Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, June 24
    Breaking:
    • തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി; 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം​
    • സൗദിയില്‍ വിദേശികള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് സ്വന്തമാക്കാന്‍ അനുവാദമുള്ള മേഖലകള്‍
    • സല്‍മാന്‍ രാജാവിന്റെ അതിഥികളായി 1,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം
    • ഘാനക്ക് മുന്നിൽ കുരുങ്ങി ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ആദ്യ ജയം, കൊളംബിയ റൗണ്ട് ഓഫ് 32-ൽ
    • വിട്ടുകൊടുക്കുന്ന ഇറാന്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ബഗായ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ശനിയാഴ്ച സ്‌കൂളുകൾക്ക് പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിൻവലിച്ച് സർക്കാർ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌13/08/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: കേരളത്തിലെ പത്താം ക്ലാസ്സ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് മരവിപ്പിച്ച് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയതിന് പിന്നാലെയാണ് സർക്കാർ പഴയ ഉത്തരവ് പിൻവലിച്ചത്.

    പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും രക്ഷിതാക്കളുമായും ക്യു.ഐ.പി യോഗത്തിലുമടക്കം ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും ഇനി തീരുമാനമുണ്ടാവുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഈ മാസം ഒന്നിനാണ് ഹൈക്കോടതി റദ്ദാക്കിയത്. അധ്യാപക സംഘടനകളും വിദ്യാർത്ഥികളുമടക്കമുള്ളവർ നല്കിയ ഹർജി പരിഗണിച്ചായിരുന്നു കോടതി വിധി.

    കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് ഒരു അധ്യയന വർഷം 220 പ്രവൃത്തി ദിവസം വേണമെന്നാണ്. 25 ശനിയാഴ്ചകൾ ഉൾപ്പെടെ 220 അധ്യയന ദിനം തികക്കുന്ന രീതിയിലായിരുന്നു വിദ്യാഭ്യാസ വകുപ്പ് പുതിയ കലണ്ടർ തയ്യാറാക്കിയത്. കഴിഞ്ഞ വർഷത്തേക്കാൾ 16 ശനിയാഴ്ചകളാണ് പുതിയ കലണ്ടറിൽ അധിക പ്രവർത്തി ദിനമുണ്ടായിരുന്നത്. എന്നാലിത് ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്ന വാദവുമായി അധ്യാപക സംഘടനകൾ രംഗത്തുവരികയായിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകൾക്കു പുറമെ ഭരണകക്ഷി അധ്യാപക സംഘടനകളും സർക്കാർ തീരുമാനത്തിന് എതിരേ പ്രതികരിക്കുകയുണ്ടായി.

    കഴിഞ്ഞതിനു മുമ്പത്തെ വർഷം 195 പ്രവർത്തിദിനമാണുണ്ടായിരുന്നത്. കഴിഞ്ഞ വർഷം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരം ഇത് 204 ആക്കി ഉയർത്താൻ സാധിച്ചിരുന്നു. ഇത്തവണയിത് 210 ദിവസമാക്കാൻ നിർദേശിച്ചെങ്കിലും 204 മതിയെന്നായിരുന്നു ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മേൽനോട്ട സമിതിയുടെ ശിപാർശ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    govt withdrawn saturday school
    Latest News
    തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി റദ്ദാക്കി; 20 ബിജെപി കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം​
    24/06/2026
    സൗദിയില്‍ വിദേശികള്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് സ്വന്തമാക്കാന്‍ അനുവാദമുള്ള മേഖലകള്‍
    24/06/2026
    സല്‍മാന്‍ രാജാവിന്റെ അതിഥികളായി 1,000 പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം
    24/06/2026
    ഘാനക്ക് മുന്നിൽ കുരുങ്ങി ഇംഗ്ലണ്ട്; ക്രൊയേഷ്യക്ക് ആദ്യ ജയം, കൊളംബിയ റൗണ്ട് ഓഫ് 32-ൽ
    24/06/2026
    വിട്ടുകൊടുക്കുന്ന ഇറാന്‍ ഫണ്ടുകള്‍ക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ലെന്ന് ബഗായ്
    24/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version