ബ്യൂണസ് ഐറിസ്– ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിൽ മെഡിക്കൽ സംഘത്തിന് വീഴ്ചയുണ്ടായെന്ന കേസിലെ വിചാരണ ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് കോടതി. ജഡ്ജിമാരിൽ ഒരാഴ്ചത്തേക്ക് നിർത്തിവെച്ച് കോടതി. ജഡ്ജിമാരിൽ ഒരാളുടെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെട്ടതിനെത്തുടർന്നാണ് നടപടി.
ജഡ്ജിയുടെ നിഷ്പക്ഷതയിൽ സംശയമുണ്ടാക്കുന്നതാണ് സംഭവമെന്നും അവർ വാദംകേൾക്കുന്നതിൽനിന്ന് സ്വയം പിന്മാറണമെന്ന് പ്രതിഭാഗം വാദിച്ചു. കേസ് സംബന്ധിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയിൽ ജഡ്ജിയുടെ സാന്നിധ്യവും പ്രതിഭാഗം വക്കീൽമാർ ചൂണ്ടിക്കാട്ടി. കോടതിയിൽ ക്യാമറ ഉപയോഗിക്കുന്നതിനുള്ള വിലക്ക് മറികടന്നാണ് ഡോക്യുമെന്ററി ചിത്രീകരിച്ചതെന്നും വക്കീൽമാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് വിചാരണ 27-ലേക് നീട്ടിയത്.
തലച്ചോറിലെ ശസ്ത്രക്രിയക്കുശേഷം വീട്ടിൽ തുടർചികിത്സയിലായിരുന്ന മാറഡോണ 2020 നവംബർ 25-നാണ് മരിച്ചത്. ആവശ്യമായ പരിചരണം ലഭിക്കാത്തതാണ് മാറഡോണയുടെ മരണത്തിനിടയാക്കിയതെന്നാണ് ആരോപണം.