കോഴിക്കോട് – നേപ്പാളിലെ പോഖ്ര രംഗശാല ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ഇൻഡോ – നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി അജ്സൽ എഫ്. സി കേരള . കോഴിക്കോട് ജില്ലയിലെ പ്രധാന 11 s പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് അജ്സൽ എഫ്. സി. SGADF സ്കൂൾ സ്പോർട്സ് യൂത്ത് ഡെവലപ്പ്മെന്റിന്റെ കീഴിലാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. വിജയത്തോടെ SGADF ഏഷ്യൻ ഗെയിംസിനായി ദുബൈലേക്ക് പറക്കാൻ ഒരുങ്ങുകയാണ് അജ്സൽ എഫ്.സി. ഹരിയാനയിൽ വെച്ച് നടന്ന നാഷണൽ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായാണ് ഇൻഡോ – നേപ്പാൾ ഇന്റർനാഷണൽ ചാമ്പ്യൻഷിപ്പിലേക്ക് ക്ലബ്ബിന് അവസരം ലഭിച്ചത്. 15 കളിക്കാർ ഉൾപ്പെടുന്ന ടീമിന്റെ കോച്ച് ഷറഫലി കണ്ണാട്ടി, റാസിക് വേലോം എന്നിവരും ഫിസിയോ ചെന്നൈ സ്വദേശിയായ അജിത് കുമാറുമാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



