Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 9
    Breaking:
    • ഇറാൻ അനുകൂല പ്രചാരണം; ആറ് ഏഷ്യൻ പൗരന്മാർ ബഹ്‌റൈനിൽ അറസ്റ്റിൽ
    • ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    • മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    • താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    • എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    ടൂർണമെന്റിന്റെ താരമായി സഞ്ജു, മലയാളി ഭാഗ്യം തുണക്കുന്ന ഇന്ത്യ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്08/03/2026 Cricket Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹമ്മദാബാദ്– ന്യൂസിലാൻഡിനെ തകർത്തു ലോക കിരീടം ചൂടിയ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന മലയാളികൾക്ക് ഇരട്ടി മധുരമായി സഞ്ജുവിന് ലഭിച്ച അവാർഡ്. ടൂർണമെന്റിലെ മികച്ച താരമായി സഞ്ജുവിനെയാണ് ഐസിസി തിരഞ്ഞെടുത്തത്. ലോകകപ്പിന്റെ ആദ്യ മത്സരങ്ങളിൽ ബെഞ്ചിൽ ഇടം നേടിയ താരം അവസരം ലഭിച്ചപ്പോൾ ടീമിന്റെ അവിഭാജ്യ ഘടകമായി മാറുന്നതാണ് ആരാധകർ കണ്ടത്. ഫൈനലിൽ അടക്കം തുടർച്ചയായി മൂന്നു മത്സരങ്ങളിലും അർദ്ധ സെഞ്ച്വറി നേടി ടീമിന്റെ ടോപ് സ്കോർ ആയ താരം തന്നെയാണ് ഇന്ത്യൻ ഇന്ത്യൻ ടീമിന്റെ ഈ ലോകകപ്പിലെ റൺസ് വേട്ടക്കാരൻ. 321 റൺസ് എടുത്ത മലയാളിയുടെ സ്വന്തം ചേട്ടൻ ടൂർണമെന്റിലെ റൺസ് വേട്ടക്കാരിൽ മൂന്നാമതും ഉണ്ട്.

    സെമിഫൈനൽ കാണാതെ പുറത്താകും എന്ന ഘട്ടത്തിൽ വെസ്റ്റിൻഡീസിനെതിരെ നടത്തിയ ഒറ്റയാൾ പോരാട്ടത്തിൽ ഇന്ത്യക്ക്‌ വിജയം നേടിക്കൊടുത്തു. ആ മത്സരത്തിൽ പുറത്താക്കാതെ 97 റൺസാണ് താരം നേടിയത്. തുടർന്ന് നടന്ന സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 89 റൺസും നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സെമിയിലെ മാൻ ഓഫ് ദി മാച്ചും മലയാളി തന്നെയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇപ്പോൾ ഇതാ ഫൈനലിലും ഇന്ത്യയുടെ വിജയത്തിൽ അഭിമാനിക്കാവുന്ന താരമായി മാറിയിരിക്കുന്നു. ഫൈനലിലും 89 റൺസ് എടുത്തു ടീമിന്റെ ടോപ് സ്കോറർ ആയാണ് സഞ്ജു ഇന്ന് ക്രീസ് വിട്ടത്.

    വെറും അഞ്ചു മത്സരങ്ങൾ കളിച്ച സിക്സുകൾ നേടിയ താരങ്ങളിൽ ഒന്നാമതാണ്. 24 സിക്സ് ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പറന്നത്. പിറകെയുള്ള ഫിൻ അലൻ നേടിയത് 20 സിക്സുകളാണ് അതും 9 മത്സരങ്ങളിൽ. ഒരുപക്ഷേ ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും മലയാളി പാഡ് കെട്ടിയിരുന്നെങ്കിൽ റൺസ് എത്തിയേനെ.

    മറ്റൊരു അത്ഭുത കാര്യം കൂടിയാണ് ഈ ടൂർണമെന്റ് അവസാനിക്കുമ്പോൾ ആരാധകർ വീക്ഷിക്കുന്നത്. ലോകകപ്പ് ഇന്ത്യൻ ടീമിൽ മലയാളികൾ ഇടം നേടിയപ്പോൾ എല്ലാം ഇന്ത്യ കിരീടം നേടിയിട്ടുണ്ട്. ശരിക്കും അങ്ങനെയല്ല പറയേണ്ടത് ഇന്ത്യ കിരീടം നേടിയ സമയത്തെല്ലാം മലയാളി ആ ടീമിൽ ഉണ്ടായിട്ടുണ്ട്.

    1983ൽ കപിൽ ദേവിന്റെ ചെകുത്താൻ ടീം ഇന്ത്യയിലേക്ക് കിരീടം കൊണ്ടു വരുമ്പോൾ അവസരങ്ങൾ നേടിയില്ലെങ്കിലും സുനിൽ വത്സൻ എന്ന മലയാളി ടീമിൽ ഉണ്ടായിരുന്നു.പിന്നീട് ഇന്ത്യ കിരീടം നേടിയത് 2007ൽ ടി20 ലോകകപ്പ് ആണ്. അന്ന് ശ്രീശാന്ത് ടീമിൽ ഉണ്ടായിരുന്നു. 2011 ഏകദിന ലോകകപ്പും സ്വന്തമാക്കിയപ്പോഴും ശ്രീശാന്ത് ടീമിന്റെ പ്രധാന താരമായി ഉണ്ടായിരുന്നു. പിന്നീട് 13 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യ ഒരു ലോക കിരീടം ഷെൽഫിൽ എത്തിക്കുന്നത്. 2024ൽ രോഹിത്തിന്റെ കീഴിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ തകർത്തു കിരീടം നേടുമ്പോൾ ഇന്നത്തെ ഹീറോയായ സഞ്ജു അന്ന് ഒരു അവസരവും ലഭിക്കാതെ ബെഞ്ചിൽ ഉണ്ടായിരുന്നതും ആരാധകർ ഇന്നും മറക്കാത്ത കാര്യമാണ്.

    ഇപ്പോൾ ഇതാ അടുത്ത ലോക കിരീടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നു. ആ ലോകത്തിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ഇന്ത്യയുടെ ഭാഗ്യ ഘടകം എന്ന് പറയുന്ന മലയാളി താരത്തെ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket player of the tournament Sanju Samson t20 world cup final
    Latest News
    ഇറാൻ അനുകൂല പ്രചാരണം; ആറ് ഏഷ്യൻ പൗരന്മാർ ബഹ്‌റൈനിൽ അറസ്റ്റിൽ
    09/03/2026
    ചരിത്രകാരൻ പ്രൊഫ. കെ.എൻ പണിക്കർ അന്തരിച്ചു
    09/03/2026
    മംദാനിയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് സ്ഫോടകവസ്തുക്കൾ എറിഞ്ഞ സംഭവം: എഫ്‌ബിഐ ഭീകരവാദ വിരുദ്ധ അന്വേഷണം ആരംഭിച്ചു
    09/03/2026
    താമസ സ്ഥലത്ത് വീണു പരിക്ക് പറ്റി ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി
    09/03/2026
    എണ്ണവില കുതിച്ചുയരുന്നു; ലോക സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിയും
    09/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.