Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 21
    Breaking:
    • ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി, ആറു പേരെ കാണാതായി
    • അമേരിക്കക്കെതിരെ പോരാടില്ലെന്ന് ഹൂത്തികള്‍ സമ്മതിച്ചതായി ട്രംപ്
    • സൗദി മസാം പദ്ധതി; കഴിഞ്ഞയാഴ്ച 1,721 സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു
    • വിജേഷ് വിജയന് ടി.എസ്.എസ് ജിദ്ദയുടെ ആദരം സമർപ്പിച്ചു
    • ഏഷ്യൻ ഗെയിംസ്- ആദ്യദിനം സൗദിക്ക് രണ്ട് മെഡലുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സിപിഎം മുസ്‌ലിം വിരോധം പ്രചരിപ്പിക്കുന്നു; രൂക്ഷ വിമർശനവുമായി ‘സുപ്രഭാതം’

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌23/12/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും തെരഞ്ഞെടുപ്പ് വിജയത്തെ മുസ്‌ലിം വർഗീയ ചേരിയുടെ വിജയമായി ചിത്രീകരിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശവുമായി സമസ്തയുടെ മുഖപ്രത്രമായ സുപ്രഭാതം എഡിറ്റോറിയൽ.

    സംഘ്പരിവാറിനെ സുഖിപ്പിക്കുന്ന നടപടികൾ സി.പി.എമ്മും സംസ്ഥാന സർക്കാറും തുടരുകയാണെന്നും മുസ്‌ലിം വിരുദ്ധതയും വെറുപ്പും നിറഞ്ഞതാണ് വിജയരാഘവന്റെ പ്രസ്താവനയെന്നും പത്രം ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ വോട്ട് ബാങ്ക് സൃഷ്ടിക്കാൻ മുസ്‌ലിം വിരോധം പ്രചരിപ്പിക്കുകയും ബി.ജെ.പിയെപ്പോലെ തന്നെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സ്വീകരിക്കുകയുമാണ് സി.പി.എം നേതാക്കൾ. വയനാട്ടിൽ രാഹുൽ ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്‌ലിം വർഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ വിജയരാഘവന്റെ പരാമർശം സംഘ്പരിവാർ നേതാക്കൾ ഏറ്റെടുത്ത് ആഘോഷിക്കുകയാണിപ്പോൾ. മുസ്‌ലിം വിരുദ്ധതയുടെയും വെറുപ്പിന്റെയും ബഹിർസ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നും എഡിറ്റോറിയൽ വിമർശിച്ചു.

    ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് മുസ്‌ലിം സമുദായത്തിനെതിരേ ഒളിഞ്ഞും തെളിഞ്ഞും വർഗീയത പറയുന്ന സി.പി.എം നേതാക്കളുടെ എണ്ണം വർധിക്കുകയാണ്. മുസ്‌ലിംകൾ സംഘടിച്ചാൽ, അവർക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ സി.പി.എം എതിരാളികൾ ജയിച്ചാലൊക്കെ പാർട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങൾ എത്തുന്നത് വർഗീയതയിലേക്കാണ്. ന്യൂനപക്ഷത്തിനെതിരേ വർഗീയാരോപണം ഉന്നയിച്ചാൽ ഭൂരിപക്ഷ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയിലാണ് പാർട്ടിയെങ്കിൽ ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു.

    വർഗസമരമൊക്കെയും വലിച്ചെറിഞ്ഞ് അധികാര രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സി.പി.എം, വോട്ടിനുവേണ്ടി ജാതി മത വർഗീയ രാഷ്ട്രീയം പറയാനാണ് ഊർജം ചെലവഴിക്കുന്നതെന്നും ‘സംഘ്പരിവാറിന് മണ്ണൊരുക്കുന്നുവോ സി.പി.എം!’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗം ചൂണ്ടിക്കാട്ടി.

    സംഘ്പരിവാർ ഉയർത്തുന്ന രാഷ്ട്രീയം പറയുന്നതാവരുത് സി.പി.എമ്മിന്റെ ലക്ഷ്യം. വിഭജനത്തിന്റെയും വർഗീയതയുടെയും രാഷ്ട്രീയം പറയുന്ന എ ടീം ഇവിടെയുണ്ടായിരിക്കെ ബി ടീമാവാൻ കേരളത്തിലെ സി.പി.എം നേതാക്കൾ ശ്രമിക്കരുത്. വിജയരാഘവന്മാരെ തിരുത്താൻ പാർട്ടി തയ്യാറാവാത്തിടത്തോളം ചവിട്ടിനിൽക്കുന്ന മണ്ണ് ഒലിച്ചുപോകുന്നത് സംഘ്പരിവാർ കൂടാരത്തിലേക്കായിരിക്കുമെന്നും സമസ്ത മുഖപത്രം മുന്നറിയിപ്പ് നൽകുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    a vijayaraghavan Cpm Editorial Suprabhatham daily
    Latest News
    ചോക്കാട് മലവെള്ളപ്പാച്ചിലിൽ മരണം മൂന്നായി, ആറു പേരെ കാണാതായി
    21/09/2026
    അമേരിക്കക്കെതിരെ പോരാടില്ലെന്ന് ഹൂത്തികള്‍ സമ്മതിച്ചതായി ട്രംപ്
    20/09/2026
    സൗദി മസാം പദ്ധതി; കഴിഞ്ഞയാഴ്ച 1,721 സ്‌ഫോടക വസ്തുക്കൾ നീക്കം ചെയ്തു
    20/09/2026
    വിജേഷ് വിജയന് ടി.എസ്.എസ് ജിദ്ദയുടെ ആദരം സമർപ്പിച്ചു
    20/09/2026
    ഏഷ്യൻ ഗെയിംസ്- ആദ്യദിനം സൗദിക്ക് രണ്ട് മെഡലുകൾ
    20/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.