മ്യൂണിക്- യൂറോകപ്പ് ഫുട്ബോളിന് ഗംഭീര തുടക്കമിട്ട് ജർമനി. സ്വന്തം മണ്ണിൽ നാലാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ ജർമനി ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് സ്കോട്ട്ലന്റിനെ തകർത്തു. യുവതാരങ്ങളുടെ കരുത്തിലാണ് സ്‌കോട്ട്‌ലന്റിനെ തവിടുപൊടിയാക്കിയത്. ഫ്‌ളാറിയന്‍ വിര്‍ട്‌സ് (10), ജമാല്‍ മുസിയാല (19),കെയ് ഹാവെര്‍ട്‌സ് (45+1) , നിക്ലാസ് ഫുള്‍ക്രുഗ് ((68),എംറെ കാന്‍ (90+3) എന്നിവരാണ് ജര്‍മിയുടെ സ്‌കോറര്‍മാര്‍. ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്‌ലന്‍ഡിന് ലഭിച്ചത്.
ആദ്യപകുതിയില്‍ തന്നെ ജർമനി മൂന്നു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സ്‌കോട്ടിഷ് സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിന് ജര്‍മനിക്ക് അനുകൂലമായ പെനാൽറ്റി ലഭിച്ചു. ഇത് ഗോളായി. 68,90 മിനിറ്റുകളിലായിരുന്നു ജർമനിയുടെ അടുത്ത ഗോൾ. 87-ാം മിനിറ്റിൽ അന്റോണിയോയിലൂടെ ലഭിച്ച സെൽഫ് ഗോളാണ് ന്യൂസിലന്റിന് ആശ്വാസം നൽകിയത്. ഗ്രൂപ്പ് എയിൽ സ്വിറ്റ്‌സർലൻഡിനും ഹംഗറിക്കുമെതിരാണ് സ്കോട്ട്ലന്റിന്റെ അടുത്ത മത്സരം.