ഷാർജ – ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യുഎഇയ്ക്ക് തോൽവി. പാകിസ്ഥാനിനെതിരെ 31 റൺസിനാണ് പരാജയപ്പെട്ടത്.
ആദ്യ ബാറ്റിംഗിന് ഇറങ്ങിയ പാക്കിസ്ഥാന്റെ ആദ്യ ഓവറിൽ തന്നെ ഫർഹാനെ മടക്കി യുഎഇ ഞെട്ടിച്ചു. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോൾ സെയിം അയൂബ് ( 38 പന്തിൽ 69 റൺസ് ), ഹസ്സൻ നവാസ് ( 26 പന്തിൽ 56 റൺസ് ) എന്നിവരുടെ മികവിൽ 20 ഓവറിൽ 207 റൺസിന് എല്ലാവരും പുറത്തായി. യുഎഇക്ക് വേണ്ടി മുഹമ്മദ് സഖിർ ഖാൻ, ജുനൈദ് സിദ്ദീഖ് എന്നിവർ മൂന്നു വിക്കറ്റ് വീതം നേടിയപ്പോൾ ഹൈദർ അലി രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ആതിഥേർക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് എടുക്കാനെ കഴിഞ്ഞുള്ളൂ. ഇവർക്ക് വേണ്ടി ആസിഫ് ഖാൻ ( 35 പന്തിൽ 77 റൺസ് ), ക്യാപ്റ്റൻ മുഹമ്മദ് വസീം ( 18 പന്തിൽ 33 റൺസ് ) എന്നിവർ മാത്രമാണ് കുറച്ചെങ്കിലും പൊരുതിയത്.
എതിരാളികൾക്ക് വേണ്ടി ഹസ്സൻ ഹലി മൂന്ന് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് നവാസ് രണ്ടു വിക്കറ്റ് നേടി.
യുഎഇയുടെ അടുത്ത മത്സരം നാളെ അഫ്ഗാനിസ്ഥാൻ എതിരെയാണ്.