Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 19
    Breaking:
    • വിസിറ്റ് വിസയിലുള്ളവര്‍ക്ക് സൗദിയിൽ വിലക്കില്ല; ഇന്നും നിരവധി പേര്‍ എത്തി
    • സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    • മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    • ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    • ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല-കാന്തപുരം, എസ്.വൈ.എസ് കേരള യുവജന സമ്മേളനത്തിന് ഉജ്വല സമാപനം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/12/2024 Latest Kerala 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തൃശൂര്‍: സുന്നി യുവജന സംഘം കേരള യുവജന സമ്മേളനത്തിന് അത്യുജ്ജ്വല പരിസമാപ്തി.
    എസ്.വൈ.എസ് പ്ലാറ്റിനം ഇയറിന്റെ ഭാഗമായി ഉത്തരവാദിത്വം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തിലൂന്നി ഒരു വര്‍ഷ നിണ്ട കാമ്പയിനിനാണ് തൃശൂരിൽ സമാപനമായത്. സുന്നി ആശയം പറയുന്നവരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രഖ്യാപിച്ചു. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ സംഘടനകളായി പ്രവര്‍ത്തിക്കുന്നു എങ്കിലും സുന്നികള്‍ക്കിടയില്‍ ഇപ്പോള്‍ ഭിന്നതകളില്ലെന്നും സുന്നി ആശയം ദുര്‍ബലപ്പെടുത്താന്‍ ആരും കൂട്ടു നില്‍ക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

    സുന്നി ആശയം പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്തതിന്റെ പേരില്‍ ആരെയും ഒറ്റപ്പെടുത്താനോ അപകീര്‍ത്തിപ്പെടുത്താനോ അനുവദിക്കരുത്. സുന്നി ആശയങ്ങള്‍ സംരക്ഷിക്കുന്നതിന് സമസ്തയുടെ നേതൃത്വത്തില്‍ ശക്തമായ പ്രവര്‍ത്തനം തുടരും. ബഹുസ്വര പാരമ്പര്യം അംഗീകരിക്കുന്ന രാഷ്ട്രീയ, സാംസ്‌കാരിക സമൂഹവും അതിനെ പിന്തുണക്കണം. വിഭാഗീയതകള്‍ ആര്‍ക്കും ഗുണകരമാകില്ല. സംഘടനകളുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടാനില്ല. എന്നാല്‍ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കും. ആശയം പറയുന്നതിന്റെ പേരില്‍ സുന്നി പണ്ഡിതന്‍മാരെയും സയ്യിദന്‍മാരെയും പൊതു മധ്യത്തില്‍ അവമതിക്കരുത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭിന്നതകളോട് എല്ലാവരും അകന്നു നിൽക്കണം- എസ്.വൈ.എസ് സമ്മേളനത്തിൽ കുഞ്ഞാലിക്കുട്ടി

    കേരളത്തിലെ മുസ്ലിം പാരമ്പര്യം സുന്നികളുടേതാണ്. നാടിന്റെ സംസ്‌കാരിക സൗഹൃദങ്ങളോട് ചേര്‍ന്ന് നിന്നുമുള്ള സമാധാനപരമായ പ്രവര്‍ത്തന രീതികളാണ് സുന്നികള്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യ വ്യവസ്ഥകളും നാം അംഗീകരിച്ചു പോന്നു. മതരാഷ്ട്രം സ്ഥാപിക്കുക, രാജ്യ ഭരണം നേടിയെടുക്കുക, ഭരണാധികാരികളെ അട്ടിമറിക്കുക തുടങ്ങിയ പ്രതിലോമ ആശയങ്ങളൊന്നും നമ്മുടെ ലക്ഷ്യമോ വിശ്വാസമോ അല്ല. എന്നാല്‍ മതമൂല്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് മത രാഷ്ട്രവാദം ഉന്നയിക്കുന്നവരാണ് ജമാഅത്തുകാർ. ഭിന്നതയുടെ ആശയങ്ങള്‍ മുജാഹിദ് സംഘടനകളും പുലര്‍ത്തുന്നു.

    പൊതു സമൂഹത്തില്‍ സമുദായികവാദം മുന്നോട്ടു വെച്ചും രാഷ്ട്രീയ പാര്‍ട്ടികളെ സ്വാധീനിച്ചും സുന്നി സാംസ്‌കാരിക പാരമ്പര്യത്തെ ദുര്‍ബലപ്പെടുത്തുന്നത് നേരിടാനാണ് സമസ്ത രൂപീകരിച്ചത്. സുന്നികളുടെ വഖഫ് ഭൂമികള്‍ കൈക്കലാക്കിയ പാരമ്പര്യം പുത്തന്‍ പ്രസ്ഥാനക്കാര്‍ക്കുണ്ട്. അതിന്റെ തുടര്‍ച്ചയാണോ വിവാദത്തിലിരിക്കുന്ന ചില ഭൂമികള്‍ വഖഫല്ല എന്ന ചില കേന്ദ്രങ്ങളുടെ പ്രഖ്യാപനങ്ങള്‍ എന്നു സംശയിക്കണം.

    കേരളത്തിന്റെ സാമൂഹിക സഹോദര്യവും പുരോഗതിയും ഒരുപോലെ പ്രധാനമായി കണ്ട് സമസ്തയും സംഘടനകളും പ്രവര്‍ത്തിക്കും. നവകേരള നിര്‍മാണത്തില്‍ പങ്കു ചേരും. പുത്തുമല ഉള്‍പെടെയുള്ള ദുരിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തില്‍ മുസ്ലിം ജമാഅത്തും എസൈ്വഎസും കൂടെയുണ്ടാകും. ഫലപ്രദമായ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കണം. സമൂഹിക സൗഹാര്‍ദം സര്‍ക്കാരിന്റെ നയപരിപാടിയായി ഉള്‍പെടുത്തുകയും പ്രത്യേക മന്ത്രാലയം രൂപീകരിച്ചു പ്രവര്‍ത്തിക്കുകയും വേണമെന്നും കാന്തപുരം പറഞ്ഞു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നടത്തി. വഖഫ് മന്ത്രി വി അബ്ദുര്‍റഹ്മാന്‍, പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, ജോയ് ആലുക്കാസ് അതിഥികളായി.

    കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജന. സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, സയ്യിദ് ത്വാഹാ തങ്ങള്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ഫസല്‍ തങ്ങള്‍, റഹ്മതുല്ല സഖാഫി എളമരം, എന്‍ എം സ്വാദിഖ് സഖാഫി, എം മുഹമ്മദ് സാദിഖ്, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, സമീര്‍ എറിയാട് സംസാരിച്ചു.

    ജനാധിപത്യ ഇന്ത്യയുടെ വര്‍ത്തമാനം സെഷനില്‍ മാധ്യമ പ്രവര്‍ത്തകര്‍ വെങ്കിടേഷ് രാമകൃഷ്ണന്‍, രാജീവ് ശങ്കരന്‍ സംവദിച്ചു. മന്‍ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് സാമൂഹിക പ്രവര്‍ത്തനത്തിന്റെ രചനാത്മകത എന്ന വിഷയത്തില്‍ സംസാരിച്ചു. സ്വതന്ത്രചിന്തയുടെ രാഷ്ട്രീയം എന്ന വിഷയത്തില്‍ കെസി സുബിന്‍, ശ്രീജിത്ത് ദിവാകരന്‍, ഡോ. അബൂബക്കര്‍ സംസാരിച്ചു. ഗതാഗതവികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ സിപി ജോണ്‍, മുസ്ഥഫ പി എറയ്ക്കല്‍ പങ്കെടുത്തു. വല്ലാത്ത കഥകളുടെ വെബിനിവേശം എന്ന സെഷനില്‍ ബാബു രാമചന്ദ്രന്‍, രാംമോഹന്‍ പാലിയത്ത് സംസാരിച്ചു. കേരളത്തിലെ തൊഴിലവസ്ഥകളെക്കുറിച്ച് മുന്‍മന്ത്രി എസി മൊയ്തീന്‍ സംസാരിച്ചു. ചരിത്ര സമ്മേളനം പി ബാലചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

    ചരിത്ര ഗവേഷകരായ ഡോ. ഹുസൈന്‍ രണ്ടത്താണി, ഡോ. അഭിലാഷ് മലയില്‍, ഡോ. വിനില്‍ പോള്‍, ഡോ. അബ്ബാസ് പനക്കല്‍, ഡോ. സകീര്‍ ഹുസൈന്‍, ഡോ. കെഎ നുഐമാന്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. വായന നിര്‍മിക്കുന്ന മനുഷ്യന്‍ എന്ന സാംസ്‌കാരിക സംവാദത്തില്‍ കെസി നാരായണന്‍, ഡോ. അബൂബക്കര്‍ പങ്കെടുത്തു. നിരക്ഷരരുടെ കേരളം എന്ന വിഷയത്തില്‍ സജയ് കെവി, മുഹമ്മദ് ശരീഫ് സംസാരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    kanthapuram sys
    Latest News
    വിസിറ്റ് വിസയിലുള്ളവര്‍ക്ക് സൗദിയിൽ വിലക്കില്ല; ഇന്നും നിരവധി പേര്‍ എത്തി
    19/05/2025
    സോഫിയ ഖുറൈഷിക്കെതിരായ പരാമർശം; ബിജെപി മന്ത്രിയുടെ മാപ്പ് സുപ്രീം കോടതി തളളി
    19/05/2025
    മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഖത്തറിൽ മരണപ്പെട്ടു
    19/05/2025
    ഫലസ്തീനില്‍ നിന്ന് രാജാവിന്റെ അതിഥികളായി 1,000 ഹാജിമാര്‍
    19/05/2025
    ഖത്തറിൽ പൊതു അവധി ദിനങ്ങൾ പുന:ക്രമീകരിച്ചു: തീരുമാനത്തിന് അമീറിന്റെ അംഗീകാരം
    19/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.