എയ്ഡ്സ് വ്യാപനത്തെ കുറിച്ച് പ്രചരിക്കുന്ന കണക്കുകള്‍ തെറ്റ്
ജിദ്ദ – ഉംറയുടെ പത്ത് ദിവസം മുമ്പെങ്കിലും തീര്‍ഥാടകര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. തിരക്കേറിയ സ്ഥലങ്ങളില്‍ മെനിഞ്ചൈറ്റിസ് അടക്കമുള്ള അണുബാധ പടരാനുള്ള സാധ്യത കൂടുമെന്നും അതിനാൽ വാക്സിൻ എടുക്കണമെന്നും ആവശ്യപ്പെട്ടു. ബാഷ്പ കണങ്ങളിലൂടെ മെനിഞ്ചൈറ്റിസ് പകരും. ഇത് ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
മെനിഞ്ചൈറ്റിസ് വാക്‌സിന്‍ അഞ്ചു വര്‍ഷത്തേക്ക് പ്രതിരോധശേഷി നല്‍കും. കൂടുതല്‍ മികച്ച സംരക്ഷണം ഉറപ്പാക്കാന്‍ ഉംറയുടെ പത്ത് ദിവസം മുമ്പ് വാക്‌സിന്‍ എടുക്കേണ്ടത് പ്രധാനമാണ്. സിഹതീ ആപ്പ് വഴി അഡള്‍ട്ട് വാക്‌സിനേഷന്‍ ക്ലിനിക്കില്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്ത് വാക്‌സിനേഷന്‍ എടുക്കാവുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാക്‌സിന്‍ എടുത്തിട്ടുണ്ടെങ്കില്‍ വീണ്ടും വാക്‌സിന്‍ എടുക്കേണ്ട ആവശ്യമില്ലെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.
സൗദിയില്‍ എയ്ഡ്‌സ് വ്യാപനത്തിന്റെ സ്ഥിതിവിവര കണക്കുകളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. ഒറ്റപ്പെട്ട കേസുകളാണ് പുതുതായി കണ്ടെത്തുന്നത്. ഇത്തരം കേസുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ അണുബാധാ വ്യാപനം തടയപ്പെടുന്നു. സൗദിയില്‍ എയ്ഡ്സ് വ്യാപനം വര്‍ധിക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന സ്ഥിതിവിവരക്കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ചതല്ല. ലോകത്തിലെ ഏറ്റവും കുറഞ്ഞ എച്ച്.ഐ.വി വ്യാപന നിരക്കുകളില്‍ ഒന്നാണ് സൗദിയിലെതെന്നും ഡോ. അബ്ദുല്ല അസീരി പറഞ്ഞു.
സൗദിയിലും അറബ് മേഖലയിലും എയ്ഡ്സ് കേസുകള്‍ വര്‍ധിച്ചതായി മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഡോക്ടര്‍ അവകാശപ്പെടുന്ന വീഡിയോ ക്ലിപ്പ് സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പങ്കുവെക്കുന്നുണ്ട്. ഇതിന് മറുപടിയായാണ് ഇത്തരമൊരു സ്ഥിതിവിവര കണക്കുകള്‍ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്നും ലോകത്തിലെ ഏറ്റവും കുറഞ്ഞ എച്ച്.ഐ.വി വ്യാപന നിരക്കുകളില്‍ ഒന്നാണ് സൗദിയിലെതെന്നും ആരോഗ്യ മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി വ്യക്തമാക്കിയത്.
ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ എയ്ഡ്സിനെ കുറിച്ച് പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അനുസരിച്ച് സൗദിയില്‍ എച്ച്.ഐ.വി ബാധിതരില്‍ 90 ശതമാനം പേരും പുരുഷന്മാരാണ്.
അതേസമയം,