Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 12
    Breaking:
    • ഏഴ് ദിവസം മാത്രം ബാക്കി, നിലമ്പൂരില്‍ യുവജനങ്ങള്‍ ഗതി നിര്‍ണ്ണയിക്കും
    • അഹമ്മദാബാദ് ദുരന്തം: 200-ന് മുകളിൽ മരണം, ജീവനോടെ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം
    • ഇന്ത്യയെ പിടിച്ചുലച്ച 10 വിമാന ദുരന്തങ്ങള്‍; ഏറ്റവും വലുത് സൗദിയ അപകടം
    • നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ലോക് പോൾ സർവേ, ബംഗാളിൽ തൃണമൂൽ, ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മിയും, പഞ്ചാബിൽ കോൺഗ്രസ്
    • അഹമ്മദാബാദിലെ പോലൊരു ദുരന്തത്തിന്റെ ഓർമ്മയിൽ ജിദ്ദയും, തീ ഗോളമായി വിമാനം കത്തിയമർന്ന് അന്ന് മരിച്ചത് 261 പേർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ; കാർലോ ആശാനു കീഴിൽ ആദ്യജയം

    Sports DeskBy Sports Desk11/06/2025 Football Sports Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    സാവോപോളോ: കാർലോ ആൻചലോട്ടിക്കു കീഴിൽ നേടിയ ആദ്യ ജയത്തോടെ 2026 ലോകകപ്പിന് ടിക്കറ്റെടുത്ത് ബ്രസീൽ. കരുത്തരായ പാരഗ്വായ്‌ക്കെതിരെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 44-ാം മിനുട്ടിൽ വിനിഷ്യസ് ജൂനിയർ നേടിയ ഗോളിലാണ് മഞ്ഞപ്പട ജയിച്ചു കയറിയത്.

    ഇക്വഡോറിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ സംഘത്തിൽ കാര്യമായ അഴിച്ചുപണി നടത്തിയാണ് ആൻചലോട്ടി പാരഗ്വായ്‌ക്കെതിരെ ബ്രസീൽ ടീമിനെ ഇറക്കിയത്. പ്രതിരോധനിരക്കാരെയും ഗോൾകീപ്പറെയും അതേപടി നിലനിർത്തിയെങ്കിലും റഫിഞ്ഞ, ഗബ്രിയേൽ മാർട്ടിനെല്ലി, മാത്യൂസ് കുഞ്ഞ എന്നീ പരിചിത മുഖങ്ങളെ ഉൾപ്പെടുത്തി ആക്രമണം ശക്തമാക്കി. 4-3-3 ൽ നിന്നു വ്യത്യസ്തമായി കൂടുതൽ ആക്രമണ സാധ്യതയുള്ള 4-2-3-1 ശൈലിയാണ് പാരഗ്വായ്‌ക്കെതിരെ അവലംബിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കഴിഞ്ഞ മത്സരത്തിൽ നിന്നു വ്യത്യസ്തമായി തുടക്കം മുതൽ തന്നെ ബ്രസീലിന്റെ നീക്കങ്ങളിൽ കൂടുതൽ ലക്ഷ്യബോധം ദൃശ്യമായിരുന്നു. മൂന്നാം മിനുട്ടിൽ വാൻഡേഴ്‌സന്റെ പാസിൽ നിന്ന് മാത്യൂസ് കുഞ്ഞക്ക് അവസരം ലഭിച്ചെങ്കിലും മുതലെടുക്കാൻ കഴിഞ്ഞില്ല. എട്ടാം മിനുട്ടിൽ റഫിഞ്ഞയുടെ ഷോട്ട് പാരഗ്വായ് കീപ്പർ പിടിച്ചെടുക്കുകയും ചെയ്തു. 12-ാം മിനുട്ടിൽ വലതുഭാഗത്തു നിന്ന് ഗോളിന് കുറുകെ കുഞ്ഞ നൽകിയ പാസിൽ വിനിഷ്യസ് ടച്ച് നൽകിയെങ്കിലും ഗോളിലേക്കു നയിക്കാൻ കഴിഞ്ഞില്ല.

    മികച്ച നീക്കങ്ങളുണ്ടായിട്ടും ഗോൾ മാത്രം അകന്നു നിൽക്കുന്നതിനിടെയാണ് 44-ാം മിനുട്ടിൽ വിനിഷ്യസിന്റെ ഗോൾ വന്നത്. ഗോൾകീപ്പർ അലിസൺ ബക്കർ തുടങ്ങിവച്ച നീക്കത്തിനൊടുവിൽ മാത്യുസ് കുഞ്ഞ നൽകിയ പാസ് രണ്ട് പ്രതിരോധക്കാർക്കിടയിലൂടെ വിനിഷ്യസ് വലയിലാക്കുകയായിരുന്നു.

    GOALLLL, VINICIUS JR SCORES FOR BRAZIL!!!!
    pic.twitter.com/Td6NdPxSfh

    — RMFCTeam (@RMFC_team) June 11, 2025

    രണ്ടാം പകുതിയിൽ ലീഡ് വർധിപ്പിക്കാൻ ബ്രസീൽ കിണഞ്ഞു ശ്രമിച്ചെങ്കിലും പാരഗ്വായ് പ്രതിരോധത്തിന്റെ കണിശതയും ഗോൾകീപ്പർ ഗറ്റിറ്റോ ഫെർണാണ്ടസിന്റെ സേവുകളും തടസ്സമായി. കിട്ടിയ അവസരങ്ങളിൽ പാരഗ്വായ് ആക്രമണം നടത്താൻ ശ്രമിച്ചെങ്കിലും ബ്രസീലിന്റെ ഒത്തൊരുമയ്ക്കും താരപ്പൊലിമയ്ക്കും മുന്നിൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Brazil World cup
    Latest News
    ഏഴ് ദിവസം മാത്രം ബാക്കി, നിലമ്പൂരില്‍ യുവജനങ്ങള്‍ ഗതി നിര്‍ണ്ണയിക്കും
    12/06/2025
    അഹമ്മദാബാദ് ദുരന്തം: 200-ന് മുകളിൽ മരണം, ജീവനോടെ രക്ഷപ്പെട്ടത് ഒരാള്‍ മാത്രം
    12/06/2025
    ഇന്ത്യയെ പിടിച്ചുലച്ച 10 വിമാന ദുരന്തങ്ങള്‍; ഏറ്റവും വലുത് സൗദിയ അപകടം
    12/06/2025
    നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിക്കുമെന്ന് ലോക് പോൾ സർവേ, ബംഗാളിൽ തൃണമൂൽ, ഗുജറാത്തിൽ ബി.ജെ.പിയും ആം ആദ്മിയും, പഞ്ചാബിൽ കോൺഗ്രസ്
    12/06/2025
    അഹമ്മദാബാദിലെ പോലൊരു ദുരന്തത്തിന്റെ ഓർമ്മയിൽ ജിദ്ദയും, തീ ഗോളമായി വിമാനം കത്തിയമർന്ന് അന്ന് മരിച്ചത് 261 പേർ
    12/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.