Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, June 28
    Breaking:
    • കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    • മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    • കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    • ജോർദാനെ തകർത്ത് അർജന്റീന; പകരക്കാരനായി എത്തി ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സി
    • അകാഫ് മ്യൂസിക് ക്ലബ്‌ ലോക സംഗീത ദിനം ആഘോഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്28/06/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാൻസാസ് സിറ്റി: ലോകകപ്പ് ഗ്രൂപ്പ് ജെയിലെ (Group J) ഏറ്റവും ആവേശകരമായ മത്സരത്തിൽ ഒടുവിലത്തെ നിമിഷം വരെ നാടകീയത നിറഞ്ഞ പോരാട്ടത്തിനൊടുവിൽ അൾജീരിയയും ഓസ്ട്രിയയും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞു. കളി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിജയം ഉറപ്പിച്ച അൾജീരിയയെ ഓസ്ട്രിയ സമനിലയിൽ തളച്ചതോടെ, ഗ്രൂപ്പ് ഘട്ടത്തിൽ വെറും 3 പോയിന്റ് മാത്രം നേടാനായ ഇറാന്റെ പ്രീ-ക്വാർട്ടർ പ്രതീക്ഷകൾ പൂർണ്ണമായി അവസാനിക്കുകയായിരുന്നു.

    കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. കളിയുടെ 28-ാം മിനിറ്റിൽ ഡേവിഡ് അലാബയുടെ മനോഹരമായ അസിസ്റ്റിൽ മാർക്കോ അർനൗട്ടോവിച്ചിലൂടെ ഓസ്ട്രിയയാണ് ആദ്യം ലീഡ് എടുത്തത്. എന്നാൽ അദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 45-ാം മിനിറ്റിൽ റഫീഖ് ബെൽഗാലിയിലൂടെ അൾജീരിയ സമനില പിടിച്ചു. രണ്ടാം പകുതിയിലും ഇരുടീമുകളും അക്രമം ശക്തമാക്കി. 55-ാം മിനിറ്റിൽ കോൺറാഡ് ലെയ്മറുടെ സഹായത്തോടെ മാർസെൽ സബിറ്റ്സർ ഓസ്ട്രിയയെ വീണ്ടും മുന്നിലെത്തിച്ചെങ്കിലും, 60-ാം മിനിറ്റിൽ ഹൂസെം ഔവാറിന്റെ പാസിൽ നിന്നും റിയാദ് മഹ്‌റെസ് അൾജീരിയയ്ക്കായി വീണ്ടും സമനില ഗോൾ നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    തുടർന്ന് ഇഞ്ചുറി ടൈമിൽ മത്സരം കടുത്ത നാടകീയതയിലേക്കാണ് നീങ്ങിയത്. 90+4-ാം മിനിറ്റിൽ ഹൂസെം ഔവാറിന്റെ അസിസ്റ്റിൽ റിയാദ് മഹ്‌റെസ് തന്റെ രണ്ടാം ഗോളും നേടി അൾജീരിയയ്ക്ക് വൻ വിജയം സമ്മാനിച്ചെന്ന് എല്ലാവരും കരുതി. എന്നാൽ അൾജീരിയയുടെയും ഇറാൻ ആഘോഷങ്ങൾക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ (90+6′) മൈക്കൽ ഗ്രിഗോറിഷിന്റെ അസിസ്റ്റിൽ സാസ കാലാജ്ഡിച്ച് നേടിയ ഒരു തകർപ്പൻ ഹെഡ്ഡർ ഗോളിലൂടെ ഓസ്ട്രിയ മത്സരം നാടകീയമായി സമനിലയിലാക്കുകയായിരുന്നു. അൾജീരിയയുടെ റിയാദ് മഹ്‌റെസ് ആണ് കളിയിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
    ഈ സമനിലയോടെ 4 പോയിന്റോടെ ഓസ്ട്രിയ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായി നേരിട്ട് പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടി. അതേസമയം 4 പോയിന്റുള്ള അൾജീരിയ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നതോടെയാണ് വെറും 3 പോയിന്റുമായി കാത്തിരുന്ന ഇറാന് ലോകകപ്പിൽ നിന്നും പുറത്തേക്കുള്ള വഴി തുറന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fifa world cup 2026 match results
    Latest News
    കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുന്നു; യുഡിഎഫിന് ലഭിക്കുന്നത് കനത്ത തിരിച്ചടിയെന്ന് എ.കെ. ബാലൻ
    28/06/2026
    മുൻകാമുകിയെ തട്ടിക്കൊണ്ടുപോയ പ്രതി ഓടുന്ന കാറിനുള്ളിൽ ബോംബ് പൊട്ടി മരിച്ചു, യുവതിയും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു
    28/06/2026
    കളിച്ചത് ഓസ്ട്രിയ – അൾജീരിയ, വീണത് ഇറാൻ; അൾജീരിയയെ അവസാന സെക്കൻഡിൽ തളച്ച് നാടകീയ സമനില
    28/06/2026
    ജോർദാനെ തകർത്ത് അർജന്റീന; പകരക്കാരനായി എത്തി ചരിത്ര റെക്കോർഡുമായി ലയണൽ മെസ്സി
    28/06/2026
    അകാഫ് മ്യൂസിക് ക്ലബ്‌ ലോക സംഗീത ദിനം ആഘോഷിച്ചു
    28/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.