ദമാസ്‌കസ് – നവവരനായ സൗദി പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യയെയും കാമുകനെയും സിറിയന്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഹമ നഗരത്തിലെ അല്‍ഫൈഹാ ഡിസ്ട്രിക്ടിലാണ് സിറിയന്‍ യുവതി കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത്. കുറ്റവാളിയുമായി പ്രണയബന്ധം പുലര്‍ത്തിയ യുവതി കാമുകനുമായി ഒത്തുചേര്‍ന്നാണ് കുറ്റകൃത്യം നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ഭര്‍ത്താവിനെ കൊല്ലാന്‍ കാമുകനെ പ്രേരിപ്പിച്ച യുവതി കൃത്യം നടത്തുന്നതിന് മുമ്പ് ഒരു സ്വര്‍ണ്ണ മോതിരം കാമുകന് നല്‍കി. കൊലപാതകം നടത്തിയ ശേഷം മറ്റൊരു സ്വര്‍ണ്ണാഭരണം കൂടി കാമുകന് വാഗ്ദാനം ചെയ്തതായും ഭാര്യ സമ്മതിച്ചു.
29 വയസ്സുള്ള മഹ്‌മൂദ് ഹുസൈന്‍ അല്‍അലി അല്‍സുവൈന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പതിനാലു വര്‍ഷമായി സൗദിയില്‍ കഴിഞ്ഞിരുന്ന യുവാവ് അടുത്തിടെ വിവാഹം കഴിക്കാന്‍ ഹമയിലേക്ക് മടങ്ങുകയായിരുന്നു. സംഭവദിവസം, 19 വയകാരിയായ ഭാര്യ രാത്രി 10:00 മണിയോടെ സാധനങ്ങള്‍ വാങ്ങാനെന്ന വ്യാജേന ഭര്‍ത്താവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇതിനു മുമ്പായി കാമുകനുമായി യുവതി കരാറില്‍ ഏര്‍പ്പെട്ടിരുന്നു. അയല്‍വാസിയായ കാമുകന്‍ യുവതിയെ നേരത്തെ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നെങ്കിലും അവളുടെ കുടുംബം നിരാകരിക്കുകയായിരുന്നു. യുവതി ആസൂത്രണം ചെയ്തതു പ്രകാരം രാത്രിയില്‍ ദമ്പതികള്‍ ഒരുമിച്ച് നടക്കുന്നതിനിടെ കുറ്റവാളി ഭര്‍ത്താവിനെ ആക്രമിക്കുകയും ശിരസ്സിന് നേരെ നിറയൊക്കുകയും ചെയ്തു. യുവാവ് തല്‍ക്ഷണം കൊല്ലപ്പെട്ടു.
കൊലപാതകം നടത്താന്‍ ആവശ്യമായ തോക്ക് തന്റെ ആഭരണങ്ങള്‍ വിറ്റ് വാങ്ങിയ യുവതി 10 ദിവസമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഭര്‍ത്താവ് കൊല്ലപ്പെട്ട് താന്‍ വിധവയായി മാറുന്നത് കാമുകനുമായുള്ള വിവാഹത്തിന് കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കുമെന്ന് വിശ്വസിച്ചതാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കേസില്‍ നിയമനടപടികള്‍ പുരോഗമിക്കുന്നു.



