Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    • റാസ് തന്നൂറ റിഫൈനറിക്കു നേരെ ആക്രമണ ശ്രമം
    • ഇറാന്‍ യുദ്ധവിരുദ്ധ നിലപാട്; സ്‌പെയിനിനെ ഭീഷണിപ്പെടുത്തിയും ബ്രിട്ടനെ വിമര്‍ശിച്ചും ട്രംപ്
    • സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    • മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    അവസരങ്ങള്‍ കളഞ്ഞ് കുളിച്ച് മെസ്സിപ്പട കനേഡിയന്‍ കടമ്പ കടന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/06/2024 Football 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക്: കോപ്പ അമേരിക്കാ ഫുട്‌ബോളില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന കാനഡയോട് രക്ഷപ്പെട്ടു. കോപ്പയിലെ തുടക്കക്കാരായ കാനഡക്ക് മുന്നില്‍ പേരുകേട്ട അര്‍ജന്റീനന്‍ താരങ്ങള്‍ പലപ്പോഴും പരുങ്ങിയിരുന്നു. അര്‍ജന്റീനയെ വിറപ്പിച്ചാണ് കാനഡ തുടങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് വാമോസിന്റെ ജയം. പന്തടക്കത്തിലും ആദ്യ മിനിറ്റുകളില്‍ കാനഡയാണ് മുന്നിട്ടുനിന്നത്. എന്നാല്‍ ഒമ്പതാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചു. കാനഡയുടെ കോര്‍ണറിനൊടുക്കം ലഭിച്ച പന്തുമായി മുന്നേറിയ ഡി മരിയയ്ക്ക് പക്ഷേ അവസരം മുതലാക്കാനായില്ല. ഡി മരിയയുടെ ഷോട്ട് കാനഡ ഗോള്‍കീപ്പര്‍ സേവ് ചെയ്തു.

    മെസ്സിയും ഡി മരിയയും വലതുവിങ്ങില്‍ നിന്ന് ചെറിയ മുന്നേറ്റങ്ങള്‍ നടത്തിയതൊഴിച്ചാല്‍ അര്‍ജന്റീനയ്ക്ക് കാര്യമായ അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. മറുവശത്ത് കാനഡ അര്‍ജന്റീനയുടെ നീക്കങ്ങളെ കൃത്യമായി പ്രതിരോധിക്കുകയും അവസരങ്ങള്‍ സൃഷ്ടിച്ച് മുന്നേറുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    39-ാം മിനിറ്റില്‍ മാക് അലിസ്റ്ററുടെ ഹെഡര്‍ കനേഡിയന്‍ ഗോളി മാക്സിം ക്രപ്യു തട്ടിയകറ്റി. 42-ാം മിനിറ്റില്‍ കാനഡ അര്‍ജന്റൈന്‍ ഗോള്‍മുഖം വിറപ്പിച്ചു. ഗോളെന്നുറച്ച സ്റ്റെഫാന്‍ എസ്റ്റക്യുവിന്റെ ഹെഡര്‍ ഉഗ്രന്‍ സേവിലൂടെ തട്ടിയകറ്റി അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായി. റീബൗണ്ടില്‍ അല്‍ഫോണ്‍സോ ഡേവിസ് ഷോട്ടുതിര്‍ത്തെങ്കിലും പന്ത് ബാറിന് പുറത്തുപോയി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ജൂലിയന്‍ അല്‍വാരസ് അവസരം നഷ്ടപ്പെടുത്തുകയും ചെയ്തു. അതോടെ ആദ്യ പകുതി ഗോള്‍രഹിതമായാണ് അവസാനിച്ചത്. രണ്ടാം പകുതിയില്‍ അര്‍ജന്റീന കൂടുതല്‍ ആക്രമിച്ചു കളിച്ചു.

    രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മുന്നിലെത്തി. 49-ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസാണ് ലക്ഷ്യം കണ്ടത്. വലതുവിങ്ങില്‍ നിന്ന് മെസ്സി നല്‍കിയ ത്രൂബോളിലൂടെയാണ് ഗോള്‍ പിറന്നത്. പന്ത് ലഭിച്ച മാക് അലിസ്റ്റര്‍ കാനഡ ഗോളിയെ വെട്ടിയൊഴിഞ്ഞ് അല്‍വാരസിന് കൈമാറി. അല്‍വാരസ് അനായാസം വലകുലുക്കി. പിന്നാലെ അര്‍ജന്റീന നിരനിരയായി ആക്രമണങ്ങള്‍ തുടര്‍ന്നു. 65-ാം മിനിറ്റില്‍ മെസ്സി സുവര്‍ണാവസരം നഷ്ടപ്പെടുത്തി. എമിലിയാനോ നല്‍കിയ പന്ത് മെസ്സിക്ക് ലഭിക്കുമ്പോള്‍ മുന്നില്‍ കനേഡിയന്‍ ഗോളി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മെസ്സിയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. റീബൗണ്ട് വന്ന പന്ത് മെസ്സിക്ക് കിട്ടിയെങ്കിലും താരത്തിന്റെ ഷോട്ട് ഓടിയെത്തിയ ഡിഫെന്‍ഡര്‍ തടഞ്ഞു.

    പിന്നാലെ തിരിച്ചടിക്കാന്‍ കാനഡ മുന്നേറ്റങ്ങള്‍ ശക്തമാക്കി.77-ാം മിനിറ്റിലാണ് മാര്‍ട്ടിനെസ് ആല്‍വാരസിന്റെ പകരക്കാരനായി ഇറങ്ങിയത്. അതോടെ മത്സരം കടുത്തു. 79-ാം മിനിറ്റില്‍ വീണ്ടും മെസ്സി കിട്ടിയ അവസരം പാഴാക്കി. ഗോളി മാത്രം മുന്നില്‍ നില്‍ക്കേ ഇക്കുറിയും അര്‍ജന്റീന നായകന് പിഴച്ചു. പകരക്കാരനായെത്തിയ ലൗട്ടാറോ മാര്‍ട്ടിനസിന്റെ ഷോട്ടും തട്ടിയകറ്റി കാനഡ ഗോള്‍കീപ്പര്‍ മികച്ചുനിന്നു.

    88-ാം മിനിറ്റില്‍ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രണ്ടാം ഗോളും നേടി. മെസ്സിയുടെ അസിസ്റ്റില്‍ ലൗട്ടാറോ മാര്‍ട്ടിനസ് വലകുലുക്കിയതോടെ ലോകചാമ്പ്യന്‍മാര്‍ ജയം ഉറപ്പിച്ചു. കളിയുടെ അവസാന നിമിഷങ്ങളില്‍ കാനഡ താരം ബോംബിറ്റോയുടെ ഫൗളില്‍ മെസിക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ പരിക്ക് സാരമുള്ളതല്ല.

    നായകന്‍ മെസി അടക്കം പല താരങ്ങളും അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിരുന്നു. ഗോള്‍ മഴയില്‍ അവസാനിക്കേണ്ട മല്‍സരമാണ് രണ്ട് ഗോളില്‍ അവസാനിച്ചത്. 80-ാം മിനിറ്റില്‍ പന്തുമായി മധ്യനിരയില്‍ നിന്ന് ഒറ്റക്ക് മുന്നേറിയ മെസി ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലഭിച്ച അവസരം പുറത്തേക്ക് അടിച്ചു നഷ്ടമാക്കിയത് ആരാധകരെ ഞെട്ടിച്ചു. തുടര്‍ന്നും മെസിയുടെ അസിസ്റ്റില്‍ ലഭിച്ച പന്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ ലൗതാരോ മാര്‍ട്ടിനെസും നഷ്ടമാക്കി. മത്സരത്തിലാകെ അര്‍ജന്റീന 15 അവസരങ്ങള്‍ തുറന്നിരുന്നു. ഒമ്പത് ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചപ്പോള്‍ രണ്ട് തവണ മാത്രമാണ് കാനഡക്ക് അര്‍ജന്റീന പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാനായത്. അര്‍ജന്റീനയുടെ അഞ്ചോളം ഗോളവസരങ്ങള്‍ കാനഡ ഗോള്‍ കീപ്പര്‍ ക്രീപ്യൂ തട്ടിമാറ്റിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina Canada Messi
    Latest News
    ട്രംപ് നയതന്ത്രത്തെ വഞ്ചിച്ചു, ആണവ ചര്‍ച്ചകളെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പോലെ പരിഗണിച്ചുവെന്ന് ഇറാന്‍
    04/03/2026
    റാസ് തന്നൂറ റിഫൈനറിക്കു നേരെ ആക്രമണ ശ്രമം
    04/03/2026
    ഇറാന്‍ യുദ്ധവിരുദ്ധ നിലപാട്; സ്‌പെയിനിനെ ഭീഷണിപ്പെടുത്തിയും ബ്രിട്ടനെ വിമര്‍ശിച്ചും ട്രംപ്
    04/03/2026
    സ്നേഹസന്ദേശം വിളിച്ചോതി പ്രവാസി ഇഫ്താർ സംഗമം
    04/03/2026
    മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.