Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 5
    Breaking:
    • റിയാദില്‍ മകന്റെ കുത്തേറ്റു മരിച്ച ഇന്ത്യക്കാരായ മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
    • റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    • കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    • ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    • കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നിക്കാഹ് വേദിയിൽ വധു ഇരുന്നാലെന്താ? ജമാഅത്ത് നേതാവിന്റെ മകളുടെ വിവാഹം ചർച്ചയാവുന്നു

    ഖാദർ പാലാഴിBy ഖാദർ പാലാഴി08/07/2024 Latest Articles Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ്രമുഖ പ്രഭാഷകനും ജമാഅത്തെ ഇസ്ലാമി നേതാവുമായ ടി.പി മുഹമ്മദ് ശമീമിന്റെ മകളുടെ വിവാഹ വേദിയിൽ വധുവും കുടുംബാംഗങ്ങളും ഇരുന്നത് സംബന്ധിച്ച് ഖാദർ പാലാഴി എഴുതിയ കുറിപ്പ്.

    എം.പി. പ്രശാന്തെങ്കിലും ഒന്നിടപെടണം. ആ വിവാഹം നടന്ന് ഇത്ര സമയമായിട്ടും സമസ്തകൾ, കെ.എൻ. എമ്മുകൾ, അതിന്റെ യുവ സംഘങ്ങൾ എന്നിവയൊന്നും ഇതുവരെ പ്രതികരിച്ച് കണ്ടില്ല. മുമ്പ് പാലേരി പള്ളിയിൽ നടന്ന സമാന വിവാഹം ഡിസോൺ ചെയ്ത ജമാഅത്തെ ഇസ്‌ലാമിയുടെ ഒഫിഷ്യൽ കമ്മ്യൂണിക്കേയും വന്നിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഗതി സിംപിളാണ്. ജമാഅത്തെ ഇസ്‌ലാമി അംഗവും കോഴിക്കോട് കോവൂർ പള്ളിയിലെ ഖത്തീബും എഴുത്തുകാരനുമായ ടി.പി മുഹമ്മദ് ശമീമിന്റെ മകൾ ഷിറിൻ മുർതസയുടെ വിവാഹം ഇന്നലെ കണ്ണൂരിൽ നടന്നു. അതിലെന്താ? അതിൽ ഒന്നുമില്ലെങ്കിലും ചിലതുണ്ട്. നിക്കാഹ് നടക്കുന്ന വേദിയിൽ വധുവും വധുവിന്റെ മാതാവും ജ്യേഷ്ടാനുജത്തികളും ഇരുന്നാലോ നിന്നാലോ ഇസ്‌ലാമിന് കനത്ത പരിക്കേൽക്കുമെന്ന നിലപാടുള്ളവരാണ് കേരളത്തിലെ എല്ലാ മുസ്‌ലിം സംഘടനകളും. ഇന്നലെ കണ്ണൂരിൽ ഒരു ഇസ്‌ലാമിക സംഘടനാ സഹയാത്രികൻ തന്നെ അത് ലംഘിച്ചിരിക്കുന്നു.

    ഇക്കഴിഞ്ഞ മാർച്ചിൽ ഞാൻ മലേഷ്യയിൽ പോയപ്പോൾ അവിടത്തെ ഷാഫി മദ്ഹബ് പിന്തുടരുന്ന സുന്നി മുസ്‌ലിംകൾ വിവാഹ വേദിയിൽ വധുവിനേയും ഉമ്മയേയും സഹോദരിമാരേയും മറ്റും പങ്കെടുപ്പിക്കുന്ന കാര്യം പറഞ്ഞ് ഒരു വിഡിയോ ചെയ്തിരുന്നു. മലേഷ്യയിലേക്ക് നോക്കിയല്ല ഞങ്ങൾ സുന്നികൾ മതമനുഷ്ഠിക്കുന്നതെന്നും പോയി പണിനോക്കണമെന്നും മറ്റും പറഞ്ഞുള്ള ചില പ്രതികരണങ്ങൾ അന്ന് കമന്റ് ബോക്‌സിൽ വന്നിരുന്നു.

    എന്റെ അഭിപ്രായത്തിൽ ജമാഅത്തെ ഇസ്‌ലാമിയെങ്കിലും ഇത് ഏറ്റെടുക്കണം. മൗലാനാ മൗദൂദി സംഗീതം നിഷിദ്ധമാക്കിയിട്ടും അത് ഏറ്റെടുത്തവരാണ് നിങ്ങൾ. മൗദൂദി പർദ്ദ എന്ന പുസ്തകത്തിലൂടെ കണ്ണോട്ട മാത്രമുള്ള പർദ്ദയിടാൻ നിർദ്ദേശിച്ചെങ്കിലും ആ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിക്കാതിരിക്കാൻ ധൈര്യം കാട്ടിയവരാണ് നിങ്ങൾ. ജനാധിപത്യം, മതേതരത്വം എന്നിവ സംബന്ധിച്ചുള്ള മൗദൂദിയുടെ നിലപാട് അദ്ദേഹത്തിന്റെ വ്യക്തിപരം മാത്രമെന്ന് പറയാനും നിങ്ങൾ തയ്യാറായി. വിവാഹത്തിൽ ജമാഅത്ത് അമീർ പി. മുജീബുറഹ്മാനും പണ്ഡിത സംഘടനയായ ഇത്തിഹാദുൽ ഉലമാ വൈസ് പ്രസിഡണ്ട് കെ. ഇൽയാസ് മൗലവിയും പങ്കെടുത്തതിനാൽ ഞങ്ങൾ അറിഞ്ഞില്ല, കണ്ടില്ല എന്ന് പറയാനും നിവൃത്തിയില്ല. പ്രസ്ഥാനബന്ധ വിവാഹങ്ങളെല്ലാം ഇനി ഇങ്ങനെ നടക്കട്ടെ.

    ഏതായാലും മുഹമ്മദ് ശമീമിനെ അഭിനന്ദിക്കുന്നു. ഇടയ്‌ക്കൊക്കെ താങ്കളുടെ ഖുതുബ കേൾക്കാൻ വരുന്ന എന്നെ വിവാഹത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിക്കുകയും ചെയ്യുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    fb post khader palazhi nikkah
    Latest News
    റിയാദില്‍ മകന്റെ കുത്തേറ്റു മരിച്ച ഇന്ത്യക്കാരായ മാതാപിതാക്കളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
    05/03/2026
    റിയാദില്‍ തമിഴ്‌നാട് സ്വദേശി വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍
    05/03/2026
    കേരളസ്റ്റോറിയെ കേരളപാരമ്പര്യം കൊണ്ട് നേരിടണമെന്ന് പ്രവാസി വെല്‍ഫെയര്‍
    05/03/2026
    ഫെബ്രുവരിയില്‍ ജിദ്ദ വിമാനത്താവളത്തില്‍ 47.9 ലക്ഷം യാത്രക്കാര്‍
    05/03/2026
    കാസർകോട് സ്വദേശി അബുദാബിയിൽ നിര്യാതനായി
    05/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.