കൊച്ചി: കാല്‍പന്തുകളിയുടെ ആവേശവും ആരവവും സമ്മാനിച്ച് കേരള ഫുടബോള്‍ ചരിത്രത്തിലെ നാഴികകല്ലായി മുന്നേറുന്ന സൂപ്പര്‍ ലീഗ് കേരള സീസണ്‍ മൂന്നിന് സെപ്തംബര്‍ അവസാന വാരത്തില്‍ കിക്കോഫ്. നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂര്‍ വാരിയേഴസിന്റെ ഹോം ഗ്രൗണ്ടിലായിരിക്കും ഉദ്ഘാടന മല്‍സരം. വരുന്ന സൂപ്പര്‍ ലീഗ് കേരള സീസണ്‍ 3 കൂടുതല്‍ ആവേശകരമായിരിക്കും, ഇതിന്റെ ഭാഗമായി നടക്കുന്ന മെഗാ ലോഞ്ച് ചടങ്ങില്‍ പ്രശസ്ത ഗായകന്‍ സിദ് ശ്രീറാം മുഖ്യ ആകര്‍ഷണമായി കൊച്ചിയിലെ ചടങ്ങില്‍ സെപ്റ്റംബര്‍ 12ന് എത്തുമെന്ന് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്‍ പറഞ്ഞു. കാലിക്കറ്റ് എഫ് സി, ഫോഴ്‌സ കൊച്ചി, കണ്ണൂര്‍ വാരിയേഴ്‌സ്, തൃശൂര്‍ മാജിക് എഫ് സി, തിരുവനന്തപുരം കൊമ്പന്‍സ്, മലപ്പുറം എഫ് സി എന്നീ ആറ് ടീമുകളാണ് സൂപ്പര്‍ ലീഗിനായി കളത്തിലുള്ളത്. പുതുതായ രണ്ട് ടീമുകള്‍ ഇപ്രാവശ്യം പന്ത് തട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. പാലക്കാട്, കാസര്‍കോഡ് എന്നീ ടീമുകളെക്കൂടി ഉള്‍പ്പെടുത്തി എട്ട് ടീമികളാക്കുമെന്നായിരുന്ന നേരത്തെ ഉണ്ടായിരുന്നു ആലോചന.
കേരളത്തിലെ വളര്‍ന്നുവരുന്ന ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്തുന്നതിനായി സൂപ്പര്‍ ലീഗ് കേരളയും, കേരള ഫുട്‌ബോള്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പ്രോജക്ട് ഗെയിം ചേഞ്ചര്‍’ അഞ്ചാം പതിപ്പ് എറണാകുളം ഡോ. അംബേദ്കര്‍ സ്‌റ്റേഡിയത്തില്‍ തുടക്ക കുറിച്ചിട്ടുണ്ട്. നാല് കേന്ദ്രങ്ങളിലായി ഇതിനോടകം 2,500ലധികം താരങ്ങള്‍ പങ്കെടുത്ത ട്രയല്‍സ് പരമ്പരയുടെ തുടര്‍ച്ചയായാണ് എറണാകുളത്ത് ട്രയല്‍സ് സംഘടിപ്പിച്ചത്.’കേരളത്തിലെ ഗ്രാസ്‌റൂട്ട് ഫുട്‌ബോള്‍ വികസനത്തില്‍ ‘പ്രോജക്ട് ഗെയിം ചേഞ്ചര്‍’ വലിയ മാറ്റമാണ് സൃഷ്ടിക്കുന്നത്. യുവ താരങ്ങള്‍ക്ക് മികച്ച വേദി ഒരുക്കി കൊടുക്കുക എന്നതാണ് സൂപ്പര്‍ ലീഗ് കേരളയുടെ ലക്ഷ്യമെന്നും നവാസ് മീരാന്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






