കുവൈത്ത്– കുവൈത്ത് കെഎംസിസി കാസർഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം കുവൈത്ത് കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പരിപാടി ഫർവാനിയയിലെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് നടന്നു. ആക്ടിങ് പ്രസിഡന്റ് ശംസുദ്ധീൻ ബദരിയയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കാസർഗോഡ് ജില്ലാ പ്രസിഡന്റ് റസാഖ് അയ്യൂർ ഉദ്ഘാടനം ചെയ്തു.
എസ് ഐ ആറും നിയമസഭാ തിരഞ്ഞെടുപ്പും” എന്ന വിഷയത്തെ ആസ്പദമാക്കി അസീസ് തിക്കോടി മുഖ്യപ്രഭാഷണം നിർവഹിച്ചു. മണ്ഡലം സെക്രട്ടറി മുഹമ്മദ് ബദരിയ സ്വാഗതം പറഞ്ഞു. ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി മിസ്ഹബ്, മുൻ കെഎംസിസി പ്രസിഡന്റ് റഫീഖ് കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.
കുവൈത്ത് കെഎംസിസി ജില്ലാ–മണ്ഡലം നേതാക്കളായ അബ്ദു കടവത്ത്, സുഹൈൽ ബല്ല, റഫീഖ് ഒളവറ, ഖുതുബുദ്ധീൻ, യൂസഫ് കൊത്തിക്കൽ, ഖാലിദ് പള്ളിക്കര, സി.എച്ച്. ഫൈസൽ, പി.എ. നാസർ, സി.എച്ച്. അസീസ് തളങ്കര, റസാഖ് ചെമനാട്, അമീർ കമ്മാടം, മജീദ്, സിപി അഷറഫ്, മെഹറൂഫ് എന്നിവർ ആശംസകൾ അർപ്പിച്ചു. അസ്‌ലം പരപ്പ നന്ദി രേഖപ്പെടുത്തി.



