Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Friday, June 13
    Breaking:
    • വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    • ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    • ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    • പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ബ്രസീലിന്റെ മാനേജറായി ആൻചലോട്ടി; ജൂണിൽ സ്ഥാനമേൽക്കും

    ലോകത്തെ മികച്ച മാനേജർമാരിലൊരാളായ ആൻചലോട്ടി, ഇതാദ്യമായാണ് ഒരു ദേശീയ ടീമിനെ പരിശീലിപ്പിക്കുന്നത്
    Sports DeskBy Sports Desk29/04/2025 Football Latest Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റയോ ഡി ജനീറോ: ബ്രസീൽ ദേശീയ ഫുട്‌ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി കാർലോ ആൻചലോട്ടി എത്തും. നിലവിൽ റയൽ മാഡ്രിഡിനെ പരീശിലിപ്പിക്കുന്ന 65-കാരനുമായി ബ്രസീൽ ഫുട്‌ബോൾ അധികൃതർ കരാറിലെത്തിയതായി പ്രമുഖ ഫുട്‌ബോൾ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കി. കോപ ദെൽ റേ ഫൈനലിൽ റയൽ മാഡ്രിഡ് ബാർസലോണയോട് തോറ്റതിനു പിന്നാലെ ആൻചലോട്ടി മാഡ്രിഡ് വിടാൻ തീരുമാനിച്ചതായി വാർത്തകളുണ്ടായിരുന്നു.

    🚨🇧🇷 BREAKING: Carlo Ancelotti and Brazil have reached an agreement in principle for the Italian to become Seleçao head coach for the World Cup 2026.

    Deal valid from June, NOT after Clubs World Cup.

    Real Madrid and Ancelotti would part ways nicely with formal steps needed next. pic.twitter.com/w0KuNqvMEj

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    — Fabrizio Romano (@FabrizioRomano) April 28, 2025

    2026 ലോകകപ്പിൽ ബ്രസീലിനെ പരിശീലിപ്പിക്കുന്ന കാര്യത്തിൽ ആൻചലോട്ടിയും ബ്രസീൽ അധികൃതരും തമ്മിൽ കരാറായതായും ജൂൺ മുതൽ അദ്ദേഹം ദക്ഷിണ അമേരിക്കൻ ടീമിൽ ചാർജെടുക്കുമെന്നും ഫാബ്രിസിയോ റൊമാനോ പറഞ്ഞു. റയൽ മാഡ്രിഡും ആൻചലോട്ടിയും പരസ്പരമുള്ള ബന്ധം ശരിയായ രീതിയിൽ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ലോകത്തെ ഏറ്റവും മികച്ച മാനേജർമാരിലൊരാളായി വാഴ്ത്തപ്പെടുന്ന കാർലോ ആൻചലോട്ടി അഞ്ചു വർഷത്തിനു ശേഷമാണ് റയൽ മാഡ്രിഡിനോട് വിടപറയുന്നത്. 2013-2015 കാലയളവിലും റയലിനെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം യുവന്റസ്, എ.സി മിലാൻ, ചെൽസി, പാരിസ് സെന്റ് ജെർമൻ, ബയേൺ മ്യൂണിക്ക്, നാപോളി, എവർട്ടൻ തുടങ്ങിയ മുൻനിര ക്ലബ്ബുകളുടെയും മാനേജറായിരുന്നിട്ടുണ്ട്. ഇറ്റലിക്കാരനായ അദ്ദേഹം ഇതാദ്യമായാണ് ഒരു ദേശീയ ടീമിന്റെ മാനേജർ പദവിയിലെത്തുന്നത്.

    റയൽ മാഡ്രിഡുമായുള്ള കരാർ ഒരു വർഷം കൂടിയുണ്ടെങ്കിലും ഉഭയസമ്മത പ്രകാരം വേർപിരിഞ്ഞാവും ആൻചലോട്ടി ബ്രസീൽ ടീമുമായി ചേരുക. ജൂൺ മാസത്തിൽ നടക്കുന്ന ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അദ്ദേഹം ടീമിനൊപ്പമുണ്ടാകും. ദക്ഷിണ അമേരിക്കൻ മേഖലയിലെ ലോകകപ്പ് യോഗ്യതാ പോയിന്റ് പട്ടികയിൽ ബ്രസീൽ (21 പോയിന്റ്) നാലാം സ്ഥാനത്താണ്. യോഗ്യത ഉറപ്പിച്ച അർജന്റീനയും (31), ഇക്വഡോർ (23), യൂറുഗ്വായ് (21) ടീമുകളുമാണ് മുന്നിലുള്ളത്. പാരഗ്വായ് (21), കൊളംബിയ (20) ടീമുകൾ ശക്തമായ മത്സരമുയർത്തി രംഗത്തുണ്ട്.

    ഇക്കഴിഞ്ഞ മാർച്ചിൽ അർജന്റീനയോട് 4-1 ന് തോറ്റതിനെ തുടർന്ന് ബ്രസീൽ മാനേജർ ഡൊറിവൽ ജൂനിയറിനെ പുറത്താക്കിയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വിമാനപകടത്തിൽ സ്വപ്‌നങ്ങള്‍ ബാക്കിയാക്കി ആകാശത്തെ സ്‌നേഹിച്ച റോഷ്‌നിയും യാത്രയായി
    13/06/2025
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് എം.വി. ഗോവിന്ദൻ മാഷ് ദ മലയാളം ന്യൂസിനോട്- VIDEO
    13/06/2025
    ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി യു.എന്‍ ജനറല്‍ അസംബ്ലി
    13/06/2025
    ഇറാന്‍ സൈനിക മേധാവിയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം
    13/06/2025
    പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ഛിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ അടക്കം പ്രവാസികളെയും ബാധിക്കും
    13/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version