Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 29
    Breaking:
    • മുഖ്യമന്ത്രി പിണറായി വിജയൻ 30 ന് ദോഹയിൽ: വരവേൽക്കാനൊരുങ്ങി പ്രവാസി സമൂഹം
    • സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം
    • സൗദിയിൽ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ ഒപ്പുവെച്ചത് 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍
    • സൗദിയില്‍ വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയില്‍ നിന്ന്; നിക്ഷേപ മന്ത്രി അല്‍ഫാലിഹ്
    • പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    റാബിഗില്‍ അതിശക്തമായ വാട്ടര്‍ ടവര്‍ പ്രതിഭാസം, മക്കയിൽ മതിലിടിഞ്ഞ് കാറുകൾ തകർന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/01/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    റാബിഗ് തീരത്തിനു സമീപം ഇന്ന് പ്രത്യക്ഷപ്പെട്ട വാട്ടര്‍ ടവര്‍ പ്രതിഭാസം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ജിദ്ദയില്‍ ശക്തമായ മഴക്കിടെ റോഡില്‍ കുത്തിയൊലിച്ച വെള്ളത്തില്‍ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. സൗദി പൗരന്മാരില്‍ ഒരാള്‍ ഓടിയെത്തി സഹായിച്ചാണ് ബൈക്ക് ഉയര്‍ത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജിദ്ദയിലും മക്കയിലും മദീനയിലും കനത്ത മഴ

    ജിദ്ദയില്‍ റോഡില്‍ ശക്തമായ ഒഴുക്കില്‍ പെട്ട് മറിഞ്ഞ ഡെലിവറി ജീവനക്കാരന്റെ ബൈക്ക് സൗദി പൗരന്റെ സഹായത്തോടെ ഉയര്‍ത്താന്‍ ശ്രമിക്കുന്നു.

    ജിദ്ദയിലും മക്കയിലും മദീനയിലും അടക്കം സൗദിയിലെ വിവിധ പ്രവിശ്യകളില്‍ ഇന്ന് കനത്ത മഴയാണ് പെയ്തത്. മക്കയില്‍ കനത്ത മഴയില്‍ ഒന്നിലധികം സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചില്‍ രൂപപ്പെട്ടു. മക്കയില്‍ വിശുദ്ധ ഹറമില്‍ കനത്ത മഴ വകവെക്കാതെ പതിനായിരക്കണക്കിന് തീര്‍ഥാടകര്‍ കഅ്ബാലയത്തോട് ചേര്‍ന്ന മതാഫില്‍ നനഞ്ഞ് കുതിര്‍ന്ന് ഉംറ കര്‍മം നിര്‍വഹിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ വ്യാപകമായി പങ്കുവെച്ചു.

    ജിദ്ദ എയർപോർട്ടിൽ മണിക്കൂറിൽ 116. കി.മീ വേഗതയിൽ കാറ്റ്

    ജിദ്ദ എയര്‍പോര്‍ട്ടില്‍ മണിക്കൂറില്‍ 116.68 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് ആഞ്ഞുവീശിയതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വക്താവ് ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.

    ജിദ്ദയിലെ മഴ, യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്ന് വിമാനതാവള അധികൃതർ

    ജിദ്ദക്ക് സമീപം കടലിൽ വാട്ടർ ടവർ

    ജിദ്ദക്കു സമീപം റാബിഗില്‍ ശക്തമായ കാറ്റിനും മഴക്കുമിടെ സമുദ്രത്തില്‍ വാട്ടര്‍ ടവര്‍ പ്രതിഭാസം പ്രത്യക്ഷപ്പെട്ടു. ഏറ്റവും ശക്തമായ വാട്ടര്‍ ടവര്‍ പ്രതിഭാസമാണ് റാബിഗിലുണ്ടായത്. വാട്ടര്‍ ടവര്‍ ബീച്ചില്‍ സ്പര്‍ശിക്കുകയും ചെയ്തു. ആദ്യമായാണ് സൗദിയില്‍ വാട്ടര്‍ ടവര്‍ പ്രതിഭാസം ബീച്ചില്‍ സ്പര്‍ശിക്കുന്നത്. വാട്ടര്‍ ടവര്‍ റാബിഗില്‍ തിരമാലകള്‍ ഉയരാന്‍ ഇടയാക്കി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിനു കീഴിലെ ഗവേഷണ വിഭാഗം ഈ പ്രതിഭാസത്തെ കുറിച്ച് പഠിക്കുമെന്നും ഹുസൈന്‍ അല്‍ഖഹ്താനി പറഞ്ഞു.

    മക്ക ഹിറാ ഡിസ്ട്രിക്ടില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും കൂറ്റന്‍ ഭിത്തിയിടിഞ്ഞ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മേല്‍ പതിച്ചപ്പോള്‍.

    ഏറ്റവും കൂടുതൽ മഴ മദീനയിൽ
    മദീന പ്രവിശ്യയിലെ ബദ്‌റിലാണ് ഇരുപത്തിനാലു മണിക്കൂറിനിടെ ഏറ്റവുമധികം മഴ ലഭിച്ചത്. ഇരുപത്തിനാലു മണിക്കൂറിനിടെ ബദ്‌റിലെ അല്‍ശഫിയയില്‍ 49.2 മില്ലീമീറ്റര്‍ മഴ ലഭിച്ചു. മസ്ജിദുന്നബവിയില്‍ 36.1 മില്ലീമീറ്ററും മദീന അല്‍മസൈജിദില്‍ 33.6 മില്ലീമീറ്ററും ഖുബാ മസ്ജിദില്‍ 28.4 മില്ലീമീറ്ററും സുല്‍ത്താന ഡിസ്ട്രിക്ടില്‍ 26.8 മില്ലീമീറ്ററും അല്‍സുവൈദിരിയയിലും ബദ്‌റിലും 23 മില്ലീമീറ്റര്‍ വീതവും മഴ ലഭിച്ചു. മക്ക, മദീന, അല്‍ഖസീം, തബൂക്ക്, ഉത്തര അതിര്‍ത്തി പ്രവിശ്യ, അല്‍ജൗഫ് എന്നീ ആറു പ്രവിശ്യകളില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ മഴ ലഭിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Water Tower
    Latest News
    മുഖ്യമന്ത്രി പിണറായി വിജയൻ 30 ന് ദോഹയിൽ: വരവേൽക്കാനൊരുങ്ങി പ്രവാസി സമൂഹം
    28/10/2025
    സൗദിയില്‍ പ്രവാസി തൊഴിലാളികളുടെ സേവനങ്ങള്‍ ഔട്ട്സോഴ്സ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമങ്ങള്‍ക്ക് അംഗീകാരം
    28/10/2025
    സൗദിയിൽ ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് പ്ലാറ്റ്ഫോമിലൂടെ ഒപ്പുവെച്ചത് 250 ബില്യണിലേറെ ഡോളറിന്റെ കരാറുകള്‍
    28/10/2025
    സൗദിയില്‍ വിദേശ നിക്ഷേപങ്ങളുടെ 90 ശതമാനവും എണ്ണ ഇതര മേഖലയില്‍ നിന്ന്; നിക്ഷേപ മന്ത്രി അല്‍ഫാലിഹ്
    28/10/2025
    പ്രവാസി ഇന്ത്യക്കാർക്ക് ചിപ്പ് ചേർത്ത ഇ-പാസ്പോർട്ടിന് അപേക്ഷിക്കാൻ പുതിയ ഓൺലൈൻ പോർട്ടൽ
    28/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version