Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, June 19
    Breaking:
    • ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    • വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    • സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    • കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    • മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ‘അത്ഭുത സീറ്റ്’ പതിനൊന്ന് എ; 1998-ല്‍ തായ് നടന്‍ ജെയിംസ് റുവാങ്ങ് ഇരുന്നതും ഇതേ സീറ്റില്‍

    മൂന്നു പതിറ്റാണ്ടോളം വ്യത്യാസമുള്ള രണ്ട് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഒരേ സീറ്റ് പങ്കിടുകയാണ്. 11എ. ആദ്യത്തെ അപകടം 1998 ല്‍ തായ്ലന്‍ഡിലെ സൂററ്റ്തായിനയില്‍ ആണെങ്കില്‍ മറ്റൊന്ന് 2025 ല്‍ ഇന്ത്യയിലാണ്. രക്ഷപ്പെട്ട ഇരുവരും മരണ മുഖത്ത് നിന്നാണ് തിരിച്ചുവന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/06/2025 Latest Happy News World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    രക്ഷപ്പെട്ട രമേശ് അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക്. 1998-ല്‍ ജെയിംസ് റുവാങ്ങ് സാക് ലോയ്ചുസാകിനെ ആശുപത്രിയിലേക്ക് മാറ്റുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡല്‍ഹി– സീറ്റ് പതിനൊന്ന് എ. അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസമുണ്ടായ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ രക്ഷപ്പെട്ട ഒരേയൊരാളായ രമേശ് വിശ്വാസ്‌കുമാര്‍ ഇരുന്ന സീറ്റ്. 1998-ല്‍ മറ്റൊരു വിമാനത്തില്‍ ഇതേ പോലെ സീറ്റ് പതിനൊന്ന് എയിലിരുന്ന് യാത്ര ചെയ്യവേ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ജീവിത സാക്ഷ്യം ഒരാള്‍ പറഞ്ഞു. പ്രശസ്തനായ തായ് നടനും ഗായകനുമായ ജെയിംസ് റുവാങ്ങ് സാക് ലോയ്ചുസാക്. ഫെയ്‌സ്ബുക്കിലൂടെ ജെയിംസ് ഇക്കാര്യം അറിയിച്ചപ്പോഴേക്കും ആളുകള്‍ അതേറ്റെടുത്തു. ഏറെ വൈറലായി. ‘ദ ടെലഗ്രാഫാ’ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
    മൂന്നു പതിറ്റാണ്ടോളം വ്യത്യാസമുള്ള രണ്ട് വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഒരേ സീറ്റ് പങ്കിടുകയാണ്.

    ആദ്യത്തെ അപകടം 1998 ല്‍ തായ്ലന്‍ഡിലെ സൂററ്റ്തായിനയില്‍ ആണെങ്കില്‍ മറ്റൊന്ന് 2025 ല്‍ ഇന്ത്യയിലാണ്. രക്ഷപ്പെട്ട ഇരുവരും മരണ മുഖത്ത് നിന്നാണ് തിരിച്ചുവന്നത്. ഇന്ത്യയിലെ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരേയൊരു വ്യക്തി 11എ സീറ്റില്‍ ആണ് ഇരുന്നതെന്ന വാര്‍ത്തവായിച്ചപ്പോഴാണ് തായ്ലന്‍ഡില്‍ നിന്നുള്ള നടനും ഗായകനുമായ ജെയിംസ് റുവാങ്സാക് ലോയ്ചുസാക് ഞെട്ടിപ്പോയത്. 47 കാരനായ ലോയ്ചുസാക് 1998 ഡിസംബര്‍ പതിനൊന്നിന് തായ് എയര്‍വേയ്സിന്റെ ടിജി 261 എന്ന വിമാനത്തിലായിരുന്നു യാത്ര ചെയ്തത്. ബാങ്കോക്കില്‍ നിന്ന് പുറപ്പെട്ട വിമാനം തെക്കന്‍ തായ്ലന്‍ഡിലെ സൂററ്റ് താനിയില്‍ തകര്‍ന്നു വീഴുകയായിരുന്നു. ബാങ്കോക്കില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം, പക്ഷേ ലാന്‍ഡിംഗ് സമയത്താണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 146 പേരില്‍ 101 പേര്‍ മരിച്ചു. പക്ഷെ ഇന്ത്യയിലേതു പോലെ അതിജീവിച്ചത് ഒരാള്‍ മാത്രമല്ല 45 പേരാണ്. അവരില്‍ ഒരാളായ ജെയിംസ് ലോയ് ചുസാക് ഫെയ്‌സ്ബുക്കില്‍ ഇങ്ങിനെ എഴുതി ‘ഇന്ത്യയിലെ വിമാനാപകടത്തില്‍ നിന്ന് രക്ഷപ്പെട്ടയാള്‍ ഞാന്‍ ഇരുന്ന അതേ സീറ്റില്‍ തന്നെയായിരുന്നു യാത്ര ചെയ്തത്, 11 എ”
    ജൂണ്‍ 12 ന് ഉച്ചയോടെയാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേലില്‍ നിന്ന് ലണ്ടനിലേക്ക് പോകുന്ന എയര്‍ ഇന്ത്യ വിമാനം പറന്നുയര്‍ന്ന് 30 സെക്കന്‍ഡുകള്‍ക്ക് ശേഷം അടുത്തുള്ള ഒരു മെഡിക്കല്‍ കോളേജിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ തകര്‍ന്നുവീഴുകയായിരുന്നു. രമേശ് ഒഴികെ വിമാനത്തില്‍ യാത്ര ചെയ്തിരുന്ന 241 പേരും മരിച്ചു. കൂടാതെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളും നാട്ടുകാരുമുള്‍പ്പെടെ 33 പേര്‍ വേറെയും. എയര്‍ഇന്ത്യയുടെ വിമാനം ബോയിങ്ങ് 787-8 ഡ്രീംലൈനറാണ്. തായ് എയര്‍വേയ്‌സാകട്ടെ എയര്‍ബസ് എ310 ആയിരുന്നു. വിമാനത്തിന്റെ രൂപകല്‍പ്പനയിലും ലേഔട്ടിലുലം സീറ്റ് പൊസിഷനിങ്ങിലുമെല്ലാം ധാരാളം അന്തരമുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    air india crash Thailand
    Latest News
    ഇറാനുമായുള്ള ധാരണാപത്രം ഇറാന്റെ നിരുപാധിക കീഴടങ്ങലെന്ന് ട്രംപ്​
    19/06/2026
    വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,000 കവിഞ്ഞു
    19/06/2026
    സൗദിയില്‍ ടൂറിസം മേഖലയില്‍ പത്തു ശതമാനം വളര്‍ച്ചയെന്ന് അല്‍ഖതീബ്
    19/06/2026
    കന്നി ബജറ്റിൽ ഉമ്മൻ ചാണ്ടി ഇൻഷുറൻസും പ്രിയദർശിനി പദ്ധതിയും; മിഷൻ സമുദ്ര’യുമായി വി.ഡി. സതീശൻ സർക്കാർ; റബറിന് താങ്ങുവില 250 രൂപയാക്കി
    19/06/2026
    മയക്കുമരുന്ന് വിതരണം: ഇന്ത്യക്കാരന്‍ അറസ്റ്റില്‍
    19/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version