Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, April 22
    Breaking:
    • ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
    • ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
    • അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
    • വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    • സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ലോകം മുഴുവന്‍ ബദുക്കളായിരുന്നെങ്കില്‍…. സൗദികളെ ബദുക്കളെന്ന് വിളിക്കുന്നവർക്ക് തുർക്കി ആലുശൈഖിന്റെ മറുപടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/08/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    തുര്‍ക്കി ആലുശൈഖ്‌
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദികളെ ബദുക്കള്‍ (മരുഭൂവാസികളായ നാടോടികള്‍) എന്ന് വിശേഷിക്കുന്നവര്‍ക്ക് സൗദി അറേബ്യ കൈവരിച്ച അസൂയാവഹമായ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖിന്റെ മറുപടി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ വ്യത്യസ്ത മേഖലകളില്‍ അതുല്യമായ നിരവധി നേട്ടങ്ങള്‍ സൗദി അറേബ്യ കൈവരിച്ചു.

    ലോകത്ത് ഏറ്റവും സ്ഥിരതയുള്ള രാജ്യം, ഏറ്റവും സുരക്ഷിതമായ രാജ്യം, ഏറ്റവും മികച്ച നാഗരികത, ഗംഭീരമായ വാസ്തുവിദ്യ, കൂടുതല്‍ മികവ് കൈവരിക്കാന്‍ കാലത്തോടുള്ള മത്സരം, സൗജന്യ വിദ്യാഭ്യാസം, ലോകത്തെ ഏറ്റവും ഉയര്‍ന്ന റാങ്കിംഗിലുള്ള സര്‍വകാലാശാലകള്‍, ഏതാണ്ട് ഇല്ലാതായ നിരക്ഷരത, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ യൂനിവേഴ്‌സിറ്റികളില്‍ നിന്ന് ബിരുദം നേടിയ പതിനായിരങ്ങള്‍ ഇവയെല്ലാം സൗദി അറേബ്യയുടെ നേട്ടങ്ങളാണ്. എണ്‍പതു വയസിനു മുകളിലുള്ളവര്‍ക്കിടയില്‍ ഒഴികെ രാജ്യത്ത് നിരക്ഷരതയില്ല, എണ്‍പതു കഴിഞ്ഞവര്‍ക്കിടയില്‍ തന്നെ സാക്ഷരത ഒരു ശതമാനത്തില്‍ കുറവാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗജന്യ ചികിത്സകളും ആരോഗ്യ പരിചരണങ്ങളും, ലോകത്തെ ഏറ്റവും മികച്ച ആശുപത്രികള്‍, ലോകത്ത് ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ, ദശകങ്ങളായി ഡോളറുമായുള്ള വിനിമയത്തില്‍ സൗദി കറന്‍സിയുടെ സ്ഥിരമൂല്യം, ശക്തമായ സാമ്പത്തിക വ്യവസ്ഥ, ആഗോള തലത്തില്‍ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം, സ്വദേശികളുടെ ഉയര്‍ന്ന ജീവിത നിലവാരം, കായിക വിനോദ, സാംസ്‌കാരിക, കലാ മേഖലകളിലെ പുരോഗതി, ഈ മേഖലകളില്‍ ലോകകേന്ദ്രമാകല്‍, ലോകകപ്പ്, എക്‌സ്‌പോ സംഘാടന ചുമതലകള്‍ വഹിക്കല്‍ എന്നിവയും പ്രത്യേകം എടുത്തുപറയേണ്ട നേട്ടങ്ങളാണ്.

    ലോകത്ത് സമാനതകളില്ലാത്ത നിലക്ക് വന്‍കിട പദ്ധതികളും പുതിയ നഗരങ്ങളും നടപ്പാക്കല്‍, പെട്രോള്‍, ഗ്യാസ് മേഖലയില്‍ ലോകത്തെ ഊര്‍ജ കേന്ദ്രം, ലോകത്തെ ഏറ്റവും പ്രാധാനപ്പെട്ട പരമാധികാര (സോവറീന്‍) ഫണ്ട്, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ലീഗുകളില്‍ ഫുട്‌ബോള്‍ ക്ലബ്ബുകള്‍ സ്വന്തമാക്കല്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗോള്‍ഫ്, ബോക്‌സിംഗ്, ഫൈറ്റിംഗ് ഗെയിം ഇവന്റുകള്‍ സംഘടിപ്പിക്കല്‍, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇ-ഗെയിം കമ്പനികള്‍ സ്വന്തമാക്കല്‍, ഇ-ഗെയിം മേഖലയില്‍ ഏറ്റവും പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍ക്ക് ആതിഥേയത്വം വഹിക്കല്‍ എന്നിവയും സൗദി അറേബ്യയുടെ നേട്ടങ്ങളില്‍ ചിലതാണ്.

    ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങള്‍, ഏറ്റവും മികച്ച വിമാന കമ്പനികള്‍, ഏറ്റവും പ്രധാനപ്പെട്ടതും വികസിതവുമായ തുറമുഖങ്ങള്‍, ചരിത്രം, നാഗരികത, പുരാവസ്തുക്കള്‍, പ്രകൃതി, ദ്വീപുകള്‍, റിസോര്‍ട്ടുകള്‍, ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വര്‍ക്കുകള്‍, ഏറ്റവും വേഗം കൂടിയ ഇന്റര്‍നെറ്റ്, ഔദാര്യം, ധൈര്യം, വിശ്വസ്ത എന്നീ ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളുള്ള നല്ല മനുഷ്യര്‍ ഇവയെല്ലാം സൗദി അറേബ്യയുടെ സവിശേഷതകളാണ്. ഒടുവില്‍, അസൂയാലുക്കളായ ഒരാള്‍ നിങ്ങളുടെ അടുത്ത് വന്ന് പറയുന്നു നിങ്ങള്‍ ബദുവാണെന്ന്. ‘ലോകം മുഴുവന്‍ ബദുക്കളായിരുന്നെങ്കില്‍’ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഞാന്‍ പറയുന്നതെന്നും തുര്‍ക്കി ആലുശൈഖ് എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Beduwins Turki Aalushaik
    Latest News
    ട്രംപ് വെടിനിർത്തൽ നീട്ടി; ഇറാന് മേലുള്ള നാവിക ഉപരോധം തുടരാൻ നിർദ്ദേശം
    22/04/2026
    ജിസാൻ പ്രീമിയർ ലീഗ് ക്രിക്കറ്റ്: അൽ അസ്വാദിനെ തകർത്ത് സൂപ്പർ ഏഷ്യ ചാമ്പ്യന്മാർ
    21/04/2026
    അവശ്യ സാധനങ്ങളുടെ വില താരതമ്യം ചെയ്യാൻ പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് യുഎഇ
    21/04/2026
    വധശിക്ഷ നേരിടുന്ന എട്ട് സ്ത്രീകളെ ഇറാന്‍ വിട്ടയക്കണമെന്ന് ട്രംപ്
    21/04/2026
    സൗദി അറേബ്യയിൽ ഡെലിവറി മേഖലയിൽ കുതിച്ചുചാട്ടം: ആദ്യ പാദത്തിൽ 49 ശതമാനം വളർച്ച
    21/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.