Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 29
    Breaking:
    • കെസിഎൽ: സിക്സ്ർ മഴ, കൊല്ലത്തിന് മൂന്നു വിക്കറ്റിന്റെ ജയം
    • അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ 2025; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങുന്നു
    • ഇനി മുതൽ എല്ലാ ഫോട്ടോകളും സ്വീകരിക്കില്ല; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    • ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിക്ക് 10 വർഷം തടവും 24 ലക്ഷം പിഴയും
    • മൊറോക്കോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ചാമ്പ്യൻസ് ലീ​ഗ് പ്ലേ ഓഫിലെ തോൽവി; മൗറിന്യോയെ പുറത്താക്കി ഫെനർബാഷെ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്29/08/2025 Sports Football Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഇസ്തംബൂൾ– തുർക്കി ക്ലബ് ഫെനർബാഷെ പ്രശസ്ത പരിശീലകന്‍ ഹോസെ മൗറിന്യോയെ പുറത്താക്കി. ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിൽ പോർചുഗീസ് ക്ലബ് ബെൻഫിക്കയോട് 1-0ന് തോറ്റ് പുറത്തായതിനെ തുടർന്നാണ് മൗറിനോയെ പുറത്താക്കിയത്.

    മൗറിനോയുമായി വേർപിരിയുന്നതായി ഫെനർബാഷെ പ്രസ്താവനയിൽ അറിയിച്ചു. 62-കാരനായ മൗറിന്യോക്ക് സേവനത്തിന് നന്ദി അറിയിച്ച ക്ലബ്, ഭാവിയിൽ എല്ലാവിധ ആശംസകളും നേർന്നു. മൗറിന്യോയെ പുറത്താക്കിയതാണെന്ന് ക്ലബ് ഭാരവാഹിയിലൊരാൾ ബി.ബി.സിയോട് വെളിപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റയൽ മഡ്രിഡ്, ചെൽസി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ഇന്റർ മിലാൻ, പോർട്ടോ, ടോട്ടൻഹാം, എ.എസ്. റോമ തുടങ്ങിയ യൂറോപ്പിലെ പ്രമുഖ ക്ലബുകളെ പരിശീലിപ്പിച്ച മൗറിന്യോ, തുർക്കി ലീഗിൽ ഫെനർബാഷെയെ രണ്ടാം സ്ഥാനത്തെത്തിച്ചെങ്കിലും വിവാദങ്ങൾ അദ്ദേഹത്തെ വിട്ടൊഴിഞ്ഞില്ല.

    ഫെബ്രുവരിയിൽ ഗാലറ്റസരായ്ക്കെതിരായ ഗോൾരഹിത മത്സരത്തിന് ശേഷം, മൗറിന്യോ വംശീയ പരാമർശം നടത്തിയെന്ന് ആരോപിച്ച് ഗാലറ്റസരായ് ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചു. ഇത് നിഷേധിച്ച മൗറിന്യോ, 20 ലക്ഷം തുർക്കിഷ് ലീറ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗാലറ്റസരായ്ക്കെതിരെ കേസ് ഫയൽ ചെയ്തു.

    ഗാലറ്റസരായ് മത്സരത്തിന് ശേഷം റഫറിമാർക്കെതിരായ പരാമർശത്തിന് മൗറിന്യോക്ക് നാല് മത്സരങ്ങളിൽ വിലക്ക് ലഭിച്ചു, പിന്നീട് ഇത് രണ്ട് മത്സരങ്ങളായി കുറച്ചു. ചാമ്പ്യൻസ് ലീഗിൽ ടീം പുറത്തായതോടെ ഫെനർബാഷെ മൗറിന്യോയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.

    2024ൽ എ.എസ്. റോമയിൽ നിന്നാണ് മൗറിന്യോ ഫെനർബാഷെയിൽ എത്തിയത്. 2000ൽ ബെൻഫിക്ക പരിശീലിപ്പിച്ച് കൊണ്ടാണ് അദ്ദേഹം കോച്ചിങ് ജീവിതം ആരംഭിച്ചത്. 2010-2013ൽ റയൽ മഡ്രിഡിനെയും 2016-2018ൽ മാഞ്ചസ്റ്റർ യുനൈറ്റഡിനെയും അദ്ദേഹം പരിശീലിപ്പിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    champions league fenarbashe Football Jose Mourinho mourinho sacked Turkey
    Latest News
    കെസിഎൽ: സിക്സ്ർ മഴ, കൊല്ലത്തിന് മൂന്നു വിക്കറ്റിന്റെ ജയം
    29/08/2025
    അബൂദാബി ഇന്റർനാഷണൽ ഹണ്ടിംഗ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷൻ 2025; പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനൊരുങ്ങുന്നു
    29/08/2025
    ഇനി മുതൽ എല്ലാ ഫോട്ടോകളും സ്വീകരിക്കില്ല; പാസ്‌പോർട്ടിന് അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
    29/08/2025
    ക്രിപ്റ്റോകറൻസി ഉപയോഗിച്ച് മയക്കുമരുന്ന് വാങ്ങിയ പ്രതിക്ക് 10 വർഷം തടവും 24 ലക്ഷം പിഴയും
    29/08/2025
    മൊറോക്കോയിൽ നടക്കുന്ന അറബ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണം
    29/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.