ദോഹ– ഫിഫ അറബ് കപ്പിൽ കുവൈത്തിനെ തകർത്ത് ആദ്യമായി ലോകകപ്പ് കളിക്കാൻ പോകുന്ന ജോർദാൻ. ഒന്നിന് എതിരെ മൂന്ന് ഗോളുകൾക്കാണ് ജോർദാൻ കുവൈത്തിനെ തകർത്തത്. മഹമൂദ് അബു താഹ (17-ാം മിനുറ്റ് ), സഈദ് അൽ റോസാൻ (49), അലി ഒൽവാൻ ( 90+7 പെനാൽറ്റി ) എന്നിവർ ജോർദാനിന് വേണ്ടി വല കുലുക്കിയപ്പോൾ കുവൈത്തിന് വേണ്ടി ആശ്വാസ ഗോൾ നേടിയത് പകരക്കാരനായി ഇറങ്ങിയ യൂസഫ് അൽ സുലൈമാനാണ്. 84-ാം മിനുറ്റിലാണ് താരം ടീമിന്റെ ഏക ഗോൾ നേടിയത്.
ഗ്രൂപ്പ് റൗണ്ടിൽ രണ്ടു മത്സരങ്ങളും ജയിച്ച ജോർദാൻ ആറു പോയിന്റുമായി ഏകദേശം ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ഒരു പോയിന്റ് മാത്രമുള്ള കുവൈത്ത് മൂന്നാമതാണ്. ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ഈജിപ്ത് യുഎഇയെ നേരിടും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



