പാരീസ് – ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗടക്കം ട്രിപ്പ്ൾസ് നേടുന്നതിൽ നിർണായക പങ്കു വഹിച്ച ഫ്രാൻസ് താരം ഉസ്മാൻ ഡെബംലെ ഇത്തവണത്തെ ബാലൻ ഡി ഓർ കരസ്ഥമാക്കി. ഫുട്ബോളിലെ ഏറ്റവും വലിയ ബഹുമതിയായ ബാലൻ ഡി ഓർ പുരസ്‌കാരം നേടുന്ന ആദ്യത്തെ പിഎസ്ജി താരമാണ് ഡെബംലെ.
വനിതകളിൽ തുടർച്ചയായി മൂന്നാം തവണയും ബാർസയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്‍മാറ്റി മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കി. മികച്ച യുവതാരത്തിന് നൽകുന്ന കോപ്പ അവാര്‍ഡ് രണ്ടാം തവണയും ബാർസയുടെ ലമീന്‍ യമാൽ സ്വന്തമാക്കി . ആദ്യമായാണ് ഒരു താരം കോപ്പ അവാര്‍ഡ് നിലനിർത്തുന്നത്.
ലമീന്‍ യമാലിനെ പിന്തള്ളി തന്നെയാണ് ഡെബംലെ കരിയറിലെ ഏറ്റവും വലിയ നേട്ടത്തിന് അർഹനായിരിക്കുന്നത്. കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി 35 ഗോളുകളും, 14 അസ്സിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയത്. ലീഗ് വണ്‍, ചാംപ്യന്‍സ് ലീഗ് അടക്കമുള്ള കീരിടങ്ങൾക്കും ഫിഫ ക്ലബ് ലോകകപ്പ് റണ്ണേഴ്സ് അപ്പ് ആക്കുന്നതിലും ഫ്രഞ്ച് താരം മുഖ്യപങ്കു വഹിച്ചിരുന്നു.
ആദ്യ 10 സ്ഥാനക്കാർ
- ഉസ്മാൻ ഡെബംലെ (ഫ്രാൻസ്, പിഎസ്ജി)
- ലമീന്‍ യമാൽ (സ്പെയിൻ, ബാർസ)
- വീറ്റിൻഹ (പോർച്ചുഗൽ, പിഎസ്ജി)
- മുഹമ്മദ് സലാ ( ഈജിപ്ത്, ലിവർപൂൾ)
- റാഫിൻഹ (ബ്രസീൽ, ബാർസ)
- അഷ്റഫ് ഹാക്കിമി ( മൊറോക്കോ, പിഎസ്ജി)
- കിലിയൻ എംബാപ്പെ (ഫ്രാൻസ്, റയൽ മാഡ്രിഡ് )
- കോൾ പാൽമർ (ഇംഗ്ലണ്ട്, ചെൽസി)
- ജിയാന്‍ലൂയി ഡൊണ്ണാരുമ (ഇറ്റലി, മാഞ്ചസ്റ്റർ സിറ്റി)
- നുനോ മെന്റസ് ( പോർച്ചുഗൽ, പിഎസ്ജി)
മറ്റു പുരസ്‌കാരങ്ങൾ
മികച്ച പുരുഷ ടീം: പിഎസ്ജി
മികച്ച വനിത ടീം: ആഴ്‌സണല്‍
മികച്ച പുരുഷ പരിശീലകന്‍: ലൂയീസ് എന്റിക്വെ ( പിഎസ്ജി)
മികച്ച വനിതാ പരിശീലക: സറിന വീഗ്മന്‍ ( ഇംഗ്ലണ്ട്)
മികച്ച ഗോള്‍ കീപ്പര്‍: ജിയാന്‍ലൂയി ഡൊണ്ണാരുമ (പിഎസ്ജി). നിലവില്‍ മാഞ്ചസ്റ്റര്‍ സിറ്റി.
വനിതകളിലെ മികച്ച ഗോള്‍ കീപ്പര്‍: ഹന്ന ഹാംപ്ടന്‍ (ചെല്‍സി)
മികച്ച വനിതാ യുവ താരം: വിക്കി ലോപസ് (ബാഴ്‌സലോണ)
കൂടുതല്‍ ഗോള്‍ നേടിയ പുരുഷ സ്‌ട്രൈക്കര്‍: വിക്ടര്‍ ഗ്യോകേഴ്‌സ് (സ്‌പോര്‍ടിങ്) നിലവില്‍ ആഴ്‌സണലിൽ.
കൂടുതല്‍ ഗോള്‍ നേടിയ വനിതാ താരം: ഇവ പാജര്‍ (ബാഴ്‌സലോണ).



