പാരിസ്: ഒളിംപിക്‌സ് ഫുട്‌ബോളില്‍ ക്ലാസ്സിക്ക് ക്വാര്‍ട്ടര്‍ ഫൈനല്‍. ഖത്തര്‍ ലോകകപ്പ് ഫൈനലിസ്റ്റുകളാണ് ക്വാര്‍ട്ടറില്‍ മുഖാമുഖം വരുന്നത്. ന്യൂസിലന്റിനെ അവസാന മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ക്വാര്‍ട്ടറില്‍ ഇടം നേടിയത്. ഗ്രൂപ്പ് ഒന്നില്‍ ഒന്നാം സ്ഥാനവുമായാണ് ഫ്രാന്‍സ് നോക്കൗട്ടിലെത്തിയത്. ഉക്രെയ്‌നിനെയും ഇറാഖിനെയും പരാജയപ്പെടുത്തിയാണ് അര്‍ജന്റീന ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് അര്‍ജന്റീന ഫിനിഷ് ചെയ്തത്.
ഒന്നാം സ്ഥാനക്കാരായ മൊറോക്കോയും ക്വാര്‍ട്ടറില്‍ കടന്നു. തിയറി ഹെന്ററിയുടെ കീഴില്‍ ഇറങ്ങുന്ന ഫ്രാന്‍സ് ഒളിംപിക് മെഡല്‍ പ്രതീക്ഷിയിലാണ്. കോപ്പാ അമേരിക്കാ കിരീടം നേടിയ അര്‍ജന്റീനാ താരം എന്‍സോ ഫെര്‍ണാണ്ടസ് ഫ്രഞ്ച് താരങ്ങള്‍ക്കെതിരേ വംശീയാധിക്ഷേപം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഫ്രാന്‍സ് ഫിഫയ്ക്ക് പരാതിയും നല്‍കിയിരുന്നു.ഇതില്‍ അന്വേഷണം നടക്കുകയാണ്.
ഈ വിവാദത്തിന് ശേഷം ആദ്യമായാണ് ഇരു ടീമും നേര്‍ക്ക് നേര്‍ വരുന്നത്. 2022 ഖത്തര്‍ ലോകകപ്പില്‍ കളിച്ച ഒരു താരവും ഫ്രഞ്ച് ടീമില്‍ ഇല്ല. എല്ലാവരും അണ്ടര്‍ 23 താരങ്ങളാണ്. അര്‍ജന്റീന ടീമില്‍ ഖത്തര്‍ ലോകകപ്പ് കളിച്ച നിക്കോളസ് ഒട്ടാമെന്‍ഡി, ജൂലിയന്‍ അല്‍വാരസ്, എന്‍സോ ഫെര്‍ണാണ്ടസ് എന്നിവര്‍ കളിക്കുന്നുണ്ട്. ഓഗസ്റ്റ് രണ്ടിന് രാത്രി പത്തുമണിക്കാണ് ഇരുടീമുകളും നേര്‍ക്ക് നേര്‍ വരുന്നത്. ജപ്പാന്‍, സ്‌പെയിന്‍, ഈജിപ്ത്, അമേരിക്ക, പരാഗ്വെ എന്നീ ടീമുകളും ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.