മിന – ആവശ്യമായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തതിന് 150 ആഭ്യന്തര ഹജ് തീര്‍ഥാടകരുടെ ഹജ് പെര്‍മിറ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ റദ്ദാക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആഭ്യന്തര തീര്‍ഥാടകരില്‍ 99 ശതമാനത്തിലേറെ പേരും ആവശ്യമായ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി.
തീര്‍ഥാടകരുടെ ആരോഗ്യ, സുരക്ഷക്ക് മുന്‍ഗണന നല്‍കുന്നതിലൂടെ, തീര്‍ഥാടകര്‍ക്ക് ഹജ് കര്‍മങ്ങള്‍ ആരോഗ്യത്തോടെയും സമാധാനത്തോടെയും നിര്‍വഹിക്കാനും പകര്‍ച്ചവ്യാധികളില്‍ നിന്ന് അവരുടെ സംരക്ഷണം ഉറപ്പാക്കാനും പുണ്യസ്ഥലങ്ങളില്‍ പൊതുജനാരോഗ്യം നിലനിര്‍ത്താനും കഴിയുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഹജിന് പര്യാപ്തമായത്ര സമയം മുമ്പ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും വാക്‌സിനുകള്‍ സ്വീകരിച്ചത് സിഹതീ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണമെന്നും ആഭ്യന്തര തീര്‍ഥാടകരോട് ആരോഗ്യ മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിരുന്നു. വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരുടെ ഹജ് പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പും നല്‍കിയിരുന്നു.