ഗോണ്ടോമോർ (പോർച്ചുഗൽ) – പ്രശസ്ത പോർച്ചുഗൽ ഫുട്ബോൾ താരം ഡിയോഗോ ജോട്ടയുടെയും, സഹോദരൻ ആന്ദ്രേ സിൽവയുടെയും സംസ്കാരച്ചടങ്ങുകൾ ജന്മനാടായ പോർച്ചുഗലിലെ ഗോണ്ടോമോറിൽ നടന്നുക്കൊണ്ടിരിക്കുകയാണ്. സപെയിനിലെ സമോറയിലെ ഹൈവേയിൽ വ്യാഴാഴ്‌ച രാത്രിയുണ്ടായ അപകടത്തിലാണു ജോട്ടയും (28) സഹോദരൻ സിൽവയും (25) മരിച്ചിരുന്നത്. ബന്ധുക്കൾ തിരിച്ചറിഞ്ഞ മൃതദേഹങ്ങൾ ഇന്നലെയാണ് പോർച്ചുഗലിൽ എത്തിച്ചിരുന്നത്. ജോട്ട ബാല്യകാലത്തു ഫുട്ബോൾ കളിച്ചു തുടങ്ങിയ നാടാണ് പോർട്ടോയുടെ സമീപ പട്ടണമായ ഗോണ്ടോമോർ. ജോട്ടയുടെ മാതാപിതാക്കൾക്കും ജോട്ടയ്ക്കും ഇവിടെ വീടുകളുണ്ട്. നാട്ടിലെ സുഹൃത്തുക്കളെ ഇടയ്ക്കൊക്കെ ലിവർപൂളിന്റെ കളി കാണാൻ ഇംഗ്ലണ്ടിലേക്കു ജോട്ട ക്ഷണിക്കുമായിരുന്നു. ഗോണ്ടോമോറിലെ കപ്പേള ഡ റെസ്സൂരിയോ സോ കോസ്മെയിലാണ് സംസ്കാരശുശ്രൂഷകൾ നടക്കുന്നത്.
സംസ്കാര ചടങ്ങിനായി കുടുംബവും, സുഹൃത്തുക്കളും, സഹകളിക്കാരും ഒത്തുച്ചേർന്നതായാണ് റിപ്പോർട്ട്. വൈകാരികമായ അന്ത്യയാത്രയിൽ പ്രിയ താരത്തിന്റെ വേർപാട് ഉൾക്കൊള്ളാൻ പറ്റാതെ വിതുമ്പുകയാണ് ലോകം
യൂ വില്‍ നെവര്‍ വാക്ക് എലോണ്‍; പ്രിയ താരത്തിന് ആന്‍ഫീല്‍ഡില്‍ പൂച്ചെണ്ടുകളും,ജേഴ്‌സികളും അര്‍പ്പിച്ച് ആരാധകര്‍


ലിവര്‍പ്പൂള്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത താരമായിരുന്നു ഡിയാഗോ ജോട്ട. ലിവര്‍പ്പൂള്‍ ആരാധകര്‍ക്ക് മാത്രമല്ല ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഏതൊരാള്‍ക്കും അത്ര എളുപ്പത്തില്‍ ജോട്ടയുടെ മുഖം മനസ്സിന്ന് മായുകയില്ല. പ്രിയ താരത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ ജന്മനാടായ പോര്‍ച്ചുഗലില്‍ നടക്കുമ്പോള്‍, താന്‍ പാറിപ്പറന്നിരുന്ന ആന്‍ഫീല്‍ഡിലെ മൈതാനത്തിനു പുറത്ത് പൂച്ചെണ്ടുകളും, ചുവന്ന ജേഴ്‌സികള്‍ക്കൊണ്ടും നിറച്ച് താരത്തിന് അന്ത്യയാത്ര അര്‍പ്പിച്ചിരിക്കുകയാണ് ലിവര്‍പ്പൂള്‍ ആരാധകര്‍. ആയിരക്കണക്കിനാരാധകരാണ് ആൻഫീൽഡിൽ ഒത്തുച്ചേർന്നിരിക്കുന്നത്.