എറണാകുളം: അങ്കമാലിയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഗുണ്ടാനേതാവിന്റെ വീട്ടിൽ വിരുന്നു. കുപ്രസിദ്ധ ഗുണ്ട തമ്മനം ഫൈസലിന്റെ അങ്കമാലിയിലെ വീട്ടിലാണ് വിരുന്നിൽ പങ്കെടുക്കാൻ ആലപ്പുഴ ഡിവൈ.എസ്.പിയും പൊലീസുകാരും എത്തിയത്. പരിശോധനക്കെത്തിയ അങ്കമാലി എസ്ഐയെ കണ്ടതോടെ ഡിവൈഎസ്പി ശുചിമുറിയിൽ ഒളിച്ചു.
അങ്കമാലി പുളിയാനത്ത് ഇന്നലെ വൈകിട്ടായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തിയത്. സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. തമ്മനം ഫൈസൽ നിരവധി കേസുകളിൽ പ്രതിയാണ്. ജോർജ് എന്നാണ് ഇയാളുടെ ശരിയായ പേര്.
സംസ്ഥാനത്ത് ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള ഓപ്പറേഷനുമായി കേരള സർക്കാർ മുന്നോട്ടു പോകുമ്പോഴാണ് ഉന്നത ഉദ്യോഗസ്ഥനടക്കമുള്ള പൊലീസുകാർ തമ്മനം ഫൈസൽ സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തത്.
സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു. ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിൽ അടക്കം പ്രതിയാണ് തമ്മനം ഫൈസൽ. കഴിഞ്ഞ വർഷം യുവാവിനെ നഗ്നനാക്കി മർദ്ദിച്ച കേസിലും തമ്മനം ഫൈസൽ പ്രതിയാണ്.