Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 11
    Breaking:
    • വിമാനങ്ങള്‍ പറന്നുകൊണ്ടേയിരുന്നു, ഖത്തര്‍ ജനജീവിതം സാധാരണം; എണ്ണ വിലയില്‍ വര്‍ധന
    • ഖത്തറിന് നേരെയുള്ള ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നാളേക്ക് മാറ്റി; ഗുരുതര ക്രിമിനല്‍ കുറ്റമെന്ന് ലോക രാഷ്ട്രങ്ങള്‍
    • സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ ഡിജിറ്റല്‍ പഞ്ചിംഗ്
    • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലക്കും എതിരെ മൊഴി
    • പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    കൊമ്പ് മുറിച്ച് കാലിക്കറ്റ്, ഒന്നിനെതിരെ നാലു ഗോളുകൾക്ക് ജയം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/10/2024 Football 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- തിരുവനന്തപുരം കൊമ്പൻസിനെ 4-1 ന് തകർത്ത് കാലിക്കറ്റ് എഫ്സി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ പോയൻ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കാലിക്കറ്റിനായി മുഹമ്മദ് റിയാസ്, അബ്ദുൽ ഹക്കു, ഏണസ്റ്റ് ബർഫോ,
    ബെൽഫോർട്ട് എന്നിവരും കൊമ്പൻസിനായി ബ്രസീലുകാരൻ ഡവി കൂനും സ്കോർ ചെയ്തു. ആദ്യ പകുതിയിൽ കാലിക്കറ്റ് 3-0 ന് മുന്നിലായിരുന്നു. ആറ് കളിയിൽ 10 പോയൻ്റുള്ള കാലിക്കറ്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തും ആറ് കളിയിൽ ആറ് പോയൻ്റുള്ള കൊമ്പൻസ് നാലാം സ്ഥാനത്തുമാണ്.

    ഗോൾ മേളം

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സെനഗൽ താരം പപ്പെ അബ്ദുല്ലായേവിനെ പ്രതിരോധത്തിലും ഘാനക്കാരൻ ഏണസ്റ്റ് ബർഫോയെ മുന്നേറ്റ നിരയിലും അണിനിരത്തിയാണ് കാലിക്കറ്റ് ഇന്നലെയിറങ്ങിയത്. 4-3-3 ശൈലിയിൽ നാല് ബ്രസീൽ താരങ്ങളെ ആദ്യ ഇലവനിൽ കൊണ്ടുവന്ന് പാട്രിക് മോട്ടയുടെ നായകത്വത്തിൽ കൊമ്പൻസും കളത്തിലെത്തി.

    സൂപ്പർ സൺഡേയിൽ ഗ്യാലറി നിറഞ്ഞെത്തിയ പതിനായിരത്തോളം കാണികളെ സാക്ഷിനിർത്തി നാലാം മിനിറ്റിൽ കാലിക്കറ്റ് താരം ബെൽഫോർട്ട് നടത്തിയ ഗോൾശ്രമം ചെറിയ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. നിരന്തരം ആക്രമിച്ചു കളിച്ച കാലിക്കറ്റ് പന്ത്രണ്ടാം മിനിറ്റിൽ ലീഡെടുത്തു. ഗനി നിഗം എടുത്ത ഫ്രീകിക്ക് തോയ് സിംഗ് പോസ്റ്റിന് മുന്നിലേക്ക് മറിച്ചുനൽകി. കൃത്യം പൊസിഷനിൽ എത്തിയ മുഹമ്മദ് റിയാസിൻ്റെ ഹെഡ്ഡർ കൊമ്പൻസ് പോസ്റ്റിൽ 1-0. ഇരുപതാം മിനിറ്റിൽ കാലിക്കറ്റ് ലീഡുയർത്തി. ഗനി നിഗനിൻ്റെ കോർണറിന് നായകൻ അബ്ദുൽ ഹക്കുവിൻ്റെ ഉയർന്നു ചാടിയുള്ള ഹെഡ്ഡർ 2-0. ഇരുപത്തിയെട്ടാം മിനിറ്റിൽ ഗനി നിഗമിൻ്റെ ഡയറക്ട് ഫ്രീകിക്ക് കൊമ്പൻസിൻ്റെ ക്രോസ് ബാറിൽ തട്ടിത്തെറിച്ചു. ആദ്യ പകുതിയുടെ അവസാന സമയത്ത് ഒരു ഗോളെങ്കിലും തിരിച്ചടിക്കാൻ കൊമ്പൻസ് കിണഞ്ഞു ശ്രമിക്കുന്നതിനിടെ ഇഞ്ചുറി ടൈമിൽ കാലിക്കറ്റ് മൂന്നാം ഗോളും നേടി. തോയ് സിംഗ് വലത് വിംഗിലൂടെ മുന്നേറി നൽകിയ ക്രോസ് റിയാസ് മനോഹരമായി മൈതാനത്തേക്ക് ഇറക്കി നൽകി. ഘാനക്കാരൻ ഏണസ്റ്റ് ബർഫോയുടെ ആങ്കുലർ ഷോട്ട് ആതിഥേയരുടെ വലയിൽ 3-0.

    ഒപ്പത്തിനൊപ്പം

    രണ്ടാം പകുതിയുടെ തുടക്കത്തിൽ വിഷ്ണു, വൈഷ്ണവ് എന്നിവരെ കൊമ്പൻസും ബ്രിട്ടോയെ കാലിക്കറ്റും പകരക്കാരായി കൊണ്ടുവന്നു. നാല്പത്തിയാറാം മിനിറ്റിൽ പത്താം നമ്പർ ബ്രസീൽ താരം ഡവി കൂനിലൂടെ കൊമ്പൻസ് ഒരു ഗോൾ തിരിച്ചടിച്ചു 3-1. എന്നാൽ അൻപത്തിയൊൻപതാം മിനിറ്റിൽ ബെൽഫോർട്ടിൻ്റെ ഗോൾ കാലിക്കറ്റിൻ്റെ ലീഡുയർത്തി 4-1. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരടിച്ച രണ്ടാം പകുതിയിൽ പിന്നീട് ഗോളുകളൊന്നും പിറന്നില്ല. ആദ്യ പാദത്തിൽ കാലിക്കറ്റും കൊമ്പൻസും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ 1-1 സമനിലയായിരുന്നു ഫലം.

    തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മത്സരമില്ല. ബുധനാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സി ഫോഴ്സ കൊച്ചിയെ നേരിടും. കൊച്ചിയിൽ നടന്ന ആദ്യപാദത്തിൽ മലപ്പുറം എഫ്സി 2-0 ന് ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വിമാനങ്ങള്‍ പറന്നുകൊണ്ടേയിരുന്നു, ഖത്തര്‍ ജനജീവിതം സാധാരണം; എണ്ണ വിലയില്‍ വര്‍ധന
    10/09/2025
    ഖത്തറിന് നേരെയുള്ള ഇസ്രായില്‍ ആക്രമണം ചര്‍ച്ച ചെയ്യുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നാളേക്ക് മാറ്റി; ഗുരുതര ക്രിമിനല്‍ കുറ്റമെന്ന് ലോക രാഷ്ട്രങ്ങള്‍
    10/09/2025
    സൗദിയിലെ മുഴുവന്‍ സ്‌കൂളുകളിലും ഞായറാഴ്ച മുതല്‍ ഡിജിറ്റല്‍ പഞ്ചിംഗ്
    10/09/2025
    രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഗൂഡാലോചന; വി.ഡി സതീശനും രമേശ്‌ ചെന്നിത്തലക്കും എതിരെ മൊഴി
    10/09/2025
    പതിനായിരത്തിലധികം പേരുടെ ജീവനപഹരിച്ച തുർക്കി ഭൂകമ്പം | Story Of The Day | Sep: 10
    10/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.