Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, May 16
    Breaking:
    • ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    • ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    • യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    • ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    • താലിബാനോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി അഫ്ഗാന്‍ മന്ത്രിയുമായി സംസാരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ബാഴ്സയുടെ ഡൊമസ്റ്റിക് ട്രെബിൾ; ഫ്ലിക്ക് ആശാന്റെ മാജിക്ക്

    കളിക്കാരുമായി ശക്തമായ ആത്മബന്ധമുണ്ടാക്കി അവരിലെ മികവിനെ നൂറുശതമാനം പുറത്തെടുക്കാൻ സഹായിച്ച ഫ്ലിക്ക് ആശാൻ, ടീമിന്റെ ഭാവിയും പ്രതീക്ഷാ നിർഭരമാണെന്ന സന്ദേശമാണ് ഈ സീസണിൽ പങ്കുവച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/05/2025 Football Latest Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    എസ്പാന്യോളിനെ അവരുടെ തട്ടകത്തിൽ 0-2 ന് കീഴടക്കി ബാഴ്സലോണ
    2024-25 സീസണിലെ ലാലിഗ കിരീടമണിഞ്ഞപ്പോൾ ആരാധകരും കളിക്കാരുമെല്ലാം നന്ദിയോടെയും ആരാധനയോടെയും നോക്കുന്നത് കോച്ച് ഹാൻസി ഫ്ലിക്കിലേക്കാണ്. യുവതാരങ്ങളുടെ മികവും തന്ത്രപരമായ മാറ്റങ്ങളും സീസൺ മധ്യത്തിലെ തളർച്ച മറികടന്നുള്ള തിരിച്ചുവരവും യുവേഫ ചാമ്പ്യൻസ് ലീഗിലെ ശക്തമായ പോരാട്ടവും ബാഴ്സയുടെ സുവർണകാലത്തിന്റെ ഓർമകളുണർത്തി. കണ്ടുമുട്ടിയപ്പോഴെല്ലാം റയൽ മാഡ്രിഡിനെ തോൽപ്പിച്ച് ഡൊമസ്റ്റിക് ട്രെബിൾ നേടി ഫ്ലിക്കിന്റെ സംഘം.

    ഷാവി ഹെർണാണ്ടസിനു കീഴിൽ അനിശ്ചിതത്വത്തോടെ കളിച്ചിരുന്ന സംഘത്തെ അവസാന നിമിഷം വരെ പോരാടുന്ന ശക്തിയായി മാറ്റിമറിച്ചു എന്നതാണ് ഫ്ലിക്കിനെ ആരാധകർക്ക് പ്രിയപ്പെട്ടവനാക്കുന്നത്.കളിക്കാരുമായി ശക്തമായ ആത്മബന്ധമുണ്ടാക്കി അവരിലെ മികവിനെ നൂറുശതമാനം പുറത്തെടുക്കാൻ സഹായിച്ച ഫ്ലിക്ക് ആശാൻ, ടീമിന്റെ ഭാവിയും പ്രതീക്ഷാ നിർഭരമാണെന്ന സന്ദേശമാണ് ഈ സീസണിൽ പങ്കുവച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    🏆 LA LIGA CHAMPIONS! 🏆 pic.twitter.com/H0L5d4wiAm

    — FC Barcelona (@FCBarcelona) May 15, 2025

    ഹാൻസി ഫ്ലിക്കിന്റെ പരിവർത്തനം

    2024 വേനൽക്കാലത്ത് ഷാവിക്ക് പകരം പരിശീലകനായി എത്തിയ ഹാൻസി ഫ്ലിക്ക്, ബാഴ്‌സലോണയുടെ കളിശൈലിയിൽ കാതലായ മാറ്റങ്ങൾ തന്നെ വരുത്തി. ബയേൺ മ്യൂണിക്കിൽ പരീക്ഷിച്ചു വിജയിച്ച തീവ്രമായ ആക്രമണോത്സുക ശൈലിയാണ് അദ്ദേഹം ബാഴ്‌സലോണയിൽ നടപ്പാക്കിയത്. കയറിക്കളിക്കുന്ന പ്രതിരോധ ലൈൻ (ഹൈലൈൻ ഡിഫൻസ്),വേഗതയേറിയ പന്ത് നീക്കങ്ങൾ, വിംഗുകളുടെ സമർത്ഥമായ ഉപയോഗം എന്നിവയായിരുന്നു മുൻ സീസണിൽ നിന്നുള്ള സുപ്രധാന മാറ്റങ്ങൾ.

    രണ്ട് റൗണ്ടുകൾ ശേഷിക്കെ കിരീടമുറപ്പിച്ചതും, സീസണിലുടനീളം നാല് എൽക്ലാസിക്കോ മത്സരങ്ങളിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ നിലംപരിശാക്കിയതുമെല്ലാം ഫ്ലിക്ക് കൊണ്ടുവന്ന മാറ്റത്തിന്റെ ഗുണഫലങ്ങളാണ്.

    ലാ മാസിയയുടെ തിളക്കം

    യുവതാരങ്ങൾക്കു മേലുള്ള ഫ്ലിക്കിന്റെ വിശ്വാസം ബാഴ്‌സലോണയുടെ വിജയത്തിൽ നിർണായകമായി. ലാ മാസിയ അക്കാദമിയിൽ നിന്നുള്ള ലമീൻ യമാൽ (17), പൗ കുബാർസി (18), പെഡ്രി (22), ഫെർമിൻ ലോപ്പസ് (21) എന്നിവർ സീസണിൽ ടീമിന്റെ നട്ടെല്ലായി. ഈ സീസണിൽ ബാഴ്‌സയുടെ ശരാശരി ടീം പ്രായം 25 ആയിരുന്നു, ലാ ലിഗയിലെ ഏറ്റവും കുറഞ്ഞ ശരാശരി പ്രായം.

    പ്രതിഭ തിരിച്ചറിഞ്ഞ് ഷാവി ഹെർണാണ്ടസാണ് സീനിയർ ടീമിൽ അവസരം നൽകിയതെങ്കിലും ലമീൻ യമാൽ തകർത്താടിയത് ഫ്ലിക്കിനു കീഴിലാണ്. യമാൽ ലാ ലിഗയിൽ 35 മത്സരങ്ങളിൽ 12 ഗോളും 10 അസിസ്റ്റും നേടി 17-കാരൻ സാക്ഷാൽ ലയണൽ മെസ്സിയെ ഓർമിപ്പിച്ചു. എസ്പന്യോളിനെതിരെ കിരീടം ഉറപ്പിച്ച മത്സരത്തിലും യമാൽ ഒരു ഗോളും അസിസ്റ്റും നേടി. അതിനു പുറമെ, ചാമ്പ്യൻസ് ലീഗിൽ 13 മത്സരങ്ങളിൽ 5 ഗോളും 4 അസിസ്റ്റും.

    18 വയസ്സേ ഉള്ളൂവെങ്കിലും ഡിഫൻഡർ പൗ കുബാർസി 32 ലാ ലിഗ മത്സരങ്ങളിൽ കളിച്ച് ടീമിന്റെ പ്രതിരോധത്തിലെ നട്ടെല്ലായി. 88% പാസ് കൃത്യതയുള്ള താരം ലോകോത്തരമായ ടാക്കിളുകളും പരിചയസമ്പന്നരെ പോലുള്ളമ മനക്കരുത്തുമായി താരം ഹൈലൈൻ ഡിഫൻസ് ലൈനിന്റെ പ്രധാന ഘടകമായി.

    കഴിഞ്ഞ സീസണിൽ തന്നെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന പെദ്രി ഇത്തവണ 34 മത്സരങ്ങളിൽ 6 ഗോളും 8 അസിസ്റ്റുമായി മധ്യനിരയിലെ സർഗാത്മക സാന്നിധ്യമായി മാറി. ഫെർമിൻ ലോപസ്, ഗാവി തുടങ്ങിയ യുവതാരങ്ങളും തങ്ങളുടേതായ ഭാഗധേയം കിരീടധാരണത്തിൽ വഹിച്ചു.

    സീസൺ മധ്യത്തിലെ തളർച്ച
    സീസൺ തുടക്കത്തിലെ മിന്നും പ്രകടനത്തിനു ശേഷം ഇടക്കാലത്ത് ടീം തോൽവികളിൽ ഉഴറിയിരുന്നു. എന്നാൽ, 2025 വർഷം പിറന്നത് ബാഴ്സയുടെ ഭാഗ്യവർഷമായാണ്. വെറ്ററൻ താരം റോബർട്ട് ലെവൻഡോവ്സ്കി (25 ഗോൾ), ലീഡ്സിൽ നിന്ന് ഷാവി ടീമിലെത്തിച്ച റഫിഞ്ഞ (18 ഗോൾ) എന്നിവരുടെ പ്രകടനം ടീമിന്റെ തിരിച്ചുവരവിൽ നിർണായകമായി. 2025 ജനുവരി മുതൽ മെയ് വരെ 18 മത്സരങ്ങളിൽ 15 വിജയവും 3 സമനിലയുമാണ് ടീം നേടിയത്. ഇതിനിടെ റയലിനെ തോൽപ്പിച്ച് സ്പാനിഷ് സൂപ്പർ കപ്പും കോപ ദെൽ റേയും നേടി. സീസണിലെ അവസാന ലാലിഗയിലും റയലിനെ കുത്തിമലർത്തിയാണ് ടീം കിരീടം ഉറപ്പിച്ചത്.

    തോൽവിയിലും അഭിമാനമായി ചാമ്പ്യൻസ് ലീഗ്
    ചാമ്പ്യൻസ് ലീഗ് സെമിഫൈലിൽ ഇന്റർ മിലാനോട് തോറ്റതു മാത്രമായിരുന്നു ആരാധകർക്ക് സങ്കടമേൽപ്പിച്ച നിമിഷം.13 മത്സരങ്ങളിൽ 28 ഗോളുകൾ നേടിയ ടീം അത്ഭുതങ്ങൾ സൃഷ്ടിച്ചാണ് അവസാന നാല് വരെ മുന്നേറിയത്. ലമീൻ യമാൽ (5 ഗോൾ), റഫിഞ്ഞ (6 ഗോൾ) എന്നിവർ സ്കോർഷീറ്റിൽ മുന്നിട്ടു നിന്നു. ഡിഫന്റർമാരായ യൂൾസ് കുണ്ടേ, ബാൾഡെ, ക്രിസ്റ്റ്യൻസൻ എന്നിവരുടെ പരിക്കുകളാണ് പ്രതിരോധത്തിൽ തലവേദനയായതും ചാമ്പ്യൻസ് ലീഗ് സ്വപ്നം സെമിയിൽ അവസാനിക്കാൻ കാരണമായതും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    barcelona el classico Hansie Flick Highline Defence Laliga Lamine Yamal Pedri
    Latest News
    ഗാസയില്‍ ഇസ്രായിൽ ആക്രമണത്തിൽ 250 പേര്‍ കൊല്ലപ്പെട്ടു
    16/05/2025
    ‘സൈന്യം മോഡിയുടെ കാല്‍ വണങ്ങുന്നു,’ ബിജെപി മന്ത്രിയുടെ പുകഴ്ത്തല്‍ ഓവറായി; പുറത്താക്കണമെന്ന് കോൺഗ്രസ്
    16/05/2025
    യു.എ.ഇയിലെ ഇന്ത്യന്‍ പ്രവാസികൾ 43.6 ലക്ഷമായി; പകുതിയിലധികവും താമസിക്കുന്നത് ദുബായില്‍
    16/05/2025
    ഹജ് 2025: എട്ട് ഭാഷകളിൽ ആരോഗ്യ ബോധവൽക്കരണ കിറ്റുമായി സൗദി ആരോഗ്യ മന്ത്രാലയം
    16/05/2025
    താലിബാനോട് നന്ദി പറഞ്ഞ് ഇന്ത്യ; വിദേശകാര്യ മന്ത്രി അഫ്ഗാന്‍ മന്ത്രിയുമായി സംസാരിച്ചു
    16/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.