Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    • ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    തിരിച്ചുപോകാനാകാതെ ദമാമിൽ കുടുങ്ങിയ മലയാളികളടക്കമുള്ള 168 ഉംറ തീർത്ഥാടകർ ഇന്ന് നാട്ടിലേക്ക്

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം02/01/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- മലയാളികളടക്കം 168 ഉംറ തീർത്ഥാടകർ നാട്ടിലേക്ക് മടങ്ങാനാവാതെ ദമാമിൽ കുടുങ്ങി. മംഗലാപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന മുഹമ്മദീയ ഉംറ സർവീസിന് കീഴിൽ ഡിസംബർ 15 നു ജിദ്ദയിൽ എത്തിയ ഇവരെ പരിശുദ്ധ ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് വേണ്ടി എത്തിക്കുകയായിരുന്നു. ഇവരുടെ പരിചരണത്തിനും ഉംറ നിർവഹണത്തിനും നേതൃത്വം നൽകിയ അമീർ മദീനയിൽ ഇവർക്ക് വിവിധ ഹോട്ടലുകളിൽ താമസത്തിനു സജ്ജമാക്കി അപ്രത്യക്ഷമാകുകയായിരുന്നു.

    നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി തയ്യാറായ ഇവർ അമീറിനെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടുകിട്ടിയില്ല. തിരിച്ചുപോകാനുള്ള ടിക്കറ്റിന്റെ പണവുമായി അമീർ മുങ്ങുകയായിരുന്നുവെന്നാണ് തീർത്ഥാടകരോട് ഉംറ ഏജൻസി പറഞ്ഞത്. തീർത്ഥാടകർ പ്രശ്നമുണ്ടാക്കിയതോടെ, നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് ദമാമിൽ നിന്നാണെന്നും മദീനയിൽ നിന്നും ദമാമിലെത്താൻ ബസ് സർവീസ് സംഘടിപ്പിക്കാമെന്നും നാട്ടിലുള്ള ഉംറ സർവീസുകാർ തീർത്ഥാടകർക്ക് ഉറപ്പു നൽകി. ചൊവ്വാഴ്ച വൈകിട്ട് മദീനയിൽ നിന്നും മൂന്നു ബസുകളിലായി ദമാമിലെത്തിയ ഇവർക്ക് ഇന്ന് (ബുധനാഴ്ച)പുലർച്ചെയുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചില്ല. ഈ വിഷയം കൂടുതൽ സങ്കീർണ്ണമാകുകയും ദമാമിലെ സാമൂഹ്യ പ്രവർത്തകരും പൊതുപ്രവർത്തകരും ഇടപെടുകയും ചെയ്തു. ഇവർക്ക് പുലർച്ചെ 5 മണിക്കുള്ള കണ്ണൂരിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്യാൻ വൈകുന്നേരം നാലുമണിക്ക് മദീനയിൽ നിന്നും ബസ്സിൽ തിരിച്ചാൽ എത്താൻ കഴിയില്ലെന്ന് അറിയാവുന്ന ഉംറ സർവീസ് അധികാരികൾ തീർത്ഥാടകരെ പറ്റിക്കുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദമാമിൽ നിന്നും ഇവർക്കു നൽകിയ ടിക്കറ്റ് ഡമ്മിയായിരുന്നെന്നാണ് തീർത്ഥാടകർ ആരോപിക്കുന്നത്. തീർത്ഥാടകരെ സഹായിക്കുന്നു എന്ന് വരുത്തി തീർക്കാൻ മനഃപൂർവ്വം നടത്തിയ ചെപ്പടിവിദ്യയാണ്‌ ഇതെന്നും തീർത്ഥാടകർ കുറ്റപ്പെടുത്തുന്നു. ഇതിനു സമാനം തന്നെയാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യേണ്ട മറ്റൊരു സംഘത്തെ ഇന്നലെ രാത്രി 11 മണിക്ക് മദീനയിൽ നിന്നും പുറപ്പെട്ട ബസുകളിൽ അയച്ചതും. ഈ ബസ്സുകളെല്ലാം വിമാനം പറന്നുയർന്നാണ് ദമാം എയർപോർട്ടിൽ എത്തിയത്. മൂന്ന് ബസ്സുകളിലായി ഇവിടെ എത്തിയ തീർത്ഥാടകർക്ക് സഹായവുമായി പൊതു പ്രവർത്തകരാണ് എത്തിയത്. ഇവരെ അടുത്ത ദിവസം നാട്ടിലെത്തിക്കുന്നതിനുള്ള യാത്രാ സൗകര്യം ഒരുക്കുന്നതിനായി വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും സമീപിക്കുകയും ഇവരുടെ സഹായത്താൽ വിവിധ വിമാനങ്ങളിലായി യാത്രാ സൗകര്യം ഏർപ്പെടുത്തുകയും ചെയ്തു. മുഖ്യ അമീർ മുങ്ങിയതോടെ ഈ ഗ്രൂപ്പിലുള്ള സഹ അമീറുമാരായ മൂന്നു അമീറുമാർ കൈമലർത്തുകയും ചെയ്തതോടെ കഷ്ടത്തിലായ ഈ തീർത്ഥാടകരിൽ പ്രായമായവരും രോഗികളായ നിരവധി ആളുകളും ഉണ്ട്.

    ഉംറയുടെ പേരിൽ പോലും നടത്തുന്ന ഇത്തരം കപട ഏജൻസികളെ തിരിച്ചറിയുകയും ഉംറക്ക് യാത്ര തിരിക്കും മുമ്പ് തിരിച്ചു പോകാനുള്ള ടിക്കറ്റ് കൂടി ഉറപ്പു വരുത്തണമെന്നും സാമൂഹ്യ പ്രവർത്തകർ ആവശ്യപ്പെടുന്നു. നാട്ടിലെത്തിയാൽ ഈ ഏജൻസിയുടെ തട്ടിപ്പിനെ കുറിച്ച് പരാതി നൽകുമെന്നും യാത്രക്കാർ ദ മലയാളം ന്യൂസിനോട് പറഞ്ഞു. ഇവരുടെ യാത്രക്ക് നേതൃത്വം നൽകിയ മുഖ്യ അമീറിനെ കുറിച്ച് നേരത്തെയും സമാനമായ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായിരുന്നതായും ആക്ഷേപമുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർക്കോട് , മംഗലാപുരം, ബംഗളുരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിവിധ ഏജൻസികൾ വഴിയാണ് 65000രൂപ ഫീസ് നൽകി മംഗലാപുരം കേന്ദ്രീകരിച്ചുള്ള മുഹമ്മദീയ ഉംറ സർവീസ് വഴി ഇവർ എത്തിയത്. മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഇന്ന് രാവിലെ മുതലുള്ള ദമാമിൽ നിന്നുള്ള വിവിധ വിമാനങ്ങളിൽ കണ്ണൂർ, കോഴിക്കോട്, ബംഗളുരു എന്നീ വിമാനത്താവളങ്ങളിൽ ഈ തീർത്ഥാടകർ എത്തിച്ചേരുമെന്ന് സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Damam Madeena Saudi News Umrah
    Latest News
    രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    14/05/2025
    ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    14/05/2025
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.