സഖ്യത്തിനുള്ള സമയം, പിന്നീട് കരഞ്ഞിട്ട് കാര്യമില്ല-യു.പിയിൽ എസ്.പിയെ സഖ്യത്തിന് ക്ഷണിച്ച് ഒവൈസി
    26/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version