കാസർകോട്: ഓണാഘോഷ പരിപാടിക്കിടെ ക്ലാസ് റൂമിൽനിന്ന് അധ്യാപികയ്ക്ക് പാമ്പ് കടിയേറ്റു. കാസർകോട് ജില്ലയിലെ നിലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിനി വിദ്യ ടീച്ചറെ(46)യാണ് പാമ്പ് കടിച്ചത്.
ഓണാഘോഷ പരിപാടിയുടെ കലാമത്സരങ്ങൾ നടക്കവെ ഇന്ന് ഉച്ചയോടെയാണ് പാമ്പ് കടിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അധ്യാപികയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷമില്ലാത്ത പാമ്പാണ് കടിച്ചതെന്നാണ് പറയുന്നത്. ദിവസങ്ങളായി അടഞ്ഞുകിടന്ന ക്ലാസ് മുറിയിലാണ് പാമ്പുണ്ടായിരുന്നതെന്ന് പറയുന്നു.
