ലണ്ടൻ– ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന് വീണ്ടും കനത്ത തിരിച്ചടി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് നോട്ടിങ് ഫോറസ്റ്റാണ് വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയത്. 13-ാം മിനുറ്റിൽ മുറില്ലോയുടെ സെൽഫ് ഗോളിലൂടെ വെസ്റ്റ് ഹാം മത്സരത്തിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ വഴങ്ങി പരാജയപ്പെടുകയായിരുന്നു.
55-ാം മിനുറ്റിൽ നിക്കോളാസ് ഡൊമിംഗസിലൂടെ തിരിച്ചടിച്ച് ഒപ്പമെത്തി. മത്സരത്തിന്റെ 89-ാം മിനിറ്റിൽ മോർഗൻ ഗിബ്സ്-വൈറ്റ് നേടിയ പെനാൽറ്റി ഗോളാണ് ഫോറസ്റ്റിന് ജയം സമ്മാനിച്ചത്. ഗോൾകീപ്പർ അൽഫോൺസ് അരിയോള ബോക്സിനുള്ളിൽ ഫൗൾ ചെയ്തതിനെ തുടർന്ന് വാർ (VAR) പരിശോധനയിലൂടെയാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത ഗിബ്സ്-വൈറ്റ് പന്ത് വലയിലെത്തിച്ച് ടീമിന് വിജയം ഉറപ്പിച്ചു. സീസണിലെ താരത്തിന്റെ ആറാം ഗോളാണിത്.
തോൽവിയോടെ 12 പോയിന്റുമായി തരം താഴ്ത്തൽ ഭീഷണി നേരിടുന്ന വെസ്റ്റ് ഹാം പരിശീലകൻ നൂനോ എസ്പിരിറ്റോ സാന്റോയെ പുറത്താക്കാൻ സാധ്യതകൾ പുറത്താക്കാൻ. സീസണിന്റെ തുടക്കത്തിൽ നോട്ടിങ് ഫോറസ്റ്റിന്റെ പരിശീലകനായിരുന്നു നൂനോ.
പ്രീമിയർ ലീഗിൽ ഇന്നത്തെ മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ബ്രെറ്റണിനെയും ചെൽസി ഫുൾഹാമിനെയും ടോട്ടൻഹാം ബോൺമത്തിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയെയും നേരിടും. കൂടാതെ ആസ്റ്റൺ വില്ല, ന്യൂകാസ്റ്റൽ തുടങ്ങിയവരും ഇന്ന് കളത്തിൽ ഇറങ്ങും.



