റിയാദ്– ഫുട്ബോൾ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക് കളിക്കാൻ എത്തുന്നു. നിലവിൽ സൗദി ക്ലബ്ബായ അൽ നസ്റിന് വേണ്ടി കളിക്കുന്ന താരം എഎഫ്സി ചാമ്പ്യൻസ് ലീഗ് 2 കളിക്കാനായിട്ടാണ് ഇന്ത്യയിൽ എത്തുന്നത്. ഇന്നു നടന്ന ഗ്രൂപ്പ് റൗണ്ട് നറുക്കെടുപ്പിൽ ഇന്ത്യൻ ക്ലബ്ബായ എഫ്.സി ഗോവ ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് ക്രിസ്റ്റ്യാനോയും സംഘവും ഇടം നേടിയിരിക്കുന്നത്. ഗോവയെ കൂടാതെ ഇറാനിയൻ ക്ലബ് അൽ-സവ്‌റ, മാലിദ്വീപ് ക്ലബ്ബായ ഇസ്തിക്ലോൾ എന്നിവരടങ്ങിയ ഗ്രൂപ്പ് ഡി യിലാണ് അൽ നസ്ർ കളിക്കുന്നത്. മറ്റെരു ഇന്ത്യൻ ക്ലബ്ബായ മോഹൻ ബഗാൻ ഉൾപ്പെട്ടിരിക്കുന്നത് ഇറാനിയൻ ക്ലബ് ഫൂലാഡ് മൊബാരാകെ സെപഹാൻ സ്‌പോർട്‌സ് ക്ലബ്, അഹൽ എഫ്.കെ, ജോർദാനിയൻ ക്ലബ്ബായ അൽ-ഹുസൈൻ എസ്‌സി എന്നിവരടങ്ങിയ ഗ്രൂപ്പ് സി യിലാണ്.
മത്സര തീയതികൾ പീന്നിട് അറിയിക്കും.