Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, April 7
    Breaking:
    • അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    • ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    • മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്‌വേയിൽ നിയന്ത്രണം
    • പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ
    • മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്07/04/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി — 2018-ൽ കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിർമിതമാണെന്നും ഇതിന് പിന്നിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നും ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവും മൂവാറ്റുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ മാത്യു കുഴൽനാടൻ. തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ ലോബിയെ സഹായിക്കാനാണ് ഡാം തുറക്കാതിരുന്നതെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. തന്റെ വാദങ്ങൾ ശരിവെക്കുന്നതിനായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ ഒരു ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടു. ഈ ശബ്ദരേഖയിൽ മുൻ മന്ത്രി മാത്യു ടി. തോമസിനെതിരെയും പരാമർശങ്ങളുണ്ട്.

    തോട്ടപ്പള്ളി സ്പിൽവേ ഒരു മാസം മുൻപേ തുറക്കേണ്ടതായിരുന്നുവെന്നും എന്നാൽ മണൽ ലോബിയെ സംരക്ഷിക്കാൻ അധികൃതർ അത് വൈകിപ്പിച്ചുവെന്നുമാണ് പ്രധാന ആരോപണം. എക്സിക്യൂട്ടീവ് എൻജിനീയർ ആവശ്യപ്പെട്ടിട്ടും സ്പിൽവേ തുറക്കാൻ അനുമതി നൽകിയില്ല. സ്പിൽവേ തുറന്നാൽ താഴെയുള്ള മണൽ ഒലിച്ചുപോകുമെന്നതിനാലാണ് ഇങ്ങനെ ചെയ്തത്. ‘മേരി മാതാ’ എന്ന കമ്പനിക്കാണ് മണൽ നീക്കാനുള്ള കരാർ നൽകിയിരുന്നത്. കുറഞ്ഞ വിലയ്ക്ക് കരാർ എടുത്ത് മറിച്ചു വിൽക്കുന്നതിലൂടെ കരാറുകാരന് ഏകദേശം 300 കോടി രൂപയുടെ ലാഭം ലഭിക്കുമെന്നും ഇതിന് പിന്നിൽ വലിയ അഴിമതി നടന്നിട്ടുണ്ടെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മണിയാർ, പറമ്പിക്കുളം എന്നിവിടങ്ങളിലും സമാനമായ ക്രമക്കേടുകൾ നടന്നതായി അദ്ദേഹം ആരോപിച്ചു. മണിയാറിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിന് കരാറെടുത്ത സ്വകാര്യ കമ്പനിയെ സഹായിക്കാൻ അണക്കെട്ടിൽ അമിതമായി വെള്ളം നിറയ്ക്കാൻ ചീഫ് എൻജിനീയർ അനുമതി നൽകി. ജലനിരപ്പ് ഉയർന്നതോടെ സൂയിസൈഡ് വാൽവ് തുറക്കേണ്ടി വന്നതാണ് ചെങ്ങന്നൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വലിയ പ്രളയത്തിന് കാരണമായത്. ഈ ഇടപാടിലൂടെ കാർബുറാണ്ടം എന്ന കമ്പനിക്ക് എട്ടു കോടി രൂപയുടെ നേട്ടമുണ്ടായെന്നും ഇതിന് ഉത്തരവാദികളായവർ പുണ്യാളൻ ചമയേണ്ടതില്ലെന്നും മാത്യു കുഴൽനാടൻ പരിഹസിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    flood in kerala Mathew kuzhalnadan
    Latest News
    അപ്പോളോ റെക്കോർഡ് തകർത്തു; ഭൂമിയിൽനിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച് ആർട്ടെമിസ് 2 ദൗത്യസംഘം
    07/04/2026
    ശബ്ദരേഖ തന്റേതല്ല, എ.ഐ ഉപയോഗിച്ച് നിർമ്മിച്ചതാണോയെന്ന് സംശയം; നിയമനടപടി സ്വീകരിക്കുമെന്ന് കെ. കൃഷ്ണൻകുട്ടി
    07/04/2026
    മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ തകർത്ത് സൗദി പ്രതിരോധം; കിഴക്കൻ പ്രവിശ്യയിൽ അതീവ ജാഗ്രത, കോസ്‌വേയിൽ നിയന്ത്രണം
    07/04/2026
    പ്രളയം മനുഷ്യനിർമിതം; പിന്നിൽ 300 കോടിയുടെ മണൽ അഴിമതിയെന്ന ആരോപണവുമായി മാത്യു കുഴൽനാടൻ
    07/04/2026
    മറ്റന്നാൾ കേരളം പോളിംഗ് ബൂത്തിലേക്ക്; പരസ്യപ്രചാരണം ഇന്ന് തീരും, ആവേശമായി കൊട്ടിക്കലാശം
    07/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.