Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 11
    Breaking:
    • രണ്ടേകാല്‍ ലക്ഷത്തോളം ഹാജിമാര്‍ പുണ്യഭൂമിയില്‍
    • ഭീതികള്‍ക്കൊടുവില്‍ ജമ്മുകശ്മീര്‍ ശാന്തം, അമൃത്സറില്‍ ജാഗ്രത
    • പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    • യുദ്ധഭ്രാന്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ തൽക്കാലം സൗകര്യമില്ല-എം.സ്വരാജ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    കെ.എം.സി.സി നാഷണൽ സോക്കർ: ബദർ എഫ്.സി ഫൈനലിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/07/2024 Football 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം: സൗദി കെ.എം.സി.സി സംഘടിപ്പിച്ച് വരുന്ന സി.എൻജിനീയർ ഹാഷിം സാഹിബ് സ്മാരക നാഷണൽ സോക്കർ ടൂർണ്ണമെൻ്റിൽ പസഫിക് ലോജിസ്റ്റിക് ബദർ എഫ്.സി ദമാം ഫൈനലിൽ പ്രവേശിച്ചു. ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ്റെ സഹകരണത്തോടെ ദമാമിലെ അൽ തറജ് സ്റ്റേഡിയത്തിൽ നടന്ന തുല്യശക്തികളുടെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ഡിമ ടിഷ്യൂ ഖാലിദിയ്യ എഫ്.സിയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കീഴ്പ്പെടുത്തിയാണ് ബദർ എഫ്.സി ഫൈനലിൽ പ്രവേശിച്ചത്.

    അൽ തറജ് സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികളുടെ ആവേശാരവത്തിൽ മികച്ച താരങ്ങളെ അണി നിരത്തിയ ഇരുടീമുകളും യുദ്ധസമാനമായ പോരാട്ടം കാഴ്ചവെച്ചു. ഖാലിദിയ്യക്കായി സന്തോഷ് ട്രോഫി താരം റഹീം കാടാമ്പുഴ, ബഹ്റൈൻ ഗസ്റ്റ് താരം അഫ്സൽ അപ്പു, ആഷിഖ് പാലക്കാട് എന്നിവർ കളത്തിലിറങ്ങിയപ്പോൾ, ബദറിനായി ഇന്ത്യൻ അണ്ടർ 23 ഇൻ്റർനാഷണൽ താരം മുഹമ്മദ് സനാൻ, ഗോകുലം കേരളയുടെ റിഷാദ്, തുടങ്ങിയവർ ബൂട്ടണിഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യ പകുതിയിൽ തന്നെ ഇരുഭാഗത്തും ഒട്ടേറെ ആക്രമണ പ്രത്യാക്രമണങ്ങൾ നടത്തുകയുണ്ടായി. ഖാലിദിയ്യക്കായി മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം ഇനാസ് -റഹീം- അജ്മൽ റിയാസ്- റിൻഷിഫ്-സുബർ എന്നിവരിലൂടെ മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ബദറിൻ്റെ മിഡ്ഫീൽഡിൽ കളി നിയന്ത്രിച്ച റിഷാദും, സനൂജും, റിസ്‌വാനും പ്രതിരോധ നിരയിൽ അനസും, ഷിബിലിയും, റഫീഖ് ഇത്താപ്പുവും ശക്തമായ ഡിഫൻസ് തീർത്തു. അജ്മലിൻ്റെ ത്രൂ പാസ് സ്വീകരിച്ച് റഹീം മികച്ച ഷോട്ടെടുത്തെങ്കിലും ഗോൾ കീപ്പർ സാദിഖിൻ്റെ സേവ് ബദറിന് രക്ഷയായി. ഇതോടെ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും സ്കാർ കണ്ടെത്താനായില്ല.

    രണ്ടാം പകുതിയിൽ മികച്ച സബ്സ്റ്റിറ്റ്യൂഷനുകളിലൂടെ ബദറിൻ്റെ നീക്കങ്ങൾക്ക് കൂടുതൽ വേഗത കൈ വന്നു. നൂർഷാദിൻ്റെയും, ഫവാസിൻ്റെയും വരവോടെ ബദർ മധ്യനിര കൂടുതൽ ശക്തിപ്പെടുകയും, അതിന് പ്രതിഫലമെന്നോണം ബദർ ആദ്യ ഗോൾ നേടുകയും ചെയ്തു. റിഷാദിൽ നിന്നും ബോൾ വാങ്ങിയ നൂർഷാദ് മനോഹരമായൊരു ലോങ്ങ് പാസിലൂടെ ബോൾ സനാന് കൈമാറുകയും തൻ്റെ ഉജ്ജ്വലമായ ഡ്രിബ്ളിംഗ് പാടവം കൊണ്ട് ഖാലിദിയ്യ പ്രതിരോധ നിരയിലെ യാസീനെയും, വിഷ്ണുവർമ്മയേയും കബളിപ്പിച്ച് , ഗോൾകീപ്പർ സുഹൈലിന് ഒരവസരവും നൽകാതെ പോസ്റ്റിൻ്റെ ഇടത് മൂലയിലേക്ക് അടിച്ച് കയറ്റിയതോടെ ബദർ ആരാധകർ ആഹ്ലാദ നിർത്തം ചവിട്ടി.

    ആദ്യ ഗോൾ വീണതോടെ ഉണർന്ന് കളിച്ച ഖാലിദിയ്യ വേഗമേറിയ നീക്കങ്ങൾ കൊണ്ടും, മനോഹരമായ പാസുകൾ കൊണ്ടും കളം നിറഞ്ഞെങ്കിലും, ഗോൾ കണ്ടത്താനായില്ല. എങ്ങിനെയെങ്കിലും സമനില ഗോളിനായുള്ള ഖാലിദിയ്യയുടെ ശ്രമങ്ങൾക്കിടയിൽ വീണ് കിട്ടിയ ഒരു ബോളെടുത്ത് ചാട്ടുളി പോലെ ഖാലിദിയ്യ ഗോൾമുഖത്തേക്ക് കുതിച്ച സനാൻ ഐ.സ്.എല്ലിലും, ഇന്ത്യൻ ദേശീയ ടീമിലുമുള്ള തൻ്റെ സ്കോറിങ്ങ് പാടവത്തിൻ്റെ മുഴുവൻ സൗന്ദര്യവും പ്രകടമാക്കി രണ്ടാം ഗോളും നേടിയതോടെ ഗ്രൂപ്പ് തലത്തിൽ ചാമ്പ്യൻമാരായ ഖാലിദിയ്യയുടെ പതനം പൂർണ്ണമായി. ബദറിനായി രണ്ട് ഗോളുകൾ നേടിയ സനാൻ തന്നെയാണ് കളിയിലെ താരം ആയി തെരഞ്ഞെടുക്കപ്പെട്ടത്.

    സെമി പോരാട്ടത്തിൻ്റെ ഔദ്യോഗിക ഉൽഘാടനം സൗദി കെ എം സി സി ആക്റ്റിംഗ് ജനറൽ സെക്രട്ടറി ബഷീർ മൂന്നിയൂർ നിർവ്വഹിച്ചു. കേരള ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡണ്ട് അഡ്വ: എ എ റഹീം മുഖ്യാതിഥിയായിരുന്നു. ഈസ്റ്റേൺ പ്രൊവിൻസ് കെ എം സി സി ആക്റ്റിംഗ് പ്രസിഡണ്ട്‌ മജീദ് കൊടുവള്ളിയുടെ അധ്യക്ഷതയിൽ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും റഹ്‌മാൻ കാരയാട് നന്ദിയും പറഞ്ഞു, മാലിക് മഖ്ബൂൽ അലുങ്ങൽ, മുജീബ് ഉപ്പട, ഡിഫ പ്രസിഡണ്ട് ഷമീർ കൊടിയത്തൂർ എന്നിവർ സംസാരിച്ചു. ഉസ്മാനലി പാലത്തിങ്ങൽ, അബു കട്ടുപ്പാറ,മുജീബ് ഈരാറ്റുപേട്ട, ഷീബ സോന ജ്വല്ലറി എന്നിവർ സംബന്ധിച്ചു.

    ഫൈസൽ അൽ ഖാലിദി, വാഇൽ അൽ ഫൈഹാനി, യാസർ അൽഖേശി, അബ്ദുറഹ്മാൻ വാണിയമ്പലം, അജ്മൽ അർഷദ്, എന്നിവർ കളി നിയന്ത്രിച്ചു. ഡിഫ കോർ-ടെക്നിക്കൽ അംഗങ്ങളായ ഷഫീർ മണലോടി, ഫസൽ ജിഫ്രി, റഷീദ് ചേന്ദമംഗല്ലൂർ, ഫവാസ് കാലിക്കറ്റ് എന്നിവർ മാച്ച് നിരീക്ഷിച്ചു. സെമിക്ക് മുന്നോടിയായി നടന്ന പ്രദർശന ടൂർണ്ണമെൻ്റിൽ ദമാം മലപ്പുറം ജില്ലാ കെ എം സി സി ടീമിനെ പരാജയപ്പെടുത്തി അൽഖോബാർ സെൻട്രൽ കമ്മിറ്റി ജേതാക്കളായി.

    അഫ്താബ് റഹ്മാൻ, കബീർ കൊണ്ടോട്ടി, രാജൻ ഇറാം ഗ്രൂപ്പ്‌, നാസർ നവാൽ, ചന്ദ്ര മോഹൻ, മുജീബ് കളത്തിൽ, അഷ്‌റഫ്‌ ആലുവ, നജ്മ വെങ്കിട്ട, ഡോ: സിന്ധു ബിനു തുടങ്ങിയവർ അതിഥികളായിരുന്നു.
    അഫ്താബ് , നാസർ നവാൽ, ഷരീഫ് അൽ റയാൻ, തുടങ്ങിയവർ ട്രോഫികൾ വിതരണം ചെയ്തു.
    സഹീർ മജ്ദാൽ അവതാരകൻ ആയിരുന്നു.

    ഹുസൈൻ വേങ്ങര, ടി ടി കരീം വേങ്ങര, ജൗഹർ കുനിയിൽ, ഹമീദ് വടകര, അസീസ് ഇരുവേറ്റി, ഖാദർ അണങ്കൂർ, ജമാൽ മീനങ്ങാടി, മുസ്ഥാഖ് പേങ്ങാട്, മുഹമ്മദ്‌ കരിങ്കപാറ, അറഫാത്ത് ഷംനാട്, ഫൈസൽ കൊടുമ, മൻസൂർ റഹീമ, സുബൈർ റിപ്പൺ, അഫ്സൽ വടക്കേക്കാട്, ബൈജു കുട്ടനാട്, ജമാൽ ആലമ്പാടി, സയ്‌നുൽ ആബിദ് കുമളി, റിയാസ് മമ്പാട്, സലാഹുദ്ധീൻ കണ്ണമംഗലം, ഷെരീഫ് റയാൻ ക്ലിനിക്, ജുനൈദ് കാസർഗോഡ്, ഷെമീർ അരീക്കോട് എന്നിവർ നേതൃത്വം നൽകി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football KMCC
    Latest News
    രണ്ടേകാല്‍ ലക്ഷത്തോളം ഹാജിമാര്‍ പുണ്യഭൂമിയില്‍
    11/05/2025
    ഭീതികള്‍ക്കൊടുവില്‍ ജമ്മുകശ്മീര്‍ ശാന്തം, അമൃത്സറില്‍ ജാഗ്രത
    11/05/2025
    പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    10/05/2025
    ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    10/05/2025
    യുദ്ധഭ്രാന്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ തൽക്കാലം സൗകര്യമില്ല-എം.സ്വരാജ്
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.