ദുഷാൻബെ – താജിക്കിസ്ഥാനിൽ വെച്ചു നടക്കുന്ന രണ്ടാം കാഫ നേഷൻസ് കപ്പിൽ ഇന്നു ഒമാൻ ബൂട്ട് കെട്ടും. അടുത്ത വർഷം ലോകകപ്പ് കളിക്കാൻ പോകുന്ന കരുത്തരായ
ഉസ്ബെക്കിസ്ഥാനിന് എതിരെയാണ് ഒമാന്റെ പോരാട്ടം. ഇന്ത്യൻ സമയം രാത്രി എട്ടു മണിക്കാണ് ( ഒമാൻ സമയം 6:30 PM) മത്സരം.
കഴിഞ്ഞ വർഷം നേഷൻസ് കപ്പിൽ മൂന്നാം സ്ഥാനക്കാരായ ഒമാൻ കീരിടം നേടുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ഇത്തവണ ഇറങ്ങുന്നത്.
പോർച്ചുഗീസ് പരിശീലകനായ കാർലോസ് ക്വിറോസിന്റെ കീഴിൽ ഇറങ്ങുന്ന ഒമാൻ ടീം വളരെ ശക്തമാണ്. ഇസ്സാം അൽ-സാബി നയിക്കുന്ന അറ്റാക്കിങ് നിരയിൽ മുഹ്‌സെൻ അൽ-ഗസാനി,റാബിയ അൽ-അലവി, മുഹമ്മദ് അൽ-ഗാഫ്രി എല്ലാം കൂടി ചേരുമ്പോൾ എതിർ ടീമുകൾ ഒന്നും വിയർക്കും.
മധ്യനിരയിൽ സലാഹ് അൽ-യഹിയ, ക്യാപ്റ്റൻ ഹാരിബ് അൽ-സാദി അടക്കമുള്ള മികച്ച താരങ്ങൾ ഉണ്ട്. ഖാലിദ് അൽ-ബ്രൈക്കി നയിക്കുന്ന പ്രതിരോധ നിരയും വളരെ ശക്തമാണ്. കൂടെ മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായഫൈസ് അൽ-റുഷൈദി ചേരുമ്പോൾ കീരിടത്തിൽ കുറഞ്ഞതെന്നും പ്രതീക്ഷിക്കുന്നില്ല.