Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, June 22
    Breaking:
    • ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    • അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    • ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    • ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    • 1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    The Malayalam NewsThe Malayalam News
    Home»Latest

    യു.കെ.ജിയിൽ കയറിയ അനുഭവം; മന്ത്രിസ്ഥാനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് കേന്ദ്രന്ത്രി സുരേഷ് ഗോപി

    ReporterBy Reporter11/06/2024 Latest India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: യു.കെ.ജിയിൽ കയറിയ അനുഭവമാണ് ഇപ്പോഴെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റ നടൻ സുരേഷ് ഗോപി പറഞ്ഞു. വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ ശാസ്ത്രി ഭവനിലെ മന്ത്രാലയത്തിലെത്തി മന്ത്രിസ്ഥാനം ഏറ്റെടുത്തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
    ശരിക്കും ഞാനിപ്പോൾ ഒരു യു.കെ.ജി വിദ്യാർത്ഥിയാണ്. തീർത്തും പുതിയ സംരംഭമാണ് ഏറ്റെടുത്തത്. സീറോയിൽനിന്നാണ് സ്റ്റാർട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
    ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കും. ജനങ്ങളാണ് ഈ അവസരം നൽകിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാർത്ഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിങ് പുരി സുരേഷ് ഗോപിയെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങിൽ പങ്കെടുത്തു.
    ശേഷം ട്രാൻസ്‌പോർട്ട് ഭവനിലുള്ള ടൂറിസം വകുപ്പ് കാര്യാലയത്തിലെത്തി ടൂറിസം വകുപ്പ് സഹമന്ത്രിയായും ചുമതലയേറ്റു. കേരളത്തെ ടൂറിസം ഹബ്ബാക്കുമെന്നും ഇതുവരെ ആരും കണ്ടെത്താത്ത ടൂറിസം മേഖലകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
    മന്ത്രിസ്ഥാനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകും. ക്ലീൻ സ്ലേറ്റിലാണ് ഞാൻ തുടങ്ങുന്നത്. യഥാർത്ഥ ഇന്ത്യ എന്താണോ അത് മറ്റ് രാജ്യങ്ങൾക്കു മുന്നിൽ അവതരിപ്പിക്കണം. മനസിലുള്ള കാര്യങ്ങൾ കാബിനറ്റ് മന്ത്രിയെ അറിയിക്കും. ശേഷം വിശദപദ്ധതികൾ തയ്യാറാക്കും. അടുത്ത വർഷംമുതൽ തൃശൂർ പൂരം മികച്ച രീതിയിൽ നടത്തും. ഇത് ഞാൻ നൽകിയ ഉറപ്പാണ്. അടുത്ത ദശാബ്ദത്തിന്റെ ടൂറിസം എന്താണെന്ന് പരിചയപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    central minister Suresh Gopi
    Latest News
    ആശങ്ക അറിയിച്ചു; ഇറാൻ പ്രസിഡൻറുമായി ഫോണിൽ സംസാരിച്ച് മോദി
    22/06/2025
    അമേരിക്കൻ ആക്രമണത്തിന് മുമ്പ് യുറേനിയം മാറ്റിയതായി ഇറാൻ
    22/06/2025
    ജാനകി വെട്ടി കേന്ദ്രം; സീതാദേവിയുടെ പേരായതിനാൽ പ്രദർശനാനുമതി നിഷേധിച്ചത്
    22/06/2025
    ഇറാന് ആണവായധങ്ങൾ കൊടുക്കാൻ രാജ്യങ്ങളുണ്ട്: റഷ്യ
    22/06/2025
    1600 കോടി ലോഗിൻ വിവരങ്ങൾ ചോർന്നു: സുരക്ഷ ശക്തമാക്കാൻ ആഹ്വാനം നിര്‍ദേശങ്ങളുമായി യുഎഇ സൈബർ വിദഗ്ധർ
    22/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version