Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Wednesday, June 25
    Breaking:
    • ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
    • മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
    • ഓപറേഷന്‍ സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി
    • ഗാസയില്‍ ഏഴു ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടു
    • കപ്പലപകടം: കടലില്‍ ജലബോംബിന് സമാനമായ അവസ്ഥയെന്ന് മത്സ്യത്തൊഴിലാളികള്‍, എണ്ണനീക്കം അനിശ്ചിതത്തില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    വിഴിഞ്ഞം തുറമുഖത്ത് ട്രയൽ റൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു, വി.എസിനെയും ഉമ്മൻ ചാണ്ടിയെയും പരാമർശിക്കാതെ പിണറായി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- കേരള വികസന അധ്യായത്തിൽ പുതിയ അധ്യായം എഴുതിച്ചേർത്ത് വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും ഔദ്യോഗിക സ്വീകരണവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്തിന്റെ ദീർഘകാലത്തെ സ്വപ്നം യാഥാർത്ഥ്യമായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖങ്ങൾ സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാണ്. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചു.

    ലോകത്തിലെ വൻകിട തുറമുഖങ്ങളിൽ ഒന്നാണ് വിഴിഞ്ഞം. മദർഷിപ്പുകൾ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകൾക്ക് വിഴിഞ്ഞത് ബർത്ത് ചെയ്യാം. ഇന്ന് ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇന്ന് മുതൽ തുടങ്ങുകയാണ്. ഉടൻ പൂർണ പ്രവർത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എൽഡിഎഫ് സർക്കാരാണ് വിഴിഞ്ഞം തുറമുഖ അനുമതിക്കായി ആദ്യം ശ്രമിച്ചതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. 2007ൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ടിനെ നോഡൽ ഏജൻസിയാക്കി. 2010ൽ ടെൻഡർ നടപടികൾക്ക് ശ്രമിച്ചു. അപ്പോൾ ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് ചിലർ ആക്ഷേപം ഉയർത്തി. അന്ന് മൻമോഹൻ സർക്കാരാണ് വിഴിഞ്ഞത്ത് പോർട്ടിന് അനുമതി നിഷേധിച്ചത്. 212 ദിവസം നീണ്ട ജനകീയ സമരം എൽഡിഎഫ് നടത്തി. പിന്നീട് 2013 ലാണ് വീണ്ടും പദ്ധതി വരുന്നത്. നാം ഒറ്റകെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് ഈ ദിനം. അന്താരാഷ്ട്ര ലോബികൾ ഇതിനെതിരെ പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു.

    അതേസമയം, വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻ ചാണ്ടിയെയും വിഎസ് അച്യുതാനന്ദനെയും മുഖ്യമന്ത്രി പരാമർശിച്ചതേയില്ല. പദ്ധതിക്ക് കരാർ ഒപ്പിട്ട മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പിണറായി പൂർണമായും പ്രസംഗത്തിൽ ഒഴിവാക്കി. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വിഴിഞ്ഞം കല്ലിടലോ ഒപ്പിടലോ മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചില്ല. പദ്ധതിയുടെ ചരിത്രം ഓർപ്പിച്ചപ്പോഴും ഇടത് സർക്കാരുകളുടെ മികവിനെ പുകഴ്ത്തിയ വേളയിലും വിഎസ് അച്യുതാനന്ദന്റെ പേരും പിണറായി സൂചിപ്പിച്ചില്ല.

    തുറമുഖത്തിന്‍റെ ക്രെഡിറ്റിനെ ചൊല്ലി മുന്നണികള്‍ തമ്മില്‍ തർക്കം രൂക്ഷമാകുന്നതിനിടെയാണ് പിണറായി ഇത്തരമൊരു നീക്കം നടത്തിയത്. അദാനി ഗ്രൂപ്പിന്റെ സഹകരണത്തിനടക്കം നന്ദിയറിയിച്ച മുഖ്യമന്ത്രി, മുൻ ഇടതുപക്ഷ മന്ത്രിമാരായ അഹമ്മദ് ദേവർകോവിലിനെയും കടന്നപ്പള്ളിയെയും പ്രത്യേകം അഭിനന്ദിക്കുകയും പേരെടുത്ത് പരാമർശിക്കുകയും ചെയ്തു. തുറമുഖത്തിനായി അർപ്പണബോധത്തോടെ അഹമ്മദ് ദേവർകോവിൽ പ്രവർത്തിച്ചുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

    2015ൽ വിഴിഞ്ഞം വിഷയത്തിൽ ഇടതുമുന്നണി ഉയർത്തിയ എതിർപ്പുകളെ മുഖ്യമന്ത്രി ന്യായീകരിച്ചു. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എൽ.ഡി.എഫിനെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അഴിമതിയുടെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയതെന്നും പിണറായി അവകാശപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Pinarayi Vijayan Vizhinjam
    Latest News
    ന്യൂയോർക്കിൽ സയണിസ്റ്റ് സ്ഥാനാർത്ഥിക്ക് ഞെട്ടിക്കുന്ന തോൽവി; ഇസ്രായിൽ വിരുദ്ധൻ സൊഹ്റാൻ മംദാനി മേയർ സ്ഥാനത്തേക്ക്
    25/06/2025
    മുണ്ടക്കൈക്ക് സമീപം ശക്തമായ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ അല്ലെന്ന് ദുരന്ത നിവാരണ അഥോറിറ്റി; അപകട മേഖലയിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ്
    25/06/2025
    ഓപറേഷന്‍ സിന്ദൂര്‍: സൈനികന്റെ കൊലക്കുറ്റത്തിന് ശിക്ഷയിളവിനുള്ള കാരണമാകില്ലെന്ന് കോടതി
    25/06/2025
    ഗാസയില്‍ ഏഴു ഇസ്രായില്‍ സൈനികര്‍ കൊല്ലപ്പെട്ടു
    25/06/2025
    കപ്പലപകടം: കടലില്‍ ജലബോംബിന് സമാനമായ അവസ്ഥയെന്ന് മത്സ്യത്തൊഴിലാളികള്‍, എണ്ണനീക്കം അനിശ്ചിതത്തില്‍
    25/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.