കൗണ്ടി ഗ്രൗണ്ട്: വേള്‍ഡ് ചാംപ്യന്‍ഷിപ്പ് ഓഫ് ലെജന്റസിന്റെ ട്വന്റി-20 ചാംപ്യന്‍ഷിപ്പ് സെമിയില്‍ ഇന്ത്യന്‍ താരങ്ങളുടെ വെടിക്കെട്ട് പൂരം. ഓസ്‌ട്രേലിയന്‍ ലെജന്റസിനെതിരേയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് താരങ്ങളായ റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ എന്നിവരുടെ ബാറ്റിങ് പൂരം.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍ ലെജന്‍സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സ് നേടി. റോബിന്‍ ഉത്തപ്പയാണ് ടോപ് സ്‌കോറര്‍. 35 പന്തില്‍ 65 റണ്‍സ് നേടിയ ഉത്തപ്പ ആറ് സിക്‌സും നാല് ഫോറും നേടി. 28 പന്തിലാണ് യുവരാജ് സിങ് 59 റണ്‍സ് നേടിയത്. നാല് സിക്‌സും അഞ്ച് ബൗണ്ടറിയും അടങ്ങുന്നതാണ് യുവരാജ് സിങിന്റെ ഇന്നിങ്‌സ്.
നാലും ഫോറും നാല് സിക്‌സുമടക്കം 23 പന്തിലാണ് യൂസഫ് പഠാന്‍ 51 റണ്‍സ് നേടി പുറത്താവാതെ നിന്നത്. 19 പന്തിലാണ് ഇര്‍ഫാന്‍ പഠാന്‍ അര്‍ദ്ധശതകം നേടിയത്. അമ്പാടി റായിഡും (14), സുരേഷ് റെയ്‌ന(5), ഗുര്‍കീറത്ത് സിങ് (0), പവന്‍ നേഗി(2) എന്നിവര്‍ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഓസിസ് ലെജന്റസ് ആറു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് എടുത്തിട്ടുണ്ട്.