മയാമി– അന്താരാഷ്ട്ര ഫുട്ബോൾ സംഘടനയായ ഫിഫയുടെ പേരിൽ ഇനി സമാധാന പുരസ്കാരം. ഡിസംബർ അഞ്ചിന് അമേരിക്കയിൽ വെച്ച് നടക്കുന്ന 2026 ലോകകപ്പ് ഡ്രോ ചടങ്ങിൽ വെച്ച് പ്രഥമ ഫിഫ സമാധാന പുരസ്കാരം സമ്മാനിക്കുമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ അറിയിച്ചു. കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫുട്ബോൾ ഇതിഹാസ താരം ലയണൽ മെസ്സി എന്നിവരുടെ കൂടെ മയാമിയിൽ ഒരു ചടങ്ങിൽ പങ്കിട്ടപ്പോഴായിരിന്നു ജിയാനി ഇൻഫന്റിനോ സമാധാന പുരസ്കാരത്തെക്കുറിച്ച് അറിയിച്ചത്. പ്രഥമ ഫിഫ സമാധാന പുരസ്കാരം ട്രംപിന് ലഭിക്കുമെന്നും സമാധാന നോബൽ പുരസ്കാരം ലഭിക്കാത്തതിനെ തുടർന്നാണ് ഫിഫയുടെ ഈ നീക്കമെന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്.
സമാധാനത്തിനായുള്ള അസാധാരണ പ്രവർത്തനങ്ങൾക്ക് അംഗീകാരം നൽകുന്നതാണ് ഈ പുരസ്കാരമെന്ന് ഭരണസമിതി വ്യക്തമാക്കി.
അസ്വസ്ഥകളും മറ്റു പ്രശ്നങ്ങളും വർദ്ധിച്ചുവരുന്ന ലോകത്ത് സംഘർഷങ്ങൾ അവസാനിപ്പിച്ച് ജനങ്ങളെ സമാധാനത്തിൽ ഒരുമിപ്പിച്ച് പ്രവർത്തിക്കുന്നവരുടെ കഠിനാധ്വാനം തിരിച്ചറിയേണ്ടതാണ്. ഫുട്ബോളും സമാധാനത്തിനു വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു. ഇൻഫാന്റിനോ ഈ വർഷം സമ്മാനിക്കുന്ന അവാർഡ് എല്ലാ വർഷവും ലോകമെമ്പാടുമുള്ള ആരാധകർക്ക് വേണ്ടി ഏർപ്പെടുത്തുമെന്നും ഫിഫ അറിയിച്ചു.



