കോഴിക്കോട് – സ്കൂൾ ഗെയിംസ് ആൻഡ് ആക്ടിവിറ്റി ഡെവലപ്മെന്റ് ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ഹരിയാനയിൽ വെച്ച് നടന്ന മൂന്നാം നാഷണൽ യൂത്ത് സ്പോർട്സ് ഫെസ്റ്റിവലിൽ ചാമ്പ്യന്മാരായി അജ്സൽ എഫ്സി കേരള. ചാമ്പ്യന്മാരായതോടെ ഇന്ത്യയെ ഇൻഡോ – നേപ്പാൾ ഇന്റർനാഷണൽ ടൂർണമെന്റിൽ പന്ത് തട്ടും. നവംബർ 4 മുതൽ 8 വരെ നടക്കുന്ന ഇൻഡോ– നേപ്പാൾ ഇന്റർനാഷണൽ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത് നേപ്പാളിലെ പോഖറ രൺഗശാല സ്റ്റേഡിയമാണ്.
കോഴിക്കോട് ജില്ലയിലെ കടിയങ്ങാട് പാലം കേന്ദ്രമായി പ്രവർത്തിക്കുന്ന ക്ലബ്ബിൽ 16 അംഗ താരങ്ങളാണ് ഇടം നേടിയിരിക്കുന്നത്. ടീമിന്റെ കോച്ചുമാരായി റസിഖ് പെരുവയലിനെയും ഷറഫലി കണ്ണാട്ടിയെയും നിയമിച്ചിട്ടുണ്ട്. ഫിസിയോയായി നിയമിച്ചിരിക്കുന്നത് തമിഴ്നാട് ചെന്നൈ സ്വദേശി അജിത് കുമാറിനെയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group