Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, June 3
    Breaking:
    • മിനായില്‍ ആരോഗ്യ സേവനവുമായി അബീര്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
    • തീര്‍ഥാടകര്‍ നാളെ മിനായിലേക്ക്; മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി
    • ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ്പ് യുനെസ്‌കോ ഹെഡ്‌സ് പ്രോഗ്രാമില്‍ ഇടം നേടി
    • മയക്കുമരുന്ന് കടത്ത്: നജ്‌റാനില്‍ നാലു സോമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കി
    • അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സൗദി ഹജ് മന്ത്രി, ആരോഗ്യത്തിൽ ജാഗ്രത വേണം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    വമ്പൻ പ്രഖ്യാപനവുമായി സൗദി, ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും ഹോട്ടൽ അപ്പാർട്ട്മെന്റുകൾക്കും ഫീസ് ഒഴിവാക്കി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം04/09/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- സൗദിയിൽ ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെൻ്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്‌ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ അനുവദിക്കുന്നതിനുള്ള ഫീസ് (ബലദിയ ലൈസൻസ് ഫീസ്) താൽക്കാലികമായി ഒഴിവാക്കി. സൗദി മുനിസിപ്പാലിറ്റി, ഭവന മന്ത്രി മാജിദ് ബിൻ അബ്ദുല്ലയാണ് തീരുമാനം പ്രഖ്യാപിച്ചത്. ഇതിന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അംഗീകാരം നൽകി.

    സൗദി നഗരങ്ങളിലെ മുനിസിപ്പൽ നടപടിക്രമങ്ങളും സേവനങ്ങളും സുഗമമാക്കുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്നും മന്ത്രി പറഞ്ഞു. ടൂറിസം മേഖല വികസിപ്പിക്കുന്നതിനും പൗരന്മാർക്കും താമസക്കാർക്കും വിനോദസഞ്ചാരികൾക്കും നൽകുന്ന ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ഇതുവഴി സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകർഷകമായ നിക്ഷേപ അന്തരീക്ഷവും ഈ മേഖലയിലെ മത്സരശേഷി വർദ്ധിപ്പിക്കാനുമാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾക്കനുസൃതമായാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഹോട്ടലുകൾക്കും ഹോട്ടൽ അപ്പാർട്ട്‌മെൻ്റുകൾക്കും റെസിഡൻഷ്യൽ റിസോർട്ടുകൾക്കുമുള്ള വാണിജ്യ പ്രവർത്തന ലൈസൻസ് നേടുകയോ, പുതുക്കുകയോ ചെയ്ത് ഈ തീരുമാനത്തിൻ്റെ പ്രയോജനവും ആനുകൂല്യവും നേടണമെന്ന് മുനിസിപ്പാലിറ്റി, ഹൗസിംഗ്, ടൂറിസം മന്ത്രാലയങ്ങൾ ടൂറിസം മേഖലയിലെ നിക്ഷേപകരോട് ആഹ്വാനം ചെയ്തു. ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെൻ്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയുടെ ഉടമകൾക്കായി ശിൽപശാലകളും ബോധവൽക്കരണ സെഷനുകളും സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

    ഹോട്ടലുകൾ, ഹോട്ടൽ അപ്പാർട്ട്‌മെൻ്റുകൾ, റെസിഡൻഷ്യൽ റിസോർട്ടുകൾ എന്നിവയ്‌ക്ക് വാണിജ്യ പ്രവർത്തന ലൈസൻസുകൾ നൽകുന്നതിനുള്ള ഫീസ് താൽക്കാലികമായി നിർത്തിവെക്കാനുള്ള തീരുമാനം നിക്ഷേപകരെ പിന്തുണയ്‌ക്കുന്നതിനും ടൂറിസം മേഖലയിലേക്ക് കൂടുതൽ നിക്ഷേപം നടത്താൻ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവെപ്പാണ്.

    തൊഴിലവസരങ്ങൾ, മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കുക. സൗദി ടൂറിസത്തിലെ നിക്ഷേപം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച ടൂറിസം മേഖലയിലെ നിക്ഷേപം പ്രാപ്തമാക്കുന്ന സംരംഭങ്ങളിൽ ഒന്നാണിത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hotel
    Latest News
    മിനായില്‍ ആരോഗ്യ സേവനവുമായി അബീര്‍ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി
    03/06/2025
    തീര്‍ഥാടകര്‍ നാളെ മിനായിലേക്ക്; മശാഇര്‍ മെട്രോ ഇന്ന് ആദ്യ സര്‍വീസ് നടത്തി
    03/06/2025
    ഷാര്‍ജ ഫയ പാലിയോലാന്‍ഡ്‌സ്‌കേപ്പ് യുനെസ്‌കോ ഹെഡ്‌സ് പ്രോഗ്രാമില്‍ ഇടം നേടി
    03/06/2025
    മയക്കുമരുന്ന് കടത്ത്: നജ്‌റാനില്‍ നാലു സോമാലിയക്കാരുടെ വധശിക്ഷ നടപ്പാക്കി
    03/06/2025
    അറഫ ദിനത്തിൽ ഹാജിമാർ തമ്പുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന് സൗദി ഹജ് മന്ത്രി, ആരോഗ്യത്തിൽ ജാഗ്രത വേണം
    03/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.