Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • റിയാദില്‍ ഇന്ത്യക്കാരായ മാതാപിതാക്കളെ കുത്തിക്കൊന്ന് പതിനേഴുകാരനായ മകന്‍ ആത്മഹത്യ ചെയ്തു
    • റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    • കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    • ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    • കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    കനേഡിയന്‍ ഷോ; ആദ്യ കോപ്പയില്‍ സെമിയിലേക്ക്; അര്‍ജന്റീനയുമായി ഏറ്റുമുട്ടും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/07/2024 Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ടെക്സസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പുതു ചരിത്രമെഴുതി കാനഡ. കോപ്പാ അമേരിക്കാ ടൂര്‍ണ്ണമെന്റില്‍ കന്നിയങ്കത്തിനെത്തിയ ടീം സെമിയില്‍ കടന്നു. ഇന്ന് നടന്ന ക്വാര്‍ട്ടറില്‍ വെനസ്വേലയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തകര്‍ത്താണ് കാനഡയുടെ കുതിപ്പ്. സെമിയില്‍ നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍.

    ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വെനസ്വേലയെ തോല്‍പിച്ച് കാനഡ കോപ്പ അമേരിക്കയുടെ സെമിയിലേക്ക് കടന്നുകയറിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പിടിച്ചു. കാനഡയാണ് മല്‍സരത്തില്‍ ലീഡെടുത്തത്. 13ാം മിനിറ്റില്‍ ജേക്കബ് ശെഫല്‍ബര്‍ഗിലൂടെയാണ് സ്‌കോര്‍ ചെയ്തത്. 64ാം മിനിറ്റില്‍ ജോസ് സലമോണ്‍ റോണ്ടന്‍ വെനസ്വേലയ്ക്കായി ഗോള്‍ മടക്കി. മത്സരം സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഷൂട്ടൗട്ടില്‍ കാനഡ 4-3ന്റെ ജയമാണ് വെനസ്വേലക്കെതിരെ സ്വന്തമാക്കിയത്. വെനസ്വേലയുടെ യാംഗല്‍ ഹെറേര, ജെഫേഴ്സന്‍ സവാറിയോ, വില്‍കര്‍ ഏയ്ഞ്ചല്‍ എന്നിവരുടെ കിക്കുകള്‍ പാഴായപ്പോള്‍ ജോണ്ടര്‍ കാഡിസ്, തോമസ് റിന്‍കോണ്‍, സോളമന്‍ റോണ്ടന്‍ എന്നിവര്‍ ലക്ഷ്യം കണ്ടു. അതേസമയം കാനഡയില്‍ സൂപ്പര്‍ താരം അല്‍ഫോന്‍സോ ഡേവീസും ഇസ്മായില്‍ കോനെയും മോയ്സ് ബോംബിറ്റോയും ജൊനാഥന്‍ ഡേവിഡും വലകുലുക്കി. സ്റ്റീഫന്‍ എസ്സ്താക്യൂ, ലിയാം മില്ലര്‍ എന്നിവരുടെ ഷോട്ടുകളാണ് പാഴായത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ജയം അര്‍ജന്റീനയ്‌ക്കൊപ്പമായിരുന്നു.മല്‍സരത്തിലുട നീളം വാമോസിന് ഭീഷണി ഉയര്‍ത്താന്‍ ഇത്തിരികുഞ്ഞന്‍മാര്‍ക്ക് ആയിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina Canada copa america
    Latest News
    റിയാദില്‍ ഇന്ത്യക്കാരായ മാതാപിതാക്കളെ കുത്തിക്കൊന്ന് പതിനേഴുകാരനായ മകന്‍ ആത്മഹത്യ ചെയ്തു
    05/03/2026
    റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    05/03/2026
    കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    05/03/2026
    ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    05/03/2026
    കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.