പാരിസ്: യൂറോ-കോപ്പാ ഫുട്‌ബോള്‍ ആവശേം കെട്ടണയുന്നതിന് മുമ്പേ മറ്റൊരു ഫുട്‌ബോള്‍ ആരവത്തിന് നാളെ തുടക്കമാവുന്നു. ഒളിംപിക്‌സ് ഫുട്‌ബോളിനാണ് നാളെ തുടക്കമാവുന്നത്. 16 ടീമുകള്‍ പങ്കെടുക്കുന്ന പുരുഷ ഫുട്‌ബോളിലെ ആദ്യ മല്‍സരത്തില്‍ കോപ്പാ അമേരിക്ക ചാംപ്യന്‍മാരായ അര്‍ജന്റീന ഖത്തര്‍ ലോകകപ്പിലെ കറുത്ത കുതിരകളായ മൊറോക്കോയുമായി ഏറ്റുമുട്ടും. ഇരുവരും ഗ്രൂപ്പ് ബിയിലാണ്.
16 ടീമുകള്‍ നാല് ഗ്രൂപ്പുകളിലായാണ് അണിനിരക്കുന്നത്. ഗ്രൂപ്പ് എയില്‍ യൂറോ കപ്പ് സെമിഫൈനലിസ്റ്റുകളായ ഫ്രാന്‍സിനൊപ്പം യുഎസ്എ, ഗുനിയേ, ന്യൂസിലന്റ് എന്നിവര്‍ അണിനിരക്കും. ഗ്രൂപ്പിയില്‍ അര്‍ജന്റീനയ്ക്കും മൊറോക്കോയ്ക്കും പിറകെ ഇറാഖും ഉക്രെയ്‌നും ഉണ്ട്. ഗ്രൂപ്പ് സിയില്‍ യൂറോ കപ്പ് ചാംപ്യന്‍മാരായ സ്‌പെയിനിനൊപ്പം ഈജിപ്ത്, ഉസ്ബിക്കസ്ഥാന്‍, ഡൊനിക്കന്‍ റിപ്പബ്ലിക്ക് എന്നിവര്‍ പരസ്പരം ഏറ്റുമുട്ടും. ഗ്രൂപ്പ് ഡിയില്‍ ജപ്പാന്‍, പരാഗ്വെ, മാലി, ഇസ്രായേല്‍ എന്നിവര്‍ ഏറ്റുമുട്ടും.
പുരുഷ ഫുട്‌ബോളിലെ ടീമുകള്‍ക്ക് 23 വയസ്സില്‍ കൂടുതല്‍ ഉള്ള മൂന്ന് താരങ്ങള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയൂ.ബാക്കിയുള്ള താരങ്ങള്‍ എല്ലാം 23 വയസ്സില്‍ താഴെയുള്ളവരായിരിക്കണം. ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഉള്ളവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറും. രണ്ട് മികച്ച മൂന്നാം സ്ഥാനക്കാരും ക്വാര്‍ട്ടറില്‍ കടക്കും. നാളെ നടക്കുന്ന മറ്റ് മല്‍സരങ്ങളില്‍ സ്‌പെയിന്‍ ഉസ്‌ബെക്കിസ്ഥാനുമായും ന്യൂസിലന്റ് ഗുനേയയുമായും ഏറ്റുമുട്ടും.