ദോഹ– ഗ്രൂപ്പ് റൗണ്ടിലെ അവസാനം മത്സരത്തിൽ മൊറോക്കെതിരെ തോൽവി വഴങ്ങി സൗദി അറേബ്യ. ലുസൈൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് സൗദി പരാജയപ്പെട്ടത്. കരിം എൽ ബെർകൗയിയുടെ ഗോളിലാണ് മൊറോക്കോയുടെ വിജയം. പതിനൊന്നാം മിനുറ്റിലാണ് താരം സൗദി വല കുലുക്കിയത്. വിജയത്തോടെ മൊറോക്കോ ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ചു.
അവസാന എട്ടിലേക്ക് സൗദി നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിരുന്നു. എങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാർ എന്ന സ്വപ്നത്തിന് തോൽവി തിരിച്ചടിയായി. ഏഴു പോയിന്റുമായി മൊറോക്കോ ഗ്രൂപ്പ് ചാമ്പ്യന്മാരായപ്പോൾ സൗദി ആറു പോയിന്റുമായിഒന്നിനെതിരെ രണ്ടാം സ്ഥാനത്താണ്.
മറ്റൊരു മത്സരത്തിൽ ഒമാൻ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കൊമോറസിനെ തകർത്തു. ഒമാനിന് വേണ്ടി ഇസ്സാം സാബിയാണ് രണ്ടു ഗോളുകളും നേടിയത്. 30,43 മിനുറ്റികളിലാണ് താരത്തിന്റെ ബൂട്ടിൽ നിന്നും ഗോളുകൾ പിറന്നത്. കൊമോറസിന്റെ ആശ്വാസ ഗോൾ നേടിയത് 68-ാം മിനുറ്റിൽ ഡൈൻ ഹമീദൗ അലിയാണ്. മത്സരത്തിൽ വിജയിച്ചെങ്കിലും അവസാന എട്ടിലേക്ക് മാറാൻ ഒമാനിന് സാധിച്ചില്ല. നാലു പോയിന്റുമായി മൂന്നാം സ്ഥാനത്തോടെ പുറത്തായി. പോയിന്റ് ഒന്നും നേടാതെ കൊമോറസ് അവസാന സ്ഥാനക്കാരായും നാട്ടിലേക്ക് മടങ്ങി.



