കുളച്ചൽ– തടി കുറയ്ക്കുന്നതിനായി ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയ വിദ്യാർഥി മരിച്ചു. യുട്യൂബ് നോക്കിയാണ് ഭക്ഷണം ക്രമീകരിച്ചത്. കുളച്ചലിനു സമീപം പർനട്ടിവിള സ്വദേശി നാഗരാജന്റെ മകൻ ശക്തീശ്വർ (17) ആണ് മരിച്ചത്. പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥി കോളേജിൽ ചേരുന്നതിന് മുമ്പായി തടി കുറയ്ക്കാനാണ് ഭക്ഷണക്രമത്തിൽ മാറ്റം വരുത്തിയത്. കഴിഞ്ഞ 3 മാസത്തോളം മറ്റു ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് ജൂസ് മാത്രമാണ് കഴിച്ചിരുന്നത്.
തുടർന്ന് ശക്തീശ്വർ രോഗബാധിതനാവുകയായിരുന്നു. കഴിഞ്ഞ ദിവസം ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തണുത്ത ജൂസ് പതിവായി കഴിച്ചതിനെത്തുടർന്ന് ശ്വാസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിനു കാരണമെന്നാണ് സംശയം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group