വാഷിംഗ്ടണ്‍ – ഇറാനിലെ യുറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള പദ്ധതി അപകടസാധ്യകള്‍ നിറഞ്ഞതാണെന്ന് യു.എസ് സൈന്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. ഇതേ കുറിച്ച് സൈന്യം ട്രംപിന് വിശദീകരിച്ചതായി ദി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രില്ലിംഗ് ഉപകരണങ്ങള്‍ എത്തിക്കുന്നതും റേഡിയോ ആക്ടീവ് വസ്തുക്കള്‍ കൊണ്ടുപോകാനായി കാര്‍ഗോ വിമാനങ്ങള്‍ക്കായി റണ്‍വേ നിര്‍മ്മിക്കുന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. പ്രസിഡന്റിന് ഓപ്ഷനുകള്‍ നല്‍കാന്‍ പെന്റഗണ്‍ ബാധ്യസ്ഥമാണ്. യുറേനിയം സംബന്ധിച്ച് എന്തെങ്കിലും തീരുമാനമെടുത്തെന്ന് ഇതിനര്‍ഥമില്ലെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



