Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 11
    Breaking:
    • പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    • ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    • യുദ്ധഭ്രാന്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ തൽക്കാലം സൗകര്യമില്ല-എം.സ്വരാജ്
    • വീടിന് തീപിടിച്ച് അടിമാലിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചു
    • ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Cricket

    ഇന്ത്യയുടെ കിരീട വരൾച്ചക്ക് അന്ത്യം, 2007ന് ശേഷം കുട്ടിക്രിക്കറ്റിലെ രാജാക്കൻമാരായി നീലപ്പട

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2024 Cricket 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Cricket - ICC T20 World Cup 2024 - Final - India v South Africa - Kensington Oval, Bridgetown, Barbados - June 29, 2024 India players celebrate after winning the T20 World Cup REUTERS/Ash Allen
    Share
    WhatsApp Facebook Twitter Telegram LinkedIn

    നീണ്ട കാലത്തെ ഇന്ത്യന്‍ ടീമിന്റെ കിരീട വരള്‍ച്ചയ്ക്ക് കൂടിയാണ് ഇന്ന് ദക്ഷിണാഫ്രിക്കക്ക് എതിരായ വിജയത്തോടെ വിരാമമായത്. 2007ന് ശേഷം നീലക്കുപ്പായക്കാർ കുട്ടിക്രിക്കറ്റിലെ രാജക്കന്‍മാരായി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ ജയം. 177 റണ്‍സായിരുന്നു ദക്ഷിണാഫ്രിക്കന്‍ ലക്ഷ്യം. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 169 റണ്‍സ് നേടാനെ പ്രോട്ടീസിനായുള്ളൂ. ക്ലാസ്സന്‍ ആണ് ദക്ഷിണാഫ്രിക്കന്‍ നിരയിലെ ടോപ് സ്‌കോറര്‍.ഇന്ത്യയ്ക്കായി ഹാര്‍ദ്ദിക്ക് പാണ്ഡെ മൂന്നും അര്‍ഷദീപ്, ബുംറ എന്നിവര്‍ രണ്ടും അക്‌സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

    177 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം പാളിയിരുന്നു. 1.3 ഓവറില്‍ ഹെന്‍ഡ്രിക്കിനെ പ്രോട്ടീസിന് നഷ്ടമായിരുന്നു.ബൗറയ്ക്കായിരുന്നു വിക്കറ്റ്. 2.3 ഓവറില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മര്‍ക്രമിനെയും അവര്‍ക്ക് നഷ്ടമായിരുന്നു. അര്‍ഷദീപ് സിങിനായിരുന്നു ഈ വിക്കറ്റ്. എന്നാല്‍ പരിചയ സമ്പന്നനായ ക്വിന്റണ്‍ ഡികോക്കും(39), ട്രിസ്റ്റാന്‍ സ്റ്റബസും (31) ചേര്‍ന്ന് സ്‌കോര്‍ബോര്‍ഡ് ചലിപ്പിച്ചു. എട്ടാം ഓവറില്‍ സ്‌കോര്‍ 70ല്‍ നില്‍ക്കെയാണ് ഇന്ത്യയ്ക്ക് അവരുടെ മൂന്നാം വിക്കറ്റ് വീഴ്ത്താനായത്. അക്‌സര്‍ പട്ടേലിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ ക്ലാസ്സന്‍ (27 പന്തില്‍ 52) തകര്‍ത്തടിച്ചപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. സ്‌കോര്‍ 106ല്‍ എത്തി നില്‍ക്കെ 12.3 ഓവറില്‍ ഡീ കോക്ക് മടങ്ങി. അര്‍ഷദീപിനായിരുന്നു വിക്കറ്റ്. പ്രോട്ടീസിന്റെ നാലാം വിക്കറ്റും പോയി. ഒറ്റയ്ക്ക് നിലയുറപ്പിച്ച ക്ലാസ്സന്‍ ആയിരുന്നു ഇന്ത്യയുടെ അടുത്ത ലക്ഷ്യം 16.1 ഓവറില്‍ ഹാര്‍ദ്ദിക്കിന്റെ പന്തില്‍ ഋഷഭിന് ക്യാച്ച് നല്‍കി ക്ലാസ്സന്‍ മടങ്ങി. ഇത് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷ നല്‍കി. എന്നാല്‍ ഡേവിഡ് മില്ലര്‍ അപ്പോഴേക്കും ഫോം കണ്ടെത്തി അടി തുടങ്ങിയത് ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചിരുന്നു. ഇതിനിടെ ജാന്‍സെനെ ബുംറ നിലയുറപ്പിക്കുന്നതിന് മുന്നേ പുറത്താക്കി. 19.1 ഓവറില്‍ മില്ലറെ ഹാര്‍ദിക്ക് കുല്‍ദീപിന് ക്യാച്ച് നല്‍കി മടക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തേ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 176 റണ്‍സെടുത്തു. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ ഫോമിലേക്കെത്താത്ത വിരാട് കോലിയുടേയും അക്ഷര്‍ പട്ടേലിന്റേയും ഇന്നിങ്സുകളാണ് ഇന്ത്യയ്ക്ക് ഇന്ന് രക്ഷ നല്‍കിയത്. മൂന്നാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

    വിരാട് കോലിയും രോഹിത് ശര്‍മയും ആണ് ഓപ്പണ്‍ ചെയ്തത്. മാര്‍കോ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഇന്ത്യ ആക്രമണം അഴിച്ചു വിട്ടു. ആദ്യ ഓവറില്‍ 15 റണ്‍സാണ് ഇന്ത്യ നേടിയത്. രണ്ടാം ഓവറില്‍ തന്നെ സ്പിന്നര്‍ കേശവ് മഹാരാജിനെ പന്തേല്‍പ്പിച്ചു. അത് മഹാരാജ് ഭംഗിയായി നടപ്പിലാക്കുകയും ചെയ്തു. ആ ഓവറില്‍ രണ്ടു വിക്കറ്റുകളാണ് വീണത്.
    ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമിലായിരുന്ന ക്യാപ്റ്റന്‍ രോഹിത്ത് നാലാം പന്തില്‍ പുറത്തായി. അഞ്ച് പന്തില്‍ നിന്ന് ഒമ്പത് റണ്‍സെടുത്ത രോഹിത് ക്ലാസന്റെ കൈകളിലൊതുങ്ങി. പിന്നാലെ ഋഷഭ് പന്തും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലില്‍ ആയി. ഈ ഓവറിലെ അവസാന പന്തില്‍ ഷോട്ടിന് ശ്രമിച്ച ഋഷഭ് പന്തിന് പിഴച്ചു. മുകളിലോട്ട് ഉയര്‍ന്ന പന്ത് വിക്കറ്റ് കീപ്പര്‍ ഡി കോക്ക് കൈയ്യിലാക്കി. ഇന്ത്യ 23-2 എന്ന നിലയിലായി. സൂര്യകുമാര്‍ യാദവും കോലിയും പതിയെ സ്‌കോറുയര്‍ത്താനാരംഭിച്ചു. എന്നാല്‍ സൂര്യകുമാറിനും അധികനേരം പിടിച്ചുനില്‍ക്കാനായില്ല. കഗിസോ റബാദ എറിഞ്ഞ അഞ്ചാം ഓവറില്‍ കൂറ്റനടിക്ക് ശ്രമിച്ച സൂര്യകുമാറിന് താളം തെറ്റി. ഹെന്റിച്ച് ക്ലാസന്‍ കിടിലന്‍ ക്യാച്ചിലൂടെ സൂര്യകുമാറിനെ മടക്കിയതോടെ ഇന്ത്യ 34-3 എന്ന നിലയിലായി. എന്നാല്‍ വിക്കറ്റുകള്‍ വീഴുമ്പോഴും ശ്രദ്ധയോടെ ബാറ്റേന്തിയ വിരാട് കോലി ഇന്ത്യയെ കരകയറ്റാന്‍ തുടങ്ങി.

    അക്ഷര്‍ പട്ടേലാണ് പിന്നീട് ക്രീസിലിറങ്ങിയത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. എട്ടാം ഓവറില്‍ അമ്പത് കടത്തിയ ഇരുവരും പിന്നാലെ സ്‌കോറിങ്ങിന് വേഗത കൂട്ടി. അക്ഷര്‍ പട്ടേല്‍ മാര്‍ക്രത്തേയും മഹാരാജിനേയും ബൗണ്ടറി പായിച്ചു. കോലി നിലയുറപ്പിച്ചതോടെ ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചു വന്നു.

    നാലാം വിക്കറ്റില്‍ കോലിയും അക്ഷറും ചേര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ തന്ത്രങ്ങളെ തകര്‍ത്തു. ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ മാറി മാറി പന്തെറിഞ്ഞിട്ടും ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. പതിനാലാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ നൂറും കടന്നു. റബാദ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സിക്സറടിച്ചാണ് അക്ഷര്‍ ടീമിനെ നൂറുകടത്തിയത്. ഈ ഓവറിലെ മൂന്നാം പന്തില്‍ അക്ഷര്‍ റണ്ണൗട്ടായി മടങ്ങിയത് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടിയായി. അനാവശ്യ റണ്ണിന് ശ്രമിച്ച അക്ഷറിനെ കിടിലന്‍ ത്രോയിലൂടെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്ക് കൂടാരം കയറ്റി. 31-പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്.

    പിന്നാലെയിറങ്ങിയ ശിവം ദുബെയും വെടിക്കെട്ടോടെ തുടങ്ങി. കോലി അര്‍ധസെഞ്ചുറി തികച്ചു. 19ാം ഓവറിലെ അഞ്ചാം പന്തില്‍ കോലി പുറത്തായി. 59പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്സുമടക്കം 76 റണ്‍സാണ് കോലി നേടിയത്. ശിവം ദുബെ 16 പന്തില്‍ നിന്ന് 27 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ രണ്ട് റണ്‍സെടുത്ത് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ (5) പുറത്താവാതെ നിന്നു. കേശവ് മഹാരാജും ആന്റിച്ച് നോര്‍ക്യേയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket India
    Latest News
    പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് ഇന്ത്യ; ശക്തമായി തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്
    10/05/2025
    ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാര്‍ സ്വാഗതം ചെയ്ത് സൗദിയും യു.എ.ഇയും
    10/05/2025
    യുദ്ധഭ്രാന്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാൻ തൽക്കാലം സൗകര്യമില്ല-എം.സ്വരാജ്
    10/05/2025
    വീടിന് തീപിടിച്ച് അടിമാലിയിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ വെന്തുമരിച്ചു
    10/05/2025
    ഇന്തോനേഷ്യന്‍ ഹജ് തീര്‍ഥാടക വിമാനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു
    10/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.